പ്രണയം വളരെ മനോഹരമായ ഒരു അനുഭവമായിയാണ് പലരും നിര്‍വചിക്കുന്നത്. എന്നാല്‍ കാലം മാറിയതോടെ പ്രണയബന്ധങ്ങളുടെ നിര്‍വചനവും മാറി. ഡേറ്റിങ് ട്രെന്‍ഡാണ് പുതിയ തലമുറയുടെ ഇടയില്‍ പ്രചാരം നേടുന്നത്. ഒരാളോട് മാത്രമായി തന്റെ പ്രണയത്തിനെ ചുരുക്കാതെ ഒന്നിലധികം ആളുകളുമായി ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവണതയ്ക്ക് സോളോ പോളിയാമോറി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ഒരേ സമയം ഒന്നിലധികം വ്യക്തികളുമായി ബന്ധം പുലര്‍ത്തുന്നത് വലിയ തെറ്റായി കണക്കാക്കുന്ന കാലം മാറി. ഈ കാഴ്ചപാടിനെ സോളോ പോളിയാമോറി കാറ്റില്‍ പറത്തുന്നു. ഒന്നിലധികം ആളുകളുമായി ഒരേ സമയം സത്യസന്ധമായ ബന്ധം പുലര്‍ത്തുന്ന അവസരമാണ് ഈ ട്രെന്റ് ഒരുക്കുന്നത്.
എന്നാൽ വൈകാരികമായി ആരുമായും ആഴത്തിലുള്ള അടുപ്പം കാത്തുസൂക്ഷിക്കുന്നുമില്ല. അതിനാല്‍ തന്നെ സ്വയം സിംഗളാണെന്ന ബോധ്യമാണ് ഇക്കൂട്ടര്‍ വച്ചുപുലര്‍ത്തുന്നത്. പുറത്തുള്ളവരും ഇവരെ സിംഗിളായി കാണുന്നു. പൊതുവേ ദീര്‍ഘകാല ബന്ധങ്ങളില്‍ കാണാത്ത സ്വതന്ത്ര്യമാണിത്.
റിലേഷന്‍ഷിപ്പ് കൗണ്‍സിലറായ നിഷ ബജാജിന്റെ അഭിപ്രായം അനുസരിച്ച് ഇന്നത്തെ തലമുറയ്ക്ക് ബന്ധങ്ങളുടെ കാര്യത്തില്‍ പരമ്പരാഗത രീതികളോടുള്ള താല്‍പര്യ ക്കുറവ് വര്‍ധിക്കുന്നു. വ്യക്തഗതവും തൊഴില്‍ പരവുമായി താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. വിവാഹമെന്ന സങ്കല്‍പത്തില്‍ നിന്നും വിട്ടുനില്‍രക്കുന്നവരും പുതുതലമുറയില്‍ കൂടുതലാണ്.
വിവാഹബന്ധത്തിലെ പ്രതിബദ്ധതയെയും ഇവര്‍ ചോദ്യം ചെയ്യുന്നു. പുരുഷന്മാരാണ് സ്ത്രീകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ അധികം സോളോ പോളിയാമോറിയോട് അധികം ചായ് വ് പുലര്‍ത്തുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. സിംഗിള്‍ ജീവിതം ആഗ്രഹിക്കുന്നവരാണ് ഈ ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ അധകവും. വിവാഹിതരായവരില്‍ ചെറിയൊരു ശതമാനം വിവാഹബന്ധത്തിന് പുറത്ത് ഇതര ബന്ധങ്ങളോട് താല്‍പര്യം കാണിക്കുന്നു.
സോളോപോളിയാമോറികള്‍ വൈകാരികമോ സാമ്പത്തികമോ ആയ കാര്യങ്ങള്‍ക്ക് പങ്കാളിയെ ആശ്രയിക്കാറില്ല. എന്നാല്‍ ഈ ബന്ധത്തിലുള്ള അപകട സാധ്യതകളെക്കുറിച്ചും പഠനം നടത്തുന്ന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വൈകാരികമായി എല്ലാവരോടും അകലം പാലിക്കുന്നത് വ്യക്തിഗത വികാസത്തിന് ഗുണം ചെയ്യില്ല. ഏകന്തത അനുഭവിക്കേണ്ട സാഹചര്യവും ഇവര്‍ക്ക് ഉണ്ടാകാം. വിഷാദ രോഗത്തിലേക്ക് വരെ നയിക്കാം. പല വ്യക്തികളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതും പല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും വിദഗ്ധര്‍ പറയുന്നു.