Featured Movie News

‘ അന്ന് ഞാന്‍ എസി വാഹനത്തില്‍ വിശ്രമിച്ചു, രജനീകാന്ത് വെറും നിലത്ത് കിടന്നുറങ്ങി’

രജനീകാന്തും ടിജെ ജ്ഞാനവേലും ഒന്നിക്കുന്ന വേട്ടൈയാന് വേണ്ടി ആരാധകരുടെ വലിയ കാത്തിരിപ്പ് നീളുകയാണ്. അടുത്തമാസം 10 ന് തീയേറ്ററില്‍ എത്തുന്ന സിനിമയ്ക്കായി ആരാധകര്‍ക്ക് ക്ഷമയടക്കാനേ കഴിയുന്നില്ല. 1991 ലെ വന്‍ ഹിറ്റായി മാറിയ ഹമ്മിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണ് വേട്ടൈയാന്‍. 43 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന അടുത്തിടെ വേട്ടയാന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പഴയ സിനിമയുമായി ബന്ധപ്പെട്ട ഓര്‍മ്മകളും രജനി എത്ര സിംപിളാണെന്നതും അമിതാഭ് ബച്ചന്‍ പങ്കുവെച്ചു.

യാതൊരു ശ്രദ്ധയും ആശങ്കയുമില്ലാതെ രജനി സെറ്റിലെ തറയില്‍ കിടന്നുറങ്ങിയ സംഭവമാണ് ബച്ചന്‍ ഓര്‍മ്മിച്ചത്. ഹമ്മിന്റെ ഷൂട്ടിംഗിനിടെ ഇടവേളകളില്‍ താന്‍ എസി വാഹനത്തില്‍ വിശ്രമിക്കാറുണ്ടായിരുന്നു. എന്നാല്‍ രജനികാന്ത് ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തെ തറയില്‍ തന്നെ കിടന്നുറങ്ങാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രജനീകാന്തിന്റെ ഈ ലാളിത്യം കണ്ട് പിന്നീട് ബിഗ്ബിയും വാഹനത്തില്‍ നിന്ന് ഇറങ്ങി പുറത്ത് വിശ്രമിച്ചു.” വേട്ടയാന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ അദ്ദേഹം ശാരീരികമായി പങ്കെടുത്തില്ലെങ്കിലും, പ്രത്യേകം റെക്കോര്‍ഡ് ചെയ്ത വീഡിയോയിലൂടെ അമിതാഭ് ബച്ചന്‍ മുഴുവന്‍ ടീമിനും ആശംസകള്‍ അറിയിച്ചു, അത് ചടങ്ങില്‍ പ്ലേ ചെയ്തു.

രജനികാന്തിനെ താന്‍ കണ്ടിട്ടുള്ള ‘താരങ്ങളുടെ പരമോന്നതന്‍’ എന്നാണ് വാഴ്ത്തിയത്. 1991-ല്‍ മുകുള്‍ എസ് ആനന്ദ് സംവിധാനം ചെയ്ത ഹം എന്ന സിനിമയില്‍ ബിഗ് ബിയും രജനികാന്തും സഹോദരങ്ങളുടെ വേഷത്തിലാണ് എത്തിയത്. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത സിനിമയില്‍ അമിതാഭ് ബച്ചന്‍, രജനികാന്ത് എന്നിവരെ കൂടാതെ ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍, റാവു രമേഷ്, റിതിക സിംഗ് തുടങ്ങിയവരും ഉള്‍പ്പെടുന്നു.