നല്ല ഭക്ഷണം കഴിച്ചാല്‍ മാത്രമേ ആരോഗ്യമായി ഇരിക്കാന്‍ സാധിക്കുകയുള്ളൂ. നല്ല ഭക്ഷണങ്ങള്‍ നമ്മള്‍ ഉണ്ടാക്കുമെങ്കിലും ബാക്കി വന്നാല്‍ ചൂടാക്കി കഴിക്കാനായി പലരും അത് ഫ്രിഡ്ജില്‍ വെയ്ക്കാറുണ്ട്. എന്നാല്‍ എല്ലാ ഭക്ഷണങ്ങളും ഇത്തരത്തില്‍ ഫ്രിഡ്ജില്‍ വെച്ച് പിറ്റേ ദിവസം കഴിക്കുന്നത് ശരിയല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ചൂടാക്കി വീണ്ടും ഉപയോഗിക്കരുതാത്ത ഭക്ഷണം ഏതൊക്കെയാണെന്ന് നോക്കാം…
- എണ്ണകള്‍ – ഫ്ലാക്സ് സീഡ് ഓയില്‍, ഒലിവ് ഓയില്‍, കനോല ഓയില്‍ ഇവയെല്ലാം ഒമേഗ 3 ഫാറ്റും മറ്റ് അണ്‍സാച്ചുറേറ്റഡ് ഫാറ്റുകളും അടങ്ങിയതാണ്. നിരവധി ആരോഗ്യഗുണങ്ങളും ഇവയ്ക്കുണ്ട്. എന്നാല്‍ ഒരിക്കലും ഇവ ചേര്‍ന്ന ഭക്ഷണസാധനങ്ങള്‍ വീണ്ടും ചൂടാക്കരുത്. അവ സുരക്ഷിതമല്ല.
- എണ്ണപ്പലഹാരങ്ങള്‍ – എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ ഒരിക്കലും വീണ്ടും ചൂടാക്കരുത്. ഇത് എണ്ണയുടെ ഗുണങ്ങള്‍ നഷ്ടപ്പെടുത്തും. മാത്രമല്ല ഇവ പുകയിലൂടെ അപകടകാരികളായ വിഷപദാര്‍ഥങ്ങള്‍ പുറത്തു വിടുന്നു. ഇവ നിരവധി രോഗങ്ങള്‍ക്ക് കാരണമാകും.
- കോഴിയിറച്ചി – മുട്ട പോലെ തന്നെ ചിക്കനിലും സാല്‍മൊണല്ല ബാക്ടീരിയ ഉണ്ട്. സമയം വൈകുന്തോറും ഇവ പെരുകുന്നു. ഒരു തവണയിലധികം ഒരിക്കലും ചിക്കന്‍ ചൂടാക്കി ഉപയോഗിക്കരുത്.
- ഉരുളക്കിഴങ്ങ് – ഉരുളക്കിഴങ്ങ് വേവിച്ച ശേഷം തണുക്കുമ്പോള്‍ അവയില്‍ clostridium botulinum എന്ന ബാക്ടീരിയ പെരുകുന്നു. ഇതാണ് ബോട്ടുലിസം എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്. ഉരുളക്കിഴങ്ങും ഉണ്ടാക്കിയ ഉടനെ ഉപയോഗിക്കുന്നതാണ് നല്ലത്.
- മുട്ട – മുട്ട വേവിക്കാന്‍ കുറച്ചു സമയം മതി. എന്നാല്‍ ഇതുമൂലം ബാക്ടീരിയകള്‍ ഒന്നും നശിക്കുന്നില്ല. സാല്‍മൊണല്ല ബാക്ടീരിയ മുട്ടയിലുണ്ട്. പുഴുങ്ങിയ ശേഷം റൂം ടെമ്പറേച്ചറില്‍ എത്ര നേരം മുട്ട വയ്ക്കുന്നുവോ അത്രയും അപകടകരമായ അളവില്‍ ബാക്ടീരിയ പെരുകുകയാണ്. മുട്ട പാകം ചെയ്തശേഷം ഉടനെ കഴിക്കുന്നതാണ് നല്ലത്.
- കടല്‍വിഭവങ്ങള്‍ – സീഫുഡ് ഉണ്ടാക്കി ഒരു മണിക്കൂറിനകം കഴിക്കണം. ഭക്ഷ്യവിഷബാധയ്ക്ക് സാധ്യത കൂടുതലുള്ള വിഭവങ്ങളാണ് ഇത്. ഒരിക്കലും ചൂടാക്കി ഉപയോഗിക്കരുത്.
- ബീറ്റ്റൂട്ട് – ബീറ്റ്റൂട്ടിലടങ്ങിയ നൈട്രിക് ഓക്സൈഡ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ വേവിച്ച ബീറ്റ്റൂട്ട് വീണ്ടും ചൂടാക്കുമ്പോള്‍ നൈട്രേറ്റുകള്‍ ആയും അവ നൈട്രോസാമിനുകള്‍ ആയും മാറുന്നു. ഇവ കാന്‍സറിനു കാരണമാകും. പതിവായി വീണ്ടും ചൂടാക്കി ബീറ്റ്റൂട്ട് ഉപയോഗിക്കുന്നത് കാന്‍സര്‍ സാധ്യത കൂട്ടും.




