Oddly News

മെഷീനുള്ളിൽ കല്ലിട്ടാൽ എന്ത് സംഭവിക്കും? പരീക്ഷിച്ച് യുവാവ്, വീഡിയോ കണ്ട് ത്രില്ലടിച്ച് നെറ്റിസൺസ്

സോഷ്യൽ മീഡിയയിൽ ആരാധകരെ സമ്പാദിക്കാനും ലൈക്കുകൾ വാരികൂട്ടാനുമായി എന്ത് അഭ്യാസത്തിനും മുതിരുന്ന നിരവധി ആളുകളുണ്ട്. ഇപ്പോഴിതാ ഒരു യുവാവ് വാഷിംഗ് മെഷീനിനുള്ളിൽ വലിയ കല്ല് വയ്ക്കുകയും തുടർന്ന് എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ആകാംക്ഷയോടെ നോക്കിനിൽക്കുകയും ചെയ്യുന്നതിന്റെ ഒരു വിചിത്രമായ പരീക്ഷണത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ 2 ദശലക്ഷത്തിലധികം കാണിക്കളെ ആകർഷിച്ചിരിക്കുന്നത്. വീഡിയോ കാണുമ്പോൾ അടുത്തതായി എന്ത് സംഭവിക്കുമെന്നുള്ള ആകാംക്ഷ കാണികളിലും ഉടലെടുക്കുന്നു.

വീഡിയോയുടെ തുടക്കത്തിൽ വാഷിംഗ് മെഷീൻ്റെ മുന്നിൽ ഒരു കൂറ്റൻ കല്ല് കയ്യിൽ പിടിച്ച് ഇരിക്കുന്ന യുവാവിനെയാണ് കാണുന്നത്. അടുത്തതെന്താണ് എന്ന് കാണികൾ ചിന്തിക്കാൻ പോകുന്ന നിമിഷം ആ മനുഷ്യൻ വാഷിംഗ് മെഷീനിനുള്ളിലേക്ക് കല്ല് ഇടുന്നു. തുടർന്ന് ഡോർ അടച്ച ശേഷം , മെഷീൻ ഓണാക്കി, പുറത്തേക്കോടി മാറി നിന്നു സംഭവം വീക്ഷിച്ചു.

ഫലത്തിനായി കാഴ്ചക്കാർ ആകാംക്ഷയോടെ കാത്തിരുന്ന വീഡിയോ സസ്പെൻസ് സൃഷ്ടിച്ചു. എന്നാൽ അധികം താമസിയാതെ വാഷിംഗ് മെഷീൻ തകരാറിലാവുകയും പൊട്ടുകയും ചെയ്തു. കല്ല് ഇട്ടത് യന്ത്രം പെട്ടന്ന് തകരാൻ കാരണമാകുകയായിരുന്നു. നാടകീയമായ ഫലം പ്രതീക്ഷിച്ച ആ മനുഷ്യൻ സംഭവം കണ്ട് ഓടി. തുടർന്ന് വാഷിംഗ്‌ മെഷീൻ പൂർണമായും തകരുന്നതാണ് കാണുന്നത്.

ഇത്തരം വിചിത്രമായ പരീക്ഷണങ്ങൾ പങ്കുവയ്ക്കുന്നതിന് പേരുകേട്ട ഒരു ജനപ്രിയ പേജായ ‘XYZ ZONE’ എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലാണ് വീഡിയോ പങ്കിട്ടത്. നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോ ഇതിനകം 2.3 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. നിരവധിപേരാണ് വീഡിയോയ്ക്ക് കമ്മെന്റുമായി രംഗത്തെത്തിയത്.

ചില ഉപയോക്താക്കൾക്ക് വാഷിംഗ് മെഷീൻ്റെ നാശം രസകരമാണെന്ന് കണ്ടെത്തിയപ്പോൾ, മറ്റുള്ളവർ പരീക്ഷണത്തിൻ്റെ അപകടങ്ങളെക്കുറിച്ച് ചൂണ്ടിക്കാണിക്കാൻ പെട്ടെന്ന് തയ്യാറായി. “ഇത് പരീക്ഷണമല്ല, അവസാനമാണ് “, ഒരാൾ അഭിപ്രായപ്പെട്ടു. “മുഴുവൻ മെഷീനും ഒരു ബോക്സിംഗ് സെഷനു വിധേയമായി”, മറ്റൊരാൾ എഴുതി. “ഇത് വിഡ്ഢിത്തമാണ്. ആരോ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഇപ്പോൾ ഇതുപോലുള്ള സ്റ്റണ്ട് ഉപയോഗിച്ച് പാഴാക്കുന്നു”, നെറ്റിസൺസ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *