സമൂഹ മാധ്യമങ്ങളില്‍ വൈറലായ പോസ്റ്റ് ഓര്‍മിക്കുന്നുണ്ടോ? പെട്രോള്‍ പമ്പിലെ പയ്യന്‍ പെട്രോളിന് പകരമായി കാറില്‍ ഡീസല്‍ നിറച്ചു. മെക്കാനിക്ക് പറഞ്ഞത്രേ ടാങ്കിലുള്ള പെട്രോളിന്റെ ഇരട്ടി ഡീസല്‍ നിറച്ചാൽ കുഴപ്പമില്ലെന്ന് എന്നാല്‍ അതിന് പിന്നിലെ സത്യമെന്ത്?
ഇന്ധനം മാറി നിറച്ച് ഡ്രൈവ് ചെയ്താല്‍ വാഹനത്തിന്റെ പ്രകടനത്തെ ബാധിക്കും. പവര്‍ വേരിയേഷന്‍ ഉണ്ടാകും. പെട്രോളിന്റെയും ഡീസലിന്റെയും കാര്‍ബണ്‍ കണ്ടെന്റില്‍ വ്യത്യാസമുള്ളത് കാരണം. ഇത് വാഹനത്തിന്റെ പ്രവര്‍ത്തനം തകരാറിലാക്കും. തെറ്റായ ഇന്ധനം എഞ്ചിൻ, ഇന്ധന പമ്പ്, ഇൻജക്ടറുകൾ, മറ്റ് ഘടകങ്ങൾ എന്നിവയ്ക്ക് കാര്യമായ കേടുപാടുകൾ വരുത്തും. എന്‍ജിന്റെ പിസ്റ്റണ്‍ തകരാര്‍, മൈലേജ് കുറവ്, പുക മലിനീകരണം തുടങ്ങിയപല പ്രശ്‌നങ്ങളുമുണ്ട്.
പെട്രോള്‍ -ഡീസല്‍ വാഹനങ്ങളില്‍ സ്പാര്‍ക്ക് നല്‍കുന്നതില്‍ തന്നെ വ്യത്യാസമുള്ളതുകൊണ്ട് അധികദൂരം സഞ്ചരിച്ചാല്‍ സ്പാര്‍ക്ക് പ്ലഗ് ഷോര്‍ട്ട് ആകും.
ഇന്ധനം മാറിപ്പോയാല്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്. എഞ്ചിൻ ഓഫ് ചെയ്‌ത് ഇഗ്നിഷനിൽ താക്കോൽ ഇടുന്നത് ഒഴിവാക്കുക. കാർ ന്യൂട്രല്‍ ഗീയറിലാക്കുക. കാർ സുരക്ഷിതമായ സ്ഥലത്തേക്ക് തള്ളിമാറ്റുക.
ഒരു പ്രൊഫഷണലിന്റെ സഹായം തേടുക. സര്‍വീസ് സെന്ററില്‍ അറിയിച്ചു കെട്ടിവലിച്ചു കൊണ്ടുപോകണം. ടാങ്ക് അഴിച്ചു ക്ലീന്‍ ചെയ്യണം. ഫ്യൂവല്‍ ഫില്‍റ്റര്‍ മാറ്റണം. ഫില്‍റ്ററിന്റെ മോഡല്‍ അനുസരിച്ച് ഫില്‍റ്റര്‍ വിലയില്‍ വ്യത്യാസമുണ്ട്. 500 രൂപയിൽ മുകളിലേക്കാണ് പെട്രോള്‍ ഫില്‍റ്റിന്റെ വില. ഡീസൽ ആണെങ്കിൽ 2000 രൂപയും.