കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ എപ്പോഴും ശ്രദ്ധ വേണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മതി അത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ വളരെ പ്രതികൂലമായി തന്നെ ബാധിക്കുന്നു. കുഞ്ഞിന്റെ ആരോഗ്യത്തിന് ഏതൊക്കെ തരത്തിലുള്ള ഭക്ഷണങ്ങള്‍ കൊടുക്കാം കൊടുക്കരുത് എന്നതിനെക്കുറിച്ച് അമ്മമാര്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം.
ചില ഭക്ഷണങ്ങള്‍ കുഞ്ഞിന് കൊടുക്കുമ്പോള്‍ പതിവില്‍ കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനാവുന്നത് എന്ന കാര്യം തീര്‍ച്ചയായും അറിയേണ്ടത് അത്യാവശ്യമാണ്. ഇനി പറയുന്ന ഭക്ഷണങ്ങള്‍ ഒരു കാരണവശാലും കുഞ്ഞിന് കൊടുക്കാന്‍ പാടില്ല. അത് ഏതൊക്കെയെന്ന് നോക്കാം.
- മിഠായി – മിഠായി ഇഷ്ടപ്പെടാത്ത കുട്ടികള്‍ ഉണ്ടാവില്ല. എന്നാല്‍ മിഠായിയില്‍ അടങ്ങിയിട്ടുള്ള കളര്‍, മധുരം എന്നിവയെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. ഇത് കുഞ്ഞിന്റെ ദഹന വ്യവസ്ഥയെ വളരെ ദോഷകരമായി ബാധിക്കുന്നു. പലപ്പോഴും കുഞ്ഞിന് വയറു വേദന പോലുള്ള അവസ്ഥകളിലേക്ക് പല മിഠായികളും എത്തിക്കുന്നു. ഇത് മാത്രമല്ല കുഞ്ഞിന്റെ പല്ലിന് പോട് വരുന്നതിനും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലേക്കും ഇത് നമ്മുടെ കുഞ്ഞുങ്ങളെ എത്തിക്കുന്നു.
- തേന്‍ – പലരും ആരോഗ്യകരമെന്ന് കരുതി കുഞ്ഞിന് തേന്‍ കൊടുക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നല്‍കുന്നത് കുഞ്ഞിന് പല വിധത്തിലുള്ള ഗുരുതരമായ അണുബാധ ഉണ്ടാക്കുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ ആവില്ല. ഇത് രണ്ട് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കാണ് നല്‍കുന്നതെങ്കില്‍ അത് പലപ്പോഴും കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിയെ വരെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു.
- കൃത്യമായി തിളപ്പിക്കാത്ത പാല്‍ – പാല്‍ കുട്ടികള്‍ക്ക് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ വളരെ വലുതാണ്. എന്നാല്‍ നല്ലതു പോലെ തിളപ്പിക്കാത്ത പാല്‍ കുഞ്ഞിന് കൊടുക്കുമ്പോള്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ഇത് കുഞ്ഞിന്റെ ദഹന വ്യവസ്ഥയെ വളരെ മോശമായി ബാധിക്കുന്നു. രോഗപ്രതിരോധ ശേഷി കുറക്കുന്നതിനും കാരണമാകുന്നു. പ്രത്യേകിച്ച് 12 വയസ്സിനു താഴെയുള്ള കുട്ടികളെങ്കില്‍. ഒരിക്കലും കുഞ്ഞിന് തിളപ്പിക്കാത്ത പാല്‍ കൊടുക്കരുത്.
- കേക്ക്, കുക്കീസ് – കേക്ക് കുക്കീസ് എന്നിവയില്‍ കൂടുതല്‍ അളവില്‍ കലോറി അടങ്ങിയിട്ടുണ്ട്. മാത്രമല്ല ധാരാളം മധുരവും ഇതിലെല്ലാം ഉണ്ട്. മുതിര്‍ന്നവര്‍ക്ക് തന്നെ അനാരോഗ്യമായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് ഇത് നമ്മളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ അത് എത്രത്തോളം വില്ലനായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്നതും അറിഞ്ഞിരിക്കണം.
- പിസ – ഇന്നത്തെ കാലത്ത് ചില ന്യൂജനറേഷന്‍ അച്ഛനമ്മമാര്‍ കുഞ്ഞിന് അവരെന്ത് കഴിക്കുന്നു അത് തന്നെ നല്‍കാന്‍ ശ്രമിക്കുന്ന ഒരു പ്രവണത കാണിക്കുന്നുണ്ട്. അതുകൊണ്ട് ജങ്ക്ഫുഡുകളും ഒരിക്കലും ഇതില്‍ ഒഴിവാക്കാന്‍ ശ്രമിക്കാത്തതാണ്. പിസ ഇത്തരത്തില്‍ കുഞ്ഞിന് അനാരോഗ്യമുണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ്. ഇതിലുള്ള അനാരോഗ്യകരമായ കൂട്ട് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് കുഞ്ഞിന് ചെറുപ്പത്തിലേ അമിതവണ്ണവും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം ഇത്തരം ഭക്ഷണങ്ങള്‍ കുഞ്ഞിന് കൊടുക്കേണ്ടത്.
- വൈറ്റ് ബ്രെഡ് – ബ്രഡ് കുട്ടികളുടെ ഭക്ഷണത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ വൈറ്റ് ബ്രഡ് കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ അതില്‍ പ്രോട്ടീന്‍ ഗ്ലൂട്ടണ്‍ വളരെ വലിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹിക്കാന്‍ വളരെയധികം പ്രശ്‌നമാണ്. പ്രത്യേകിച്ച് ആറു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് വൈറ്റ്‌ബ്രെഡ് കൊടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് ദഹനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനങ്ങളെ വളരെയധികം പ്രതിസന്ധിയിലാക്കുന്നു.
- സോഡ – സോഡ പോലുള്ള പാനീയങ്ങള്‍ക്കായി കുഞ്ഞുങ്ങള്‍ വാശി പിടിക്കുമ്പോള്‍ പല അമ്മമാരും കുഞ്ഞിന് നല്‍കാന്‍ നിര്‍ബന്ധിതരാവുന്നു. എന്നാല്‍ ഇത് പലപ്പോഴും കുഞ്ഞിന് നല്‍കുന്ന ആരോഗ്യം എന്ന് പറയുന്നത് വളരെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. ഇതിലെല്ലാം വളരെ കൂടിയ തോതില്‍ പഞ്ചസാരയും കലോറിയും അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ നശിപ്പിച്ച് കുഞ്ഞിന് വില്ലനാവുന്ന പല അവസ്ഥകളിലേക്കും പൊണ്ണത്തടിയിലേക്കും നിങ്ങളെ എത്തിക്കുന്നു.
- പോപ്‌കോണ്‍ – കുട്ടികളാണെങ്കില്‍ പോലും പലരും പോപ്‌കോണിന് വാശിപിടിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിന് ഭീഷണി ഉണ്ടാക്കുന്നതാണ് എന്നതാണ് സത്യം. മൈക്രോവേവ് പോപ്‌കോണ്‍ ആണ് കുഞ്ഞിന് വില്ലനായി മാറുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള കെമിക്കലുകള്‍ കുഞ്ഞിനെ തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങളിലേക്കും കുട്ടികളില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്കും എത്തിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം കുഞ്ഞിന് ഇതെല്ലാം കൊടുക്കാന്‍.