Celebrity

‘സെക്‌സ് മാനിക്ക്’ എന്ന ഖ്യാതിയും തനിക്കുണ്ട്, ഗർഭിണിയായിട്ടില്ലെന്നത് നിർഭാഗ്യകരം: രേഖ

ബോളിവുഡിലെ സ്വപ്നസുന്ദരിയെന്നു സര്‍പ്പസുന്ദരിയെന്നും അറിയപ്പെടുന്ന മുതിർന്ന നടി രേഖയ്ക്ക് ഇപ്പോഴും വലിയ ആരാധവൃന്ദമാണുള്ളത്. അതിശയകരമായ ക്ലാസിക് സിനിമകളിലാണ് അവര്‍ അഭിനയിച്ചിട്ടുള്ളത്. പ്രായമാകുന്തോറും പഴകിയ വീഞ്ഞ് പോലെ അവര്‍ കൂടുതല്‍ സുന്ദരിയാകുകയാണ്, അവരുടെ മനംമയക്കുന്ന കണ്ണുകളും വസ്ത്രധാരണ രീതിയും വ്യക്തിത്വവും ആരാധകരെ ഇപ്പോഴും ആകര്‍ഷിക്കുന്നു.

ബോളിവുഡിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായ രേഖ അവരുടെ മാസ്മരികമായ നോട്ടത്തില്‍ വീണുപോകാത്ത ഹൃദയങ്ങളില്ല. എന്നാല്‍ ഒട്ടും ഭയമില്ലാത്ത, കാര്യങ്ങള്‍ തുറന്നു പറയാൻ ഒരു മടിയുമില്ലാത്തയാളാണ് ഈ തമിഴ്നാട്ടുകാരി. അവരുടെ ജീവിതം ഒരു തുറന്ന പുസ്തകമാണ്, തന്റെ മുൻകാല ബന്ധങ്ങളെക്കുറിച്ച് എല്ലാം അവര്‍ തുറന്ന് പറയുന്നു.

എഴുത്തുകാരൻ യാസീർ ഉസ്മാൻ എഴുതിയ ‘രേഖ: ദ അൺടോൾഡ് സ്റ്റോറി’ എന്ന ജീവചരിത്രത്തിൽ അവര്‍ തന്റെ കാമുകന്മാരെക്കുറിച്ച് ധാരാളം കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. താൻ ഇതുവരെ ഗർഭിണിയായിട്ടില്ലെന്നത് നിർഭാഗ്യകരമാണെന്ന് അവർ പറഞ്ഞു. താൻ വെറുമൊരു നടിയല്ലെന്നും ചീഞ്ഞളിഞ്ഞ ഭൂതകാലമുള്ള ‘ബദ്നാം’ (കുപ്രസിദ്ധ) നടിയാണെന്നും അവർ പറഞ്ഞു. സെക്‌സ് മാനിയാക് എന്ന നിലയിൽ തനിക്ക് പ്രശസ്തി ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വിവാഹത്തിന് മുമ്പുള്ള ലൈംഗികതയെക്കുറിച്ചും രേഖയ്ക്ക് പറയാനുണ്ട്, ‘ഇത് വളരെ സ്വാഭാവികമായ കാര്യമാണ്. അവിവാഹിതയായ സ്ത്രീ തന്റെ സുഹാഗ് രാത്തിൽ (ആദ്യരാത്രി) മാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവൂ എന്ന് പറയുന്നത് അസബന്ധമാണ്. ലൈംഗികത പ്രണയത്തിന്റെ ഭാഗമാണ്. ഒരു പുരുഷനുമായി അഗാധപ്രണയത്തിലാകുമ്പോള്‍ ലൈംഗികത ഒഴിവാക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ള മുൻകാല ബന്ധത്തെക്കുറിച്ച് എല്ലാവർക്കും അറിയാം. അദ്ദേഹത്തോടുള്ള പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സിമി ഗരേവാളുമായുള്ള ഒരു അഭിമുഖത്തിൽ രേഖ. അമിതാഭ്നോടുള്ള തന്റെ പ്രണയത്തെക്കുറിച്ച് ഇതൊരു മൂകമായ ചോദ്യമാണെന്നും താൻ എന്നു അമിതാബുമായി പ്രണയത്തിലാണെന്നും താൻ അദ്ദേഹത്തെ അത്രയധികം സ്നേഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

തമിഴിലെ പ്രമുഖ നടനായിരുന്ന ജമിനി ഗണേശന്റെ മകളാണ് രേഖ. തെലുങ്ക് ചലച്ചിത്ര നടിയായ പുഷ്പവല്ലിയാണ് മാതാവ്.