Featured Oddly News

അപ്രത്യക്ഷമായ എംഎച് 370 വിമാനം മറഞ്ഞിരിക്കുന്ന സ്ഥലം കണ്ടെത്തിയെന്ന് അവകാശവാദം

അപ്രത്യക്ഷമായ എംഎച് 370 എന്ന മലേഷ്യന്‍ വിമാനവും അതിലുണ്ടായിരുന്ന 239 യാത്രക്കാരും എവിടെ പോയെന്ന് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. പത്തുവര്‍ഷമായിട്ടും വിമാനത്തിന് വേണ്ടിയുള്ള തെരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അജ്ഞതയിലേക്ക് മാഞ്ഞുപോയ വിമാനം മറഞ്ഞിരിക്കുന്ന സ്ഥലം കണ്ടെത്തിയതെന്ന അതിശയിപ്പിക്കുന്ന അവകാശവാദവുമായി രംഗത്ത് വരികയാണ് ഒരു ശാസ്ത്രജ്ഞന്‍.


വിമാനം കാണാതായതുമായി ബന്ധപ്പെട്ട തെളിവുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ബ്രോക്കണ്‍ റിഡ്ജിലെ 6,000 മീറ്റര്‍ ആഴത്തിലുള്ള ‘ദ്വാരത്തില്‍’ വിമാനം കുടുങ്ങിപ്പോയിരിക്കാമെന്നാണ് ശാസ്ത്രജ്ഞന്റെ കണ്ടെത്തല്‍. യൂണിവേഴ്സിറ്റിയിലെ മറൈന്‍ ആന്‍ഡ് അന്റാര്‍ട്ടിക്ക് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്യുന്ന വിന്‍സെന്റ് ലിന്നാണ് വിചിത്ര സിദ്ധാന്തവുമായി രംഗത്ത് വ്ന്നിരക്കുന്നത്.

”ബ്രോക്കണ്‍ റിഡ്ജ് ‘വളരെ പരുക്കനും അപകടകരവുമായ ഒരു സമുദ്ര പരിസ്ഥിതിയാണ്… ഇടുങ്ങിയ കുത്തനെയുള്ള വശങ്ങളും, കൂറ്റന്‍ വരമ്പുകളാലും മറ്റ് ആഴത്തിലുള്ള ദ്വാരങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു. ” പൈലറ്റ് സഹാരി അഹമ്മദ് ഷാ വിമാനം മനഃപൂര്‍വം തകര്‍ത്തതാണെന്നാണെന്നും പറഞ്ഞു.

‘ബ്രോക്കണ്‍ റിഡ്ജിന്റെ കിഴക്കേ അറ്റത്ത് വളരെ ആഴത്തിലുള്ള 6000 മീറ്റര്‍ ദ്വാരമാണ്. അപകടകാരികളായ മത്സ്യങ്ങളും ആഴത്തിലുള്ള ജലജീവികള്‍ക്കും പേരുകേട്ട വളരെ പരുക്കനും അപകടകരവുമായ സമുദ്രാന്തരീക്ഷമാണിത്. ഇടുങ്ങിയ കുത്തനെയുള്ള വശങ്ങള്‍, കൂറ്റന്‍ വരമ്പുകള്‍, മറ്റ് ആഴത്തിലുള്ള ദ്വാരങ്ങള്‍ എന്നിങ്ങനെയുള്ള സാഹചര്യങ്ങളാല്‍ നിറഞ്ഞിരിക്കുന്നു ഈ സ്ഥലം. ‘ഉയര്‍ന്ന മുന്‍ഗണന’ നല്‍കി ഈ സ്ഥലം പരിശോധിക്കേണ്ടതുണ്ടെന്നും ലിന്‍ കൂട്ടിച്ചേര്‍ത്തു.


‘ തിരയണോ വേണ്ടയോ എന്നത് ഉദ്യോഗസ്ഥരുടെയും സെര്‍ച്ച് കമ്പനികളുടെയും തീരുമാനമാണ്. ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം, മുന്‍ തിരയലുകള്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് ഞങ്ങള്‍ക്കറിയാം.” അദ്ദേഹം പറഞ്ഞു. 2014ല്‍ 239 പേരുമായി ക്വാലലംപൂര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം പെട്ടെന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.