The Origin Story

ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ഉത്സവം തുടങ്ങിയത് എന്നാണെന്നറിയാമോ?

ജനാധിപത്യത്തിന്റ ഉത്സവം എന്നാണ് തെരഞ്ഞെടുപ്പിനെ പറയാറ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. എന്നാല്‍ ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് എത്ര സ്ഥാനാര്‍ത്ഥികളാണെന്ന് അറിയാമോ? 1800 ലധികം സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരിച്ചത്.

ഇന്ത്യ സ്വാതന്ത്ര്യമായി നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യം ആദ്യം തെരഞ്ഞെടുപ്പിലേക്ക് പോയത്. 1951 ഒക്ടോബര്‍ 25 മുതല്‍ 1952 ഫെബ്രുവരി 21 വരെ നീണ്ടുനില്‍ക്കുന്ന പ്രക്രിയയിലൂടെയാണ് സ്വതന്ത്ര ഇന്ത്യ അതിന്റെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടത്തിയത്.

അക്കാലത്ത് ലോകത്ത് നടന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പെന്ന നിലയില്‍ വന്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ച ഇന്ത്യയുടെ തെരഞ്ഞെടുപ്പില്‍ ശരാശരി 2,24,000 പോളിംഗ് ബൂത്തുകളും 1,874 സ്ഥാനാര്‍ത്ഥികളും 53 രാഷ്ട്രീയ പാര്‍ട്ടികളും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആദ്യ പൊതുതെരഞ്ഞെടുപ്പ് സ്വാഭാവികമായും ആഘോഷത്തിന് കാരണമായിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്(ഐഎന്‍സി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഎം), സോഷ്യലിസ്റ്റ് പാര്‍ട്ടി, കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി, അഖില്‍ ഭാരതീയ ഹിന്ദു മഹാസഭ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഐഎന്‍സി വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാവുകയും ചെയ്തു.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം തെരഞ്ഞെടുപ്പ് നടക്കാന്‍ നാലുവര്‍ഷത്തെ കാലതാമസം വേണ്ടി വന്നതിന് കാരണം ഈ സമയത്ത്, ജോര്‍ജ്ജ് ആറാമന്‍ രാജാവിന്റെ കീഴില്‍, ലൂയിസ് മൗണ്ട് ബാറ്റണ്‍ ഗവര്‍ണര്‍ ജനറലായി ഒരു ഭരണഘടനാപരമായ രാജവാഴ്ച നടന്നതായിട്ടാണ് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയര്‍മാനെന്ന നിലയില്‍ ഡോ ബി ആര്‍ അംബേദ്കര്‍ ഇന്ത്യന്‍ പൗരന്മാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ വോട്ടവകാശത്തിനായി ശക്തമായി വാദിച്ചു.

പൗരത്വത്തിന് വോട്ട് അനിവാര്യമാണെന്ന വാദമാണ് അദ്ദേഹം ഉയര്‍ത്തിയത്. സ്ത്രീകളും ന്യൂനപക്ഷങ്ങളും ദരിദ്രരും അത്തരമൊരു ഗൗരവമേറിയ ദൗത്യത്തിന്റെ ‘ഉത്തരവാദിത്തത്തില്‍’ വിശ്വസിക്കാത്ത ഒരു സമയത്ത്, ഡോ. അംബേദ്കര്‍ ‘സാര്‍വത്രിക പ്രായപൂര്‍ത്തിയായ ഫ്രാഞ്ചൈസി’ – പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാര്‍ക്കും വോട്ടുചെയ്യാനുള്ള തുല്യ അവകാശം ഒരു ഭാഗമാകാന്‍ ശ്രമിച്ചു.