Movie News

ജയംരവിയുടേയും ആരതിയുടെയും വിവാഹമോചനത്തിന് പിന്നില്‍ ഭാര്യാമാതാവെന്ന് റിപ്പോര്‍ട്ടുകള്‍

നീണ്ട 15 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം നടന്‍ ജയംരവി സെപ്തംബര്‍ 9 നനായിരുന്നു ഭാര്യ ആരതിയില്‍ നിന്ന് വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്. ദക്ഷിണേന്ത്യന്‍ സിനിമയിലെ പവര്‍ജോഡികളായി കണക്കാക്കിയിരുന്ന ഇരുവരുടേയും വേര്‍പിരിയല്‍ ഞെട്ടിക്കുന്നതായിരുന്നു. ഇരുവരും പിരിയുന്നതിന്റെ റൂമറുകള്‍ നേരത്തേ തന്നെ ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച ഇക്കാര്യം ഔദ്യോഗികമായി നടന്‍ തന്നെ സ്ഥിരീകരിച്ചു.

വേര്‍പിരിയലിന്റെ കാരണമൊന്നും ദമ്പതികള്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും, നടനുമായുള്ള വിവാഹമോചനത്തിന് തമിഴ്മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നത് ആരതിയുടെ അമ്മയേയും സഹോദരനേയുമാണ്. ജയം രവിയുടെയും ആരതിയുടെയും വേര്‍പിരിയലിന് പിന്നില്‍ ആരതിയുടെ അമ്മ സുജാത വിജയകുമാറും അവരുടെ ദത്തുപുത്രന്‍ ശങ്കറുമാണെന്നാണ് നിരവധി റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഭാര്യാസഹോദരന്‍ ശങ്കറും അമ്മായിയമ്മ സുജാതയും പൊന്നിയിന്‍ സെല്‍വന്‍ ചിത്രീകരണത്തില്‍ പങ്കെടുത്തതായും ഇവര്‍ തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ജയം രവി പാണ്ഡിരാജിനൊപ്പം തന്റെ അടുത്ത ചിത്രത്തിന് 25 കോടി രൂപ പ്രതിഫലം ചോദിച്ചിരുന്നു, എന്നാല്‍ രവിക്ക് അത്ര മാര്‍ക്കറ്റ് ഇല്ലെന്ന് പറഞ്ഞ് ചിത്രത്തിന്റെ ബജറ്റ് കുറയ്ക്കാന്‍ സുജാത വിജയകുമാര്‍ സംവിധായകനോട് സമ്മര്‍ദ്ദം ചെലുത്തിയത്രേ.

തുടര്‍ന്ന് പാണ്ഡ്യരാജ് പ്രൊജക്ടില്‍ നിന്നും പിന്മാറുകയും ചെയ്തു. വളരെ വേദനാജനകമായ തീരുമാനമെന്ന് ജയം രവി പറഞ്ഞെങ്കിലും ഭാര്യ ആരതിയുമായി ശരിയായ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം എടുത്തത്. തന്റെ നീണ്ട സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അദ്ദേഹം എഴുതി, ‘വളരെ ആലോചിച്ചതിനും ചര്‍ച്ചകള്‍ക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ ഏറെ ബുദ്ധിമുട്ടുള്ള തീരുമാനമെടുത്തു. ഈ തീരുമാനം തിടുക്കത്തില്‍ എടുത്തതല്ല, ഇത് വ്യക്തിപരമായ കാരണങ്ങളാല്‍ ഉടലെടുത്തതാണ്. ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരുടെയും മികച്ച താല്‍പ്പര്യങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.” നടന്‍ കുറിച്ചു.