പോളിന ബ്രാന്‍ഡ്ബെര്‍ഗിനെ പറ്റി പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. അവര്‍ സ്വീഡനിലെ പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്.എന്നാല്‍ പോളിനയ്ക്ക് ഒരു പേടിയുണ്ട്. അത് മറ്റൊന്നുമല്ല. വാഴപ്പഴങ്ങളാണ്. അത് കണ്ടാല്‍ പോളിന പേടിക്കും.ഈ പേടിയുടെ കാര്യം പോളിന 2020ല്‍ തന്റെ എക്സ് അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരുന്നു.താന്‍ ഔദ്യോഗികമായ കാര്യങ്ങള്‍ക്കായി പോകുമ്പോല്‍ മുറിയില്‍ നിന്നും വാഴപ്പഴങ്ങള്‍ മാറ്റിവെക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.
ലോകത്തില്‍ പല കാര്യങ്ങളെയും പേടിപ്പെടുന്നവരുണ്ട്. ചിലര്‍ക്ക് ഉയരമാണ് പേടിയെങ്കില്‍ മറ്റ് ചിലര്‍ക്ക് ചില മൃഗങ്ങളെയായിരിക്കും. ഇത്തരത്തിലുള്ള ഫോബിയകള്‍ ഏറിയും കുറഞ്ഞും എല്ലാ ആളുകളിലും ഉണ്ടാകാറുണ്ട്. ജനിതക പ്രത്യേകത, ഭൂതകാല അനുഭവങ്ങള്‍, ബ്രെയിന്‍ കെമിസ്ട്രി എന്നിവയെല്ലാം ഇതിലുണ്ട്. ഈ പേടിയൊക്കെ പലരിലും സാധാരണയായി കാണപ്പെടുന്നവയാണ്.
ബോളിവുഡ് താരങ്ങളുടെ ചില ഫോബിയകള്‍ വളരെ പ്രസിദ്ധമാണ്.
സീലിങ് ഫാനുകളെയായിരുന്നു അര്‍ജുന്‍ കപൂറിന് പേടി. അര്‍ജിന്റെ വീട്ടില്‍ ഇതിനെ തുടര്‍ന്ന് ഒരു ഫാന്‍ പോലും ഇല്ലത്രേ. ബോളിവുഡ് താരം കത്രീനയ്ക്ക് പേടി തക്കാളിയോടാണ്. ഒരു പ്രമുഖ ടൊമാറ്റോ കെച്ചപ്പ് ബ്രാന്‍ഡിന്റെ കരാര്‍ ഇക്കാരണത്താല്‍ താരം ഉപേക്ഷിക്കുകയും ചെയ്തു.
തീര്‍ന്നില്ല അജയ് ദേവ്ഗനാണെങ്കില്‍ കൈകള്‍കൊണ്ട് ഭക്ഷണം കഴിക്കാനാണ് പേടി. അതിനാല്‍ ചപ്പാത്തി പോലും ഫോര്‍ക്ക് ഉപയോഗിക്കിച്ചാണ് കഴിക്കുന്നത്. അഭിഷേക ബച്ചന് പേടി പഴങ്ങളോടാണ്.