Movie News

രജനീകാന്ത് രാഷ്ട്രീയം വിടാന്‍ കാരണം ചിരഞ്ജീവി ; കമലിനോട് രാഷ്ട്രീയം വേണ്ടെന്ന് ഉപദേശിച്ചു

പുതിയ പാര്‍ട്ടിയും കൊടിയും പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലേക്ക് വന്‍ ചുവടുവെയ്പ്പിനൊരുങ്ങുകയാണ് തമിഴ്‌സൂപ്പര്‍താരം വിജയ്. സൂപ്പര്‍താരങ്ങളായ രജനീകാന്തിനും കമല്‍ഹാസനും പിന്നാലെയാണ് വിജയ് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്. സിനിമയിലെ പോലെ വെന്നിക്കൊടി രാഷ്ട്രീയത്തില്‍ നേടാന്‍ കഴിയാതിരുന്ന രജനിക്കും കമലിനും ഉണ്ടായ വിധി വിജയ്ക്ക് ഉണ്ടാകുമോ എന്നാണ് ഇനിയറിയേണ്ടത്.

തമിഴ് രാഷ്ട്രീയത്തില്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് കരുതിയ രജനീകാന്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്മാറിയത് ആരാധകരെ മാത്രമായിരുന്നില്ല ഇന്ത്യന്‍ രാഷ്ട്രീയത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്നുള്ള രജനിയുടെ പെട്ടെന്നുള്ള പിന്മാറ്റത്തിന് കാരണം തെലുങ്ക് സൂപ്പര്‍താരവും രജനിക്കും കമലിനും മുമ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ചിരഞ്ജീവിയായിരുന്നു എന്നാണ് കരുതുന്നത്. കമല്‍ഹാസനോടും രജനികാന്തിനോടും രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ചിരഞ്ജീവി ഉപദേശിച്ചു.

2019-ല്‍ ഒരു ജനപ്രിയ തമിഴ് വാരികയായ ആനന്ദ വികടന് നല്‍കിയ അഭിമുഖത്തില്‍ ചിരഞ്ജീവി പറഞ്ഞു. ” ‘രാഷ്ട്രീയം വേണ്ടെന്ന് എന്റെ സുഹൃത്തുക്കളായ രജനിയോടും കമലിനോടും പറയുന്നു. ഇത് വിലപ്പോവില്ല. രാഷ്ട്രീയ ലോകത്ത് നല്ല ഉദ്ദേശത്തോടെ പ്രവേശിക്കുന്ന ആളുകള്‍ക്ക് അതില്‍ സ്ഥാനമില്ല. ഇത് എന്റെ സുഹൃത്തുക്കളായ കമലിനോടും രജനിയോടും ഉള്ള ഒരേയൊരു അഭ്യര്‍ത്ഥനയാണ്. തോല്‍വികളും നിരാശകളും അപമാനങ്ങളും സഹിക്കാന്‍ തയ്യാറാണെങ്കില്‍ ആര്‍ക്കും രാഷ്ട്രീയത്തില്‍ വരാം. പക്ഷേ, എന്നെപ്പോലുള്ള സെന്‍സിറ്റീവായ ആളുകള്‍ക്ക് ഇത് അനുയോജ്യമല്ല. ഇപ്പോള്‍, രാഷ്ട്രീയത്തില്‍ എല്ലാം പണമാണ്, എന്തെങ്കിലും നല്ലത് ചെയ്യാനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്ന രാഷ്ട്രീയ കുതിച്ചുചാട്ടം ഞങ്ങള്‍ ഏറ്റെടുക്കുന്നു. പക്ഷേ, അത് നിറവേറ്റാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നതാണ് വസ്തുത ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ച് വര്‍ഷം മുമ്പ് തമിഴ്നാട്ടില്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ചും 234 സീറ്റുകളിലും മത്സരിക്കുന്നതിനെ കുറിച്ചും കമല്‍ഹാസന്റെയും രജനികാന്തിന്റെയും പ്രഖ്യാപനം നടത്തിയിരുന്നു. രാഷ്ട്രീയത്തിലേക്കുള്ള തീരുമാനത്തില്‍ നിന്ന് രജനികാന്ത് പിന്മാറിയെങ്കിലും തന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യവുമായി കമല്‍ഹാസന്‍ മൂമ്പോട്ട് പോകുകയാണ്. ചിരഞ്ജീവി നേരത്തേ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ തിരുപ്പതിയിലെ രണ്ട് മണ്ഡലങ്ങളില്‍ നിന്നും ജന്മനാടായ പാലക്കൊല്ലുവില്‍ നിന്നും മത്സരിച്ചിരുന്നു.

തിരുപ്പതിയില്‍ നിന്ന് വിജയിച്ചപ്പോള്‍ പശ്ചിമ ഗോദാവരി ജില്ലയിലെ പാലകൊല്ലുവില്‍ പരാജയപ്പെട്ടു. പിന്നീട് 2011ല്‍ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ച് കേന്ദ്രമന്ത്രിയായി. സിനിമയിലെ ഒന്നാം നമ്പര്‍ ആയിരുന്നു ഞാന്‍, രാഷ്ട്രീയത്തിലേക്ക് വന്നത് വളരെ ആവേശത്തോടെയാണ്. പക്ഷേ, ഞാന്‍ എന്റെ സ്വന്തം മണ്ഡലത്തില്‍ (പാലകൊല്ല്) തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 2023ല്‍, രാഷ്ട്രീയ രംഗത്തേക്ക് തിരിച്ചുവരാന്‍ താല്‍പ്പര്യമില്ലെന്നും രാഷ്ട്രീയത്തിലേക്കുള്ള തന്റെ പുനരാരംഭത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ വേണ്ടെന്നും മുന്‍ കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു.