പവിത്രമായ പ്രണയബന്ധങ്ങളുടെ കാലം കഴിയുന്നുവോ? ഒരാളെ മാത്രം മനസില്‍ പ്രതിഷ്ഠിച്ച് ജീവിതകാലം മുഴുവന്‍ ആ ഓര്‍മ്മകളുമായി കഴിയുന്ന കാമുകനേയും കാമുകിയേയും പഴയകകാല കഥകളില്‍മാത്രമേ കാണാനാവൂ. പുതിയ കാലത്തില്‍ പ്രണയത്തിന്റെ കോലവും മാറുകയാണ്.
ഒരേ സമയം ഒറ്റയ്ക്കാകുകയും അതേ സമയം ഒന്നിലധികം പ്രണയ ബന്ധങ്ങളുണ്ടാകുകയും ചെയ്യുന്നതിനേപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇക്കൂട്ടര്‍ ഒറ്റയ്ക്കാണോയെന്ന് ചോദിച്ചാല്‍ അതെ, എന്നാല്‍ പ്രണയമുണ്ടോയെന്ന് ചോദിച്ചാല്‍ ഒന്നിലധികമുണ്ട്. ‘സോളോപോളിയാമോറി’ എന്നു വിളിക്കുന്ന ഈ പ്രണയം ട്രെൻഡായി മാറുകയാണ്.
ജെന്‍- സി തലമുറ സോളോപോളിയാമോറിയെ ചേര്‍ത്തുപിടിക്കാൻ കാരണമുണ്ട്. ഇത്തരത്തിലുള്ള പ്രണയബന്ധങ്ങളില്‍ ഉത്തരവാദിത്തങ്ങളുടെ കെട്ടുപാടുകളില്ലയെന്നതാണ് പ്രത്യേകത. വ്യക്തി താല്‍പര്യത്തിന് മാത്രമായിരിക്കും ഇത്തരക്കാര്‍ കൂടുതല്‍ മുന്‍ഗണന നല്‍കുക. ഒന്നിലധികം പങ്കാളികള്‍ വേണമെന്ന് ആഗ്രഹിക്കുകയും അതേ സമയം ആരോടും ഉത്തരവാദിത്തങ്ങളില്ലാതെ, ബാധ്യതകളില്ലാത്ത സ്വതന്ത്രമായി ജീവിക്കാനിഷ്ടപ്പെടുന്നവര്‍ക്ക് സ്വീകരിക്കാവുന്ന പ്രണയം ബന്ധമാണ് സോളോപോളിയാമോറി.
ഇവിടെ സഹവാസമോ സാമ്പത്തിക പങ്കാളിത്തമോ ഉണ്ടാകില്ല. പരമ്പരാഗത സങ്കല്‍പങ്ങള്‍ക്ക് വിപരീതമായി സോളോപോളിയാമോറികള്‍ മുന്‍ഗണന നല്‍കുന്നത് വ്യക്തിതാല്‍പര്യങ്ങള്‍ക്കാണെന്നാണ് റിലേഷന്‍ഷിപ്പ് വിദഗ്ധ രുചി രൂഹ് സോളോപാളിയാമോറിയെ പറ്റി പറയുന്നത്. മറ്റുള്ളവരുടെ വികാരങ്ങളെയും ആവശ്യങ്ങളെയും ഇത്തരക്കാര്‍ ഒരിക്കലും അവഗണിക്കില്ലെങ്കിലും അര്‍ഥവത്തായ ബന്ധങ്ങള്‍ ആസ്വദിക്കുന്നതിനൊപ്പം ഒറ്റയ്ക്കായിരിക്കുക എന്നതു മാത്രമാണ് ഇവരുടെ ആഗ്രഹം.
തന്റെ ജീവിത ലക്ഷ്യത്തിനും വളര്‍ച്ചയ്ക്കും പ്രണയം ഒരിക്കലും വിലങ്ങാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടര്‍. ബന്ധങ്ങളുടെ പേരില്‍ സമൂഹം അടിച്ചേല്‍പ്പിക്കുന്ന ഒരു ബാധ്യതയും ഏറ്റെടുക്കാനായി ഇവര്‍ തയ്യാറല്ല. തങ്ങളുടെ ബന്ധം ഏതെങ്കിലും പേരുപയോഗിച്ച് നിർവചിക്കപ്പെടുന്നതിൽ തീരെ താൽപര്യം കാട്ടാറില്ല ഇവര്‍. പ്രണയവും വ്യക്തിത്വവും ഒരുപോലെ ആസ്വദിക്കാനിഷ്ടപ്പെടുന്ന, ഒന്നു മറ്റൊന്നിനു മേൽ അധികാരം സ്ഥാപിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ ഇവര്‍ തയാറുമല്ല.