Movie News

‘നിശാക്ലബ്ബില്‍ രാത്രി 2 മണി വരെ ചെലവഴിച്ചാലും അവളുടെ കയ്യില്‍ നിന്നും മോശമായി ഒന്നുമുണ്ടാകില്ല’

തിയറ്ററുകളില്‍ റിലീസ് ചെയ്ത് 21 ദിവസങ്ങള്‍ക്കുള്ളില്‍ 2000 കോടിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന പുഷ്പ ദി റൂളിന്റെ വിജയാഘോഷത്തിലാണ് അല്ലു അര്‍ജുന്‍.

അതിനിടയില്‍ ഹൈദരാബാദിലെ സന്ധ്യാ തീയേറ്ററില്‍ ഉണ്ടായ സംഭവം സിനിമയുടെയും താരത്തിന്റെയും പ്രഭയില്‍ ചെറിയ മങ്ങലുണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും ജയിലില്‍ പോകേണ്ടി വന്ന താരം തിരികെ വീട്ടില്‍ എത്തിയപ്പോള്‍ കെട്ടിപ്പിടിച്ച് കണ്ണീരോടെ താരത്തെ ആലിംഗനം ചെയ്യുന്ന ഭാര്യയുടെ രൂപം അധികമാരും മറന്നുകാണാന്‍ വഴിയില്ല.

ദുഷ്‌കരമായ സമയങ്ങളില്‍ ഒപ്പം നില്‍ക്കുന്ന താരത്തിന്റെ ഭാര്യയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി. കിട്ടുന്ന ഇടവേളകള്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം കഴിയാന്‍ ആഗ്രഹിക്കുന്ന അല്ലു അര്‍ജുന്‍ ഒരു പഴയ അഭിമുഖത്തില്‍ സ്‌നേഹ റെഡ്ഡിയെ തന്റെ ‘ബലമുള്ള തൂണ്’ എന്നാണ് വിശേഷിപ്പിച്ചത്. സാമന്ത റൂത്ത് പ്രഭുവുമായുള്ള ഒരു സംഭാഷണത്തില്‍, സ്‌നേഹയെക്കുറിച്ച് അല്ലു അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു. ”അവള്‍ വളരെ മാന്യയാണ്. ഒരു നിശാക്ലബില്‍ പുലര്‍ച്ചെ 2 മണിക്ക് നിന്നാല്‍ പോലും അവളുടെ ഭാഗത്ത് നിന്നും മോശമായി ഒന്നും ഉണ്ടാകില്ല. അത്രയ്ക്ക് മാന്യത അവള്‍ക്കുണ്ട്.” ആര്യ നടന്‍ പറഞ്ഞു.

മറ്റൊരു അഭിമുഖത്തില്‍ അല്ലു അവളെ ‘വളരെ കര്‍ക്കശക്കാരി’ എന്ന് വിശേഷിപ്പിച്ചിരുന്നു. തന്റെ സ്ത്രീ ആരാധകര്‍ അവള്‍ക്ക് പ്രശ്‌നമേയല്ലെന്നും അതൊന്നും അവളെ ബാധിക്കാറില്ലെന്നും താരം വെളിപ്പെടുത്തുകയും ചെയ്തു. ”ഞാന്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണെന്ന് അറിയാന്‍ അവര്‍ എന്നോടൊപ്പം ജീവിക്കണമെന്നും അങ്ങിനെ സംഭവിച്ചാല്‍ അവര്‍ ഒരിക്കലും ആരാധകരായി തുടരില്ലെന്നുമാണ് അവര്‍ പറയാറുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു. ദമ്പതികളുടെ ശക്തമായ ബന്ധത്തെ പ്രശംസിക്കുന്നത് ആരാധകര്‍ക്ക് നിര്‍ത്താനായില്ല.

ജാമ്യം ലഭിച്ചതിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നതിന്റെ വീഡിയോയും നടി സാമന്ത പങ്കുവെച്ചിരുന്നു, അത് തന്നെ വികാരഭരിതനാക്കിയെന്ന് വ്യക്തമാക്കി. അതേസമയം, 23 ദിവസത്തിനുള്ളില്‍ ‘പുഷ്പ 2’ കളക്ഷന്‍ നേടി മുന്നേറുകയാണ്.