Movie News

സിനിമയിലും ബിസ്സിനസ്സിലും തിളങ്ങുന്ന സുന്ദരി; പ്രീതി സിന്റ വേണ്ടെന്നുവച്ചത് 600 കോടി

സിനിമയിലും ബിസിനസ്സിലും ഒരു പോലെ തിളങ്ങുന്ന നടിയാണ് പ്രീതിസിന്റ. വിദേശിയെ വിവാഹം ചെയ്ത് വിദേശത്ത് കഴിയുന്ന നടി ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ ഉടമസ്ഥയായി ബിസിനസ്സിലും തിളങ്ങുന്നു. സിനിമയില്‍ നിന്നും സമ്പാദിച്ച പണം ക്രിക്കറ്റില്‍ നിക്ഷേപിക്കുന്ന നടി പക്ഷേ ഒരിക്കല്‍ തന്നെത്തേടിവന്ന നൂറ് കോടിയുടെ ഒരു വമ്പന്‍ഭാഗ്യം തള്ളിക്കളഞ്ഞത് കേട്ടിട്ടുണ്ടോ?

പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് കമല്‍ അംരോഹിയുടെ മകനായ ഷാന്‍ദാര്‍ അംരോഹി പ്രീതി സിന്റയെ മകളെപ്പോലെയാണ് കണക്കാക്കിയിരുന്നത്. ആ സ്‌നേഹത്തില്‍ നിന്നുകൊണ്ട് അദ്ദേഹം തന്റെ സ്വത്ത് വകകള്‍ നടിക്ക് എഴുതിക്കൊടുക്കാന്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ നടി വാഗ്ദാനം തള്ളിക്കളഞ്ഞു. റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കുകയാണെങ്കില്‍, തന്റെ പൂര്‍വിക സ്വത്തെല്ലാം പ്രീതി സിന്റയ്ക്ക് വിട്ടുകൊടുക്കാന്‍ ഷാന്‍ദാര്‍ ആഗ്രഹിച്ചു. 600 കോടി രൂപയാണ് വസ്തുവിന്റെ മൂല്യം. എന്നാല്‍ ഓഫര്‍ നിരസിക്കാനായിരുന്നു നടിയുടെ തീരുമാനം. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നടി കഥയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ നിഷേധിച്ചു.

തന്റെ പിതാവിന്റെ സ്ഥാനത്ത് ആര്‍ക്കും വരാന്‍ കഴിയില്ലെന്ന് പറഞ്ഞ നടി മറ്റൊരാളുടെ സ്വത്ത് ആവശ്യപ്പെടുന്ന അത്ര മോശമായ അവസ്ഥയിലല്ല താനെന്നായിരുന്നു പറഞ്ഞത്. നിലവില്‍ ബോളിവുഡ് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടി 2018 ല്‍ പുറത്തിറങ്ങിയ ഭയ്യാജി സൂപ്പര്‍ഹിറ്റ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. സണ്ണി ഡിയോള്‍, പ്രീതി സിന്റ, അര്‍ഷാദ് വാര്‍സി, അമീഷ പട്ടേല്‍, ശ്രേയസ് തല്‍പാഡെ തുടങ്ങിയ പേരുകള്‍ അഭിനേതാക്കളില്‍ ഉള്‍പ്പെടുന്നു. സെപ്തംബര്‍ 13-ന് തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്ത വീര്‍-സരയുടെ വിജയത്തിലാണ് പ്രീതി സിന്റ ഇപ്പോള്‍ കുതിക്കുന്നത്. യാഷ് ചോപ്രയാണ് ചിത്രം സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാരൂഖ് ഖാനായിരുന്നു നായകന്‍.