Healthy Food

തൈരും യോഗര്‍ട്ടും തമ്മില്‍ എന്താണ് വ്യത്യാസം? കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ ഏതിന്?

തൈര് കഴിക്കാനായി എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. വയറിന് ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍ നിറഞ്ഞ തൈര് വളരെ ആരോഗ്യകരവുമാണ്. തൈരില്‍ ധാരാളമായി കാത്സ്യം അടങ്ങിയട്ടുണ്ട്. ഇത് എല്ലുകളുടെ പല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ദഹനം വര്‍ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനുമൊക്കെ തൈര് ബെസ്റ്റാണ്. കൂടാതെ തൈരിലെ പ്രോബയോട്ടിക്‌സിനും ആന്റി ഓക്‌സിഡന്റുകള്‍ക്കും ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്. വിറ്റാമിന്‍ ബി 2 പൊട്ടാസ്യം മഗ്നീഷ്യം തുടങ്ങിയവ തൈരില്‍ അടങ്ങിയട്ടുണ്ട്.

എന്നാല്‍ ചിലപ്പോള്‍ തൈരിന് പകരമായി ഗ്രീക്ക് യോഗര്‍ട്ട് കഴിക്കാനായി വിദഗ്ധര്‍ നിര്‍ദേശിക്കാറുണ്ട്. ഇവ തമ്മിലെന്താണ് ഇത്ര വ്യത്യാസമെന്ന് ചിന്തിച്ചിട്ടുണ്ടോ? രുചിയുടെയും ഘടനയുടെയും ഗുണങ്ങളുടെയും കാര്യത്തില്‍ ഗ്രീക്ക് യോഗര്‍ട്ട് സാധാരണ തൈരില്‍ നിന്നും വ്യത്യസ്തമാണ്. പല ആവര്‍ത്തി അരിച്ചെടുത്ത് അവശേഷിക്കുന്ന’ വേ’ നീക്കം ചെയ്യുന്നു. പാല്‍ തൈര് ആക്കിയതിന് ശേഷം ശേഷിക്കുന്ന ദ്രാവകമാണ് വേ. ഇങ്ങനെ ചെയ്യുമ്പോള്‍ തൈര് കൂടുതല്‍ ക്രീമിയാകുന്നു.എന്നാല്‍ സാധാരണ തൈരില്‍ നിന്നും ഈ ദ്രാവകം നീക്കം ചെയ്യാറില്ല.

ലാക്ടോസ് നീക്കം ചെയ്യുന്നതിനാല്‍ ഗ്രീക്ക് യോഗര്‍ട്ടില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. എന്നാല്‍ പ്രോട്ടീന്‍ കൂടുതലുമാണ്. ഗ്രീക്ക് യോഗര്‍ട്ട് ഉണ്ടാക്കാനായി കൂടുതല്‍ പാല്‍ വേണം. ഇത് ഉല്‍പാദനച്ചെലവ് വര്‍ധിപ്പിക്കുന്നു.

ഗ്രീക്ക് യോഗര്‍ട്ട് ഉണ്ടാക്കുന്നപ്രക്രിയ ആരംഭിക്കുന്നത് മിഡില്‍ ഈസ്റ്റില്‍ നിന്നാണ്. ഗ്രീക്ക് വിഭവങ്ങളുടെ രുചിയും ജനപ്രീതിയും കണക്കിലെടുത്താണ് ഇതിന് ഈ പേര് നല്‍കിയത്. അതും ഒരു കോര്‍പ്പറേറ്റ് മാര്‍ക്കറ്റിംഗ് തന്ത്രമായിയാണ് പേര് നൽകിയത്. ഐസ് ലാൻഡില്‍ ‘സ്‌കൈര്‍’ എന്ന പേരില്‍ സമാനമായ ഒരു ഉല്‍പ്പനം നിര്‍മ്മിക്കുന്നു. അര്‍മേനിയയില്‍ ഇതിനെ ‘ കാമറ്റസ് മാറ്റസൂണ്‍’ എന്നാണ് വിളിക്കുന്നത്.ടര്‍ക്കിഷ് വിപണിയിലിത് ‘ ലാബ്‌നെ’ യാണ്.

തൈര് മസ്ലിന്‍ തുണിയിലാക്കി വെയിലത്ത് തൂക്കിടുന്ന ഒരു വിദ്യ ഇന്ത്യയിലും പാകിസ്ഥാനിലുമുണ്ട്. ഈ തൈര് ഒരു പാത്രത്തിലേക്ക് മാറ്റുന്നു. പഞ്ചസാര , കുങ്കുമപ്പൂവ്, ഏലം, എന്നിവ ചേര്‍ക്കുന്നു. അടിച്ചെടുത്തതിന് ശേഷം തണുപ്പിച്ച് വിളമ്പുന്നു. ഇന്ത്യയില്‍ പ്രചാരത്തിലുള്ള ‘ ശ്രീഖണ്ഡ്’ എന്ന യോഗര്‍ട്ട് ഈ വിഭാഗത്തിന് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതായി ചരിത്രകാരന്മാര്‍ പറയുന്നു. ഇത് മാമ്പഴം , റോസ് തുടങ്ങിയ രുചികള്‍ ചേര്‍ത്താണ് നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *