Lifestyle

സൂപ്പര്‍നായികയുടെ ഗ്‌ളാമറസ് പോസ് ; ബില്‍ബോര്‍ഡ് ഹൈദരാബാദില്‍ ഉണ്ടാക്കിയത് 40 റോഡപകടങ്ങള്‍

സൂപ്പര്‍നായികയുടെ ഗ്‌ളാമര്‍ പ്രദര്‍ശിപ്പിച്ചുള്ള ബില്‍ബോര്‍ഡ് ഹൈദരാബാദില്‍ ഉണ്ടാക്കിയത് 40 ലധികം വാഹനാപകടങ്ങള്‍. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ തന്റെ സിനിമയുടെ പ്രമോഷനുകള്‍ക്കായി വെച്ചിരിക്കുന്ന ബോര്‍ഡാണ് പ്രശ്‌നമായത്. 2010ല്‍, സംവിധായകന്‍ രാധാകൃഷ്ണ ജഗര്‍ലമുടി എന്ന ക്രിഷ് തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ചില മുന്‍നിര താരങ്ങള്‍ക്കൊപ്പം ചെയ്ത ആന്തോളജി സിനിമയുടെ പോസ്റ്ററാണ് വിഷയം.

വേദം എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ ചിത്രം, ഭീകരാക്രമണത്തിന് ശേഷം ഒരു ആശുപത്രിയില്‍ കഴിയുന്ന ഹൈദരാബാദിലെ അഞ്ച് പേരെ കേന്ദ്രീകരിച്ചായിരുന്നു. സിനിമയുടെ പ്രൊമോഷന്‍ വേളയില്‍, ചിത്രത്തിന്റെ ടീം വശീകരിക്കുന്ന പോസുകളിലുള്ള സ്ത്രീ കഥാപാത്രത്തെ ആയിരുന്നു ചിത്രീകരിച്ചിരുന്നത്. അല്ലു അര്‍ജുന്‍, മഞ്ചു മനോജ്, അനുഷ്‌ക ഷെട്ടി, മനോജ് ബാജ്പേയി എന്നിവരാണ് വേദത്തിലെ പ്രധാന താരങ്ങള്‍.

അക്കാലത്ത് തെലുങ്ക് സിനിമയിലെ മുന്‍നിര വനിതാ താരങ്ങളിലൊരാളായ അനുഷ്‌കാഷെട്ടി് ചിത്രത്തില്‍ ലൈംഗികത്തൊഴിലാളിയായിട്ടാണ് അഭിനയിച്ചത്. പ്രമോഷണല്‍ മെറ്റീരിയലില്‍ അവള്‍ മഞ്ഞ സാരിയില്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് ബില്‍ബോര്‍ഡിന് ഉപയോഗിച്ചത്. എന്നാല്‍ ഇത് പിന്നീട് പൂഞ്ചഗുട്ട സര്‍ക്കിളില്‍ 40-ലധികം അപകടങ്ങള്‍ക്ക് ഇടയാക്കുകയും രോഷത്തിന് കാരണമാകുകയും ചെയ്തു. ‘ബോള്‍ഡ്’ പോസ്റ്ററിനെക്കുറിച്ച് പരാതികള്‍ വ്യാപകമായതോടെ നീക്കം ചെയ്യാന്‍ സിനിമയുടെ ടീം നിര്‍ബന്ധിതരായി.

2010 ജൂണ്‍ 4-നായിരുന്നു വേദം പുറത്തിറങ്ങിയത്. വലിയ തോതില്‍ പോസിറ്റീവ് റിവ്യൂകള്‍ കിട്ടിയ സിനിമയെ പക്ഷേ പ്രേക്ഷകര്‍ വേണ്ടത്ര ഏറ്റെടുത്തില്ല. ആദ്യ ആഴ്ച തന്നെ തീയേറ്റര്‍ വിട്ട സിനിമയ്ക്ക് മുടക്കുമുതല്‍ പോലും വീണ്ടെടുക്കാനായില്ല. എന്നിരുന്നാലും, പിന്നീട് അഞ്ച് ഫിലിംഫെയര്‍ അവാര്‍ഡുകളും 2 നന്ദി അവാര്‍ഡുകളും നേടി. ഈ ദശാബ്ദത്തിലെ മികച്ച തെലുങ്ക് ചിത്രങ്ങളുടെ പല ലിസ്റ്റുകളിലും ഇത് ഇടംപിടിച്ചു. വാണിജ്യപരമായ പരാജയങ്ങള്‍ക്കിടയിലും, വര്‍ഷങ്ങളായി വേദം ഒരു കള്‍ട്ട് ക്ലാസിക് എന്ന നിലയില്‍ അതിന്റെ സ്ഥാനം ഉറപ്പിച്ചു.