കോവിഡ് മഹാമാരിയുടെ സമയത്താണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ക്കും പ്രചാരം ഏറിയത്. എന്ത് സാഹചര്യം ആയാലും അതിലൂടെ പൊരുത്തപ്പെടണം എന്നാണല്ലോ പറയുന്നത്. അതുപോലെ ആ മഹാമാരിയെ നമ്മള്‍ മറികടന്നത് ഒരു പരിധിവരെ ഇന്റര്‍നെറ്റിന്റെ സഹായത്തോടുകൂടി തന്നെയാണ് എന്ന് പറയാം. ക്ലാസുകള്‍ നഷ്ടപ്പെടുമെന്ന് ആശങ്കയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും വലഞ്ഞപ്പോള്‍ അവിടെ രക്ഷയായത് ഓണ്‍ലൈന്‍ ക്ലാസുകളാണ്. ടാര്‍ഗറ്റ് അച്ചീവ് ചെയ്യാന്‍ ഇനിയെങ്ങനെയെന്ന് ബുദ്ധിമുട്ടുമ്പോള്‍ ക്ലൈന്‍സ് വഴി സംസാരിക്കാനും രക്ഷകനായ ഇത് ഓണ്‍ലൈനില്‍ ആണ്.
എങ്കിലും പലപല രസകരമായ സംഭവങ്ങളും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടയിലും ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ക്കിടയിലും ഒക്കെ സംഭവിച്ചത് വൈറല്‍ ആയിരുന്നു. ഇപ്പോള്‍ ഇത് അത്തരത്തിലുള്ള ഒരു ഓണ്‍ലൈന്‍ മീറ്റിങ്ങിനിടയില്‍ സംഭവിച്ച രസകരമായ കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പലപ്പോഴും ഗൂഗിള്‍ മീറ്റ് വഴിയും സൂം വഴിയും ഒക്കെ നമ്മള്‍ ക്ലാസുകളും മീറ്റിംഗുകളും സംഘടിപ്പിക്കാറുണ്ട്. ആരാണോ ക്ലാസ്സെടുക്കുന്നത് അവരുടെ ബൈക്ക് മാത്രമായിരിക്കും ആ സമയം ഓണ്‍ ഇരിക്കുക. മീറ്റുകള്‍ ആരാണ് സംസാരിക്കുന്നത് അവരുടെയും. ബാക്കിയുള്ളവരുടെ എല്ലാം ഓഫ് ചെയ്തു തന്നെയായിരിക്കും വെക്കുക. പലതും വീഡിയോയും ഓഫ് ചെയ്തു വയ്ക്കാറുണ്ട്. അബദ്ധത്തില്‍ തന്റെ മൈക്ക് ഓണ്‍ ആയി പോയ ഒരു ജീവനക്കാരന്റെ വീഡിയോ ആണിത്.
കമ്പനിയുടെ മാനേജര്‍ മീറ്റിങ്ങിന് വന്ന ജീവനക്കാരോട് തന്റെ അടുത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. സാധാരണ ഓണ്‍ലൈന്‍ മീറ്റിങ്ങിനിടയില്‍ ക്ലാസിനിടയിലും ഒക്കെ നമ്മുടെ മൈക്ക് ഓണ്‍ ചെയ്ത പ്രെസെന്റ് പറഞ്ഞാണ് നമ്മുടെ സാനിധ്യം റിപ്പോര്‍ട്ട് ചെയ്യുക. അതുപോലെതന്നെ മാനേജര്‍ തന്നെ ജീവനക്കാരോട് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ കമ്പനിയുടെ തന്നെ മറ്റൊരു ജീവനക്കാരനായ പങ്കജ് എന്നയാളുടെ മൈക്രോഫോണും അയാള്‍ അറിയാതെ തന്നെ ഓണ്‍ ആയി. കയ്യബദ്ധമോ അതോ അയാള്‍ മ്യൂട്ട് ആക്കാന്‍ മറന്നതോ എന്ത് തന്നെ ആയാലും മൈക്ക് ഓണ്‍ ആയി.
പങ്കജ് തന്നെ വീട്ടിലുള്ള ആളുകളോട് സംസാരിക്കുന്നതെല്ലാം അന്ന് മീറ്റിങ്ങില്‍ പങ്കെടുത്ത എല്ലാവരും കേട്ടു. കാര്യം മറ്റൊന്നുമല്ല രാവിലെ തന്നെ മീറ്റിംഗ് വച്ച മാനേജരെ തെറി പറയുകയാണ് പങ്കജ്. ആരാണ് ഇയാളെ മാനേജര്‍ ആക്കിയത്, മനുഷ്യനെ ബുദ്ധിമുട്ടിപ്പിക്കാന്‍ രാവിലെ 7 മണി തന്നെ മീറ്റിംഗ് വച്ചേക്കുന്നു. പങ്കജ് അവനു തോന്നിയതൊക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. സഹപ്രവര്‍ത്തകര്‍ പങ്കജ് മൈക്കോണാണ് എന്ന് പറഞ്ഞിട്ടും അയാള്‍ അത് കേട്ടില്ല. പിന്നീടാണ് തനിക്ക് പറ്റിയ അമളി മനസ്സിലാക്കിയത് എന്തായാലും പങ്കജ് ആകെ പൊല്ലാപ്പായി.
എന്തായാലും പങ്കജന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ വൈറല്‍ ആയതോടെ പലരും കമന്റുമായി എത്തി. എന്തു വിധി ഇത് വല്ലാത്ത ചതി ഇത് എന്ന് പലരും പങ്കജിനേ കുറിച് ഓര്‍ത്തു ആവലാതിപ്പെട്ടു. എന്നാല്‍ മറ്റുചിലരാകട്ടെ ഇത് എഡിറ്റ് ചെയ്ത വീഡിയോ ആണെന്ന് അഭിപ്രായപ്പെട്ടു. എന്തുതന്നെയായാലും സോഷ്യല്‍ മീഡിയയില്‍ ചിരിക്കുള്ള വക നല്‍കാന്‍ പങ്കജിന് കഴിഞ്ഞു