The Origin Story

ഇന്ത്യയെ 200 വര്‍ഷം അടക്കിഭരിച്ച ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി ഇപ്പോള്‍ എവിടെയാണ്?

ബ്രിട്ടീഷുകാര്‍ ഏഷ്യയിലുടനീളം തങ്ങളുടെ സാമ്രാജ്യം വികസിപ്പിച്ച ഒരു സ്ഥാപനമായിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി വെറുമൊരു വ്യാപാര കമ്പനിയായിരുന്നില്ല. അതിന് അതിശക്തമായ ഒരു സൈന്യവും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പിന്തുണയും ഉണ്ടായിരുന്നു. 1757 മുതല്‍ 1858 വരെ, സുഗന്ധവ്യഞ്ജനങ്ങള്‍, ചായ, തുണിത്തരങ്ങള്‍, കറുപ്പ് എന്നിവയുടെ വ്യാപാരത്തിലൂടെ കമ്പനി ഇന്ത്യയെ കൊള്ളയടിച്ചു.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആരംഭം 1600 ഡിസംബര്‍ 31-ന് എലിസബത്ത് രാജ്ഞി ഇന്ത്യയില്‍ വ്യാപാരം നടത്താന്‍ ലൈസന്‍സ് നല്‍കിയതോടെയാണ്. വ്യക്തികള്‍ പണം നിക്ഷേപിക്കുകയും ലാഭം പങ്കിടുകയും ചെയ്യുന്ന ഒരു സ്ഥാപനമായി ഇത് പ്രവര്‍ത്തിച്ചു. എര്‍ള്‍ ഓഫ് കംബര്‍ലാന്‍ഡിന്റെ നേതൃത്വത്തില്‍ 215 വ്യാപാരികളും നിക്ഷേപകരുമാണ് കമ്പനി കൈകാര്യം ചെയ്തത്.

ഈസ്റ്റ് ഇന്ത്യാ കമ്പനി അതിന്റെ പ്രൊഫഷണല്‍ ആര്‍മിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തി. 1763-ല്‍ ബംഗാളില്‍ മാത്രം 6,680 പട്ടാളക്കാര്‍ ഉണ്ടായിരുന്നു, അത് 1823 ആയപ്പോഴേക്കും 1,29,473 ആയി വളര്‍ന്നു. തുടക്കത്തില്‍, സൈനികരെയും ഓഫീസര്‍മാരെയും വിവിധ സ്ഥലങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്തു, എന്നാല്‍ 1785-ലെ പരിഷ്‌കാരങ്ങള്‍ക്ക് ശേഷം, ഇംഗ്ലീഷുകാരെ മാത്രമാണ് ഓഫീസര്‍മാരായി നിയമിച്ചത്. കമ്പനി സൈനികരുടെ എണ്ണം അതിന്റെ മറ്റ് ജീവനക്കാരേക്കാള്‍ ഗണ്യമായ മാര്‍ജിനില്‍ കവിഞ്ഞു.

1830-ല്‍ കമ്പനി ഏകദേശം 3,500 ഇന്ത്യന്‍ ജീവനക്കാരെ നിയമിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനി ചൈനീസ് പോര്‍സലൈന്‍, സില്‍ക്ക്, വെടിമരുന്ന്, ഇന്‍ഡിഗോ, കാപ്പി, വെള്ളി, കമ്പിളി എന്നിവ ഉള്‍പ്പെടെ വിവിധ ചരക്കുകളില്‍ ഇടപാട് നടത്തി. ലോകമെമ്പാടും ഈ ചരക്കുകള്‍ കയറ്റി അയച്ച കമ്പനിയുടെ കപ്പലുകള്‍ 30 മുതല്‍ 36 വരെ പീരങ്കികള്‍ കൊണ്ട് സജ്ജീകരിച്ചിരുന്ന കനത്ത സുരക്ഷയുമുണ്ടായിരുന്നു.. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടീഷ് നാവികസേനയുടെ ആധിപത്യം കമ്പനിക്ക് പ്രയോജനപ്പെട്ടു.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായി ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് ശേഷം 1874-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് കമ്പനി പിരിച്ചുവിട്ടു. 1858-ല്‍ കമ്പനിയെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി, അതേ വര്‍ഷം തന്നെ ബ്രിട്ടീഷ് രാജഭരണം കമ്പനിയുടെ ഇന്ത്യന്‍ സ്വത്തുക്കള്‍ ദേശസാല്‍ക്കരിച്ചു. 1873-ലെ ഈസ്റ്റ് ഇന്ത്യ സ്റ്റോക്ക് ഡിവിഡന്റ് റിഡംപ്ഷന്‍ ആക്റ്റ് കമ്പനിയെ ഔപചാരികമായി പിരിച്ചുവിട്ടു, ​ശേഷം ബ്രിട്ടീഷ് രാജിന്റെ അല്ലെങ്കില്‍ ഇന്ത്യയിലെ നേരിട്ടുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിന് തുടക്കമായി.