കൊറിയക്കാരെ ശ്രദ്ധിച്ചിട്ടില്ലേ വണ്ണം തീരെയില്ലാതെ ആരോഗ്യമുള്ള ശരീരമുള്ളവരാണിവര്‍. ചിട്ടയായ ഭക്ഷണം, വ്യായാമം ഇതെല്ലാമാണ് ഇവരുടെ ഫിറ്റ്‌നസിന്റെ രഹസ്യം. കൊറിയയിലെ താരങ്ങള്‍ കാലറി കൂടിയ ഭക്ഷണം ചെറിയ അളവില്‍ മാത്രമാണ് കഴിക്കുക. പ്രോട്ടീന്‍ പച്ചക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുന്നു. കാലറി കുറഞ്ഞ ഭക്ഷണം ശീലമാക്കുന്നു.
കൊറിയയിലെ മിക്ക സെലിബ്രിറ്റികളും രാത്രി 7 മണിക്ക് മുമ്പായി അത്താഴം കഴിക്കും. സാലഡ്, ഗ്രില്‍, സൂപ്പ് തുടങ്ങിയ ലഘുവായ ഭക്ഷണമാണ് കഴിക്കുക. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ചിക്കന്‍ ബ്രസ്റ്റ്, ടോഫു, മുട്ട തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം കാര്‍ബ്‌സിന്റെ അളവ് കുറയ്ക്കുന്നു.കൊഴുപ്പ് ഇല്ലാതെയാക്കാനും മസില്‍ റിറ്റന്‍ഷനും ഇത് സഹായിക്കും.
കൊറിയന്‍ താരങ്ങള്‍ 8 മണിക്കൂര്‍ കാലയളവില്‍ ഭക്ഷണം കഴിക്കുകയും 16 മണിക്കൂര്‍ ഉപവാസം പിന്തുടരുകയും ചെയ്യുന്നു. അവരുടെ ഡാന്‍സ് റിഹേഴ്‌സെലുകള്‍ ഒരു ഫുള്‍ ബോഡി വര്‍ക്ക്ഔട്ടാകുന്നു. ദിവസവും നൃത്തം ചെയ്യുന്നത് സ്റ്റാമിന വര്‍ധിപ്പിക്കുന്നു. കൊഴുപ്പിനെ ഇല്ലാതാകുന്നു. ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
കൊറിയന്‍ താരങ്ങള്‍ മധുരം, പ്രോസസ്ഡ് ഫുഡ് ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുന്നു. പകരമായി പഴങ്ങള്‍ പച്ചക്കറികള്‍ നട്‌സ് എന്നിവ കഴിക്കുന്നു. കൊറിയന്‍ താരങ്ങള്‍ ശരീരത്തിന്റെ ആകൃതി നിലനിര്‍ത്തുന്നതിന്റെ ഭാഗമായി യോഗയും പിലാറ്റസും ചെയ്യുന്നു. ഇത് വഴക്കം കൂട്ടുന്നു. കോര്‍ മസിലുകളുടെ നിര്‍മാണത്തിനും സഹായിക്കും.
ഗ്രീന്‍ ടീ ബാര്‍ലിടീ, ഹെര്‍ബല്‍ ടീ തുടങ്ങിയ ഡീടോക്‌സ് ചായകള്‍ കുടിക്കാനായി ഇഷ്ടപ്പെടുന്നു. ഇവ ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തുന്നു. ഫാറ്റ് ലോസിനായി കാര്‍ഡിയോ വ്യായാമം ചെയ്യുന്നു. ഓട്ടം സൈക്ലിങ് ജമ്പിങ് റോപ്പ് തുടങ്ങിയവയും ചെയ്യുന്നു. ഭക്ഷണരീതിയും വ്യായാമവും കൊറിയന്‍ താരങ്ങള്‍ ചിട്ടയോടെ കൊണ്ടുപോകുന്നു. അനാരോഗ്യകരമായി ക്രാഷ് ഡയറ്റുകളൊന്നും ഇവർ പിന്തുടരില്ല.