Movie News

പുഷ്പ തനിക്ക് കാര്യമായി ഗുണമുണ്ടാക്കുന്ന സിനിമല്ല ; താനൊരു പാന്‍ ഇന്ത്യന്‍ നടനല്ലെന്ന് ഫഹദ്

പുഷ്പ തനിക്ക് കാര്യമായി ഗുണമുണ്ടാക്കുന്ന സിനിമയായിരിക്കില്ലെന്ന് മലയാളനടന്‍ ഫഹദ്. സിനിമയോ സുകുമാറിന്റെ സംവിധാനമോ തനിക്ക് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും താനൊരു പാന്‍ ഇന്ത്യന്‍ ആക്ടറാണെന്ന് തോന്നിയിട്ടില്ലെന്നും നടന്‍ പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദിന്റെ മറുപടി. പാന്‍ ഇന്ത്യന്‍ താരനേട്ടം കൈവരിക്കാന്‍ ‘പുഷ്പ: ദി റൈസ് സഹായിച്ചിട്ടുണ്ടോ? എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

സുകുമാറിന്റെ സംവിധാനം തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ഫഹദ് പറഞ്ഞു. ”ഇല്ല, പുഷ്പ എനിക്കായി ഒന്നും ചെയ്തതായി ഞാന്‍ കരുതുന്നില്ല. ഞാന്‍ അത് സുകുമാര്‍ സാറിനോട് പറയുന്നു. ഞാന്‍ അത് മറച്ചുവെക്കേണ്ടതില്ല. ഞാന്‍ സത്യസന്ധത പുലര്‍ത്തണം. ഒന്നിനോടുമുള്ള അനാദരവല്ല അത്. സുകുമാറിനോടുള്ള ശുദ്ധമായ സഹകരണവും സ്‌നേഹവുമാണ്.

താനൊരു പാന്‍ -ഇന്ത്യന്‍ നടനാണെന്ന വാദവും ഫഹദ് നിഷേധിച്ചു. തന്റെ സിനിമകള്‍ മികച്ച ബിസിനസ്സ് ചെയ്യുന്നത് തനിക്ക് ആശങ്കയുള്ള കാര്യമാണെന്നും മറ്റൊന്നുമല്ലെന്നും വാദിച്ചു. ”എന്നെ സംബന്ധിച്ചിടത്തോളം, പുഷ്പ എന്നെ മാറ്റുമെന്നോ അത് എന്നെ മറ്റൊരാളിലേക്ക് കൊണ്ടുപോകുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല.” ഫഹദ് കൂട്ടിച്ചേര്‍ത്തു. അതേ അഭിമുഖത്തില്‍ ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറിനെയും രാജ്കുമാര്‍ റാവുവിനെയും പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. അഭിനയമികവിന് ഒപ്പം വിക്കി കൗശലിനേയും താരം അഭിനന്ദിച്ചു.