Featured Lifestyle

ടൂത്ത്പിക്ക് നിസ്സാരക്കാരനല്ല! കൊള്ളാലോ? ഇത് കൊണ്ട് ഇത്ര ഏറെ ഉപകാരങ്ങളോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ പല്ലിനിടയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാന്‍ ടൂത്ത്പിക്ക്‌ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിന് അടുക്കളയിലും പല ഉപകാരങ്ങളുണ്ട്.

കേക്കുകള്‍ മഫിനുകള്‍, ബ്രൗണികള്‍ തുടങ്ങിയവ ഉണ്ടാക്കുമ്പോള്‍ ഇത്തരത്തിലുള്ള ടൂത്ത്പിക്ക്‌ വളരെ ഉപകാരപ്രദമാണ്. ഉള്ളിലെ ഭാഗം വെന്തോയെന്ന് നോക്കാനായി സാധിക്കുന്നു. അതില്‍ അവശിഷ്ടങ്ങള്‍ ഒന്നും പറ്റിപിടിച്ചിട്ടില്ലെങ്കില്‍ നന്നായി വെന്തുവെന്നാണ് അര്‍ത്ഥം.

റോളുകളും മറ്റും ഉണ്ടാക്കുന്ന സമയത്ത് ടൂത്ത്പിക്ക് കുത്തി വയ്ക്കാം. അവ ചിതറിപ്പോകാതെ ശരിയായ രൂപത്തില്‍ തന്നെ വെന്തു കിട്ടും. വെന്തതിന് ശേഷം ഇതെടുത്ത് ഒഴിവാക്കാനായി മറക്കരുത്.

അതുപോലെ ബര്‍ഗറോ ലെയേര്‍ഡ് സാന്‍ഡ് വിച്ചോകഴിക്കുമ്പോള്‍ നടുവിലൂടെ ഒരു ടൂത്ത്പിക്ക് കയറ്റിയ ശേഷം കഴിച്ചാല്‍ ഉള്ളിലെ ഭാഗങ്ങള്‍ എല്ലാം പലവഴിക്ക് പോകുന്നത് തടയാനായി സാധിക്കും.
വറുക്കാനോ പൊരിക്കാനോ വേണ്ടി എണ്ണ അടുപ്പത്ത് വച്ചാല്‍ അത് പാകത്തിന് ചൂടായോ എന്ന് അറിയാനായി ഒരു ടൂത്ത്പിക്ക് ഉപയോഗിക്കാം. എണ്ണയിലേക്ക് ഒരു ടൂത്ത്പിക്ക് ഇടുക. അപ്പോൾ അതിന് ചുറ്റിലുമായി കുമിളകള്‍ രൂപപ്പെടുന്നതായി കാണാം.

ഒന്നോ രണ്ടോ തുള്ളി നാരങ്ങാനീര് മാത്രമേ ആവശ്യമുളളൂ എങ്കില്‍ നാരങ്ങ മുഴുവനായി മുറിക്കേണ്ട ആവശ്യമില്ല. പകുതിയായി മുറിക്കുന്നതിന് പകരമായി ആവശ്യാനുസരണം നീര് പിഴിഞ്ഞെടുക്കുക. ശേഷം അതേ ടൂത്ത്പിക്ക് വീണ്ടും ദ്വാരത്തിലേക്ക് തിരുകി പിന്നീടുള്ള ആവശ്യത്തിനായി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

ബ്ലെന്‍ഡറുകള്‍, ഗ്രേറ്ററുകള്‍ കട്ടിംഗ് ബോര്‍ഡുകള്‍ സ്റ്റൗടോപ്പുകളുടെ അരികുകള്‍ എന്നിവയിലെ ചെറിയ വിള്ളലുകളില്‍ നിന്ന് ഭക്ഷണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായി ടൂത്ത്പിക്ക് ഉപയോഗിക്കാം.

കറിയും പായസവുമെല്ലാം ഉണ്ടാക്കുമ്പോള്‍ തിളച്ചുതൂവി പുറത്തേക്ക് പോകുന്നത് സാധാരണകാഴ്ചയാണ്. ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങളില്‍ നീരാവി പുറത്തേക്ക് പോകാനായി പാത്രത്തിനും മൂടിക്കും ഇടയില്‍ ടൂത്ത്പിക്ക് വയ്ക്കുക. തിളച്ച് പുറത്തേക്ക് പോകുന്നത് ഒരു പരിധിവരെ തടയാം