Movie News

നാഗചൈതന്യയില്‍ ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിച്ചിരുന്നു ; വിവാഹ ജീവിതത്തിലെ നഷ്ടസ്വപ്നത്തെപ്പറ്റി സാമന്ത

ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളായിരുന്ന സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും 2021-ല്‍ വിവാഹമോചനം പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ചെറുതായിട്ടൊന്നുമല്ല ഞെട്ടിയത്. എന്നാല്‍ തങ്ങളുടെ വേര്‍പിരിയലിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇവര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഒരു അനുരഞ്ജനത്തിന്റെ സാധ്യതകള്‍ ആരാധകര്‍ എപ്പോഴും ഊഹിക്കാറുണ്ട്

നാഗചൈതന്യയുമായി വേര്‍പിരിഞ്ഞെങ്കിലും നടനൊപ്പം നടത്തിയിരുന്ന ഒരു കുഞ്ഞിന് വേണ്ടിയുള്ള ആസൂത്രണത്തെക്കുറിച്ച്സാമന്ത മിക്കവാറും സംസാരിച്ചിരുന്നു. 2018ല്‍ അവള്‍ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു.

ഒരു കുഞ്ഞിനെ എപ്പോള്‍ വേണമെന്ന് താനും നാഗയും പ്ലാന്‍ ചെയ്തിരുന്നതായി നടി പറഞ്ഞു. കുഞ്ഞ് ജനിക്കുന്നതിനുള്ള സമയക്രമവും നാളും പക്കവും തങ്ങള്‍ നിശ്ചയിച്ചിരുന്നതായും സാമന്ത കൂട്ടിച്ചേര്‍ത്തു. പ്രസവിച്ചുകഴിഞ്ഞാല്‍ തന്റെ കുഞ്ഞിനാണ് മുന്‍ഗണനയെന്നും ഒരു കുഞ്ഞ് ജനിക്കുന്നതിനുള്ള സമയക്രമം ചായയും താനും തീരുമാനിച്ചതായും അവര്‍ സൂചിപ്പിച്ചു.

തനിക്ക് ഒരു കുട്ടിയുണ്ടാകുമ്പോള്‍ തന്റെ ലോകം പിന്നീട് അതായിരിക്കുമെന്നും ജോലി ചെയ്യുന്ന അമ്മമാരോട് അഗാധമായ ബഹുമാനം ഉണ്ടെന്നും അവര്‍ പറഞ്ഞു. ബാല്യകാലത്ത ദുരിതം അനുഭവിച്ചവര്‍ എപ്പോഴും അവര്‍ക്ക് കിട്ടാതെ പോയ കാര്യങ്ങള്‍ തങ്ങളുടെ മക്കള്‍ക്ക് കിട്ടണമെന്ന് ആഗ്രഹിക്കുന്നു. ഈ വികാരം തന്നിലും തുടരുന്നതായി നടി പറഞ്ഞു.

വിവാഹമോചനത്തിന് ഒരു വര്‍ഷത്തിന് ശേഷം, സാമന്തയ്ക്ക് മയോസിറ്റിസ് എന്ന രോഗം ഉണ്ടെന്ന് കണ്ടെത്തി, അഭിനയത്തില്‍ നിന്ന് ഇടവേള എടുത്ത നടിയിപ്പോള്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇപ്പോള്‍ വരുണ്‍ ധവാനൊപ്പം ഹണ്ണിബണ്ണിക്കും തന്റെ വരാനിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ സീരീസായ സിറ്റാഡലിനുമായി കാത്തിരിക്കുകയാണ്.