Sports

ടി20 ലോകകപ്പ്: ഇന്ത്യ കിരീടം നേടിയതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി അക്‌സര്‍പട്ടേല്‍

അക്സര്‍ പട്ടേലിന്റെ ഗംഭീരമായ ഒരു ഇന്നിംഗ്സ്. ബാര്‍ബഡോസില്‍ ഇന്ത്യയുടെ ചരിത്ര ടി20 ലോകകപ്പ് വിജയത്തിന് വിലമതിക്കാന്‍ കഴിയാത്ത തരം മനോഹരമായ ഒന്നായിരുന്നു. 2024-ലെ ടി20 ലോകകപ്പ് വിജയത്തില്‍ ഇന്ത്യയുടെ ഹീറോയായിരുന്ന അക്‌സര്‍പട്ടേല്‍ ഫൈനലില്‍ തനിക്ക് മികച്ച പ്രകടനം നടത്താന്‍ പ്രചോദനമായി കാര്യങ്ങള്‍ വെളിപ്പെടുത്തി.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ 31 പന്തില്‍ 47 റണ്‍സ് കണ്ടെത്തിയ അക്‌സര്‍പട്ടേലിന്റെ ഇന്നിംഗ്‌സ് ഇന്ത്യയുടെ വിജയത്തില്‍ വീരോചിതമായിരുന്നു. ഫൈനലില്‍ 34/3 എന്ന നിലയില്‍ ഇന്ത്യ പതറിയപ്പോഴായിരുന്നു അക്‌സര്‍പട്ടേല്‍ ക്രീസിലേക്ക് വന്നത്. ടി20 ലോകകപ്പില്‍ മൊത്തം വെറും 92 റണ്‍സ് മാത്രമാണ് അടിച്ചതെങ്കിലും പാകിസ്താനെതിരേയും ഫൈനലിലും അക്‌സറിന്റെ രണ്ടു ഇന്നിംഗ്‌സിന് പൊന്നുംവില ഉണ്ടായിരുന്നു. പാക്കിസ്ഥാനെതിരായ ഹൈ-വോള്‍ട്ടേജ് പോരാട്ടത്തില്‍ നേടിയ 20 റണ്‍സും നിര്‍ണ്ണായകമായിരുന്നു.

ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യമായ സമയത്താണ് അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ് വന്നത്. തന്റെ യൂട്യൂബ് ചാനലില്‍ അടുത്തിടെ വിമല്‍ കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് ഫൈനലിലെ ഇന്നിംഗ്‌സുമായി ബന്ധപ്പെട്ട് തിരശ്ശീലയ്ക്ക് പിന്നിലെ ചില സംഭാഷണങ്ങള്‍ വെളിപ്പെടുത്തിയത്. ഫൈനലില്‍ ഋഷഭ് പന്തിന്റെ രൂപത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായപ്പോള്‍ രോഹിത് ശര്‍മ്മയും രാഹുല്‍ ദ്രാവിഡും പാഡ് അപ്പ് ചെയ്യാന്‍ തന്നോട് ആവശ്യപ്പെട്ടതായി അദ്ദേഹം വെളിപ്പെടുത്തി.

”രോഹിത് ഭായി ആദ്യം തന്നെ പുറത്തായി. ഋഷഭ് പന്തും പുറത്തായപ്പോള്‍ ഡ്രസ്സിംഗ് റൂമില്‍ തന്റെ അരികലേക്ക് രോഹിത് ഭായ് വന്നു. എന്റെ മുന്നില്‍ നിന്നു. ഡ്രസ്സിംഗ് റൂമിന്റെ ഒരറ്റത്ത് ഞാന്‍ ഇരിക്കുകയായിരുന്നു, രോഹിത് ഭായ് എന്നോട് ‘പാഡ് അപ്പ്’ ചെയ്യാന്‍ ആവശ്യപ്പെടും മുമ്പ്. രാഹുല്‍ ദ്രാവിഡ് യുസ്വേന്ദ്ര ചാഹല്‍ വഴി അതേ സന്ദേശം അയച്ചു. ഞാനാകട്ടെ എന്റെ കിറ്റ് തുറക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഞാന്‍ പാഡ് അപ്പ് ചെയ്യുന്ന സമയത്ത് തന്നെ സൂര്യകുമാര്‍ യാദവും പുറത്തായി.” താരം പറഞ്ഞു.

അക്സര്‍ ക്രീസിലെത്തുമ്പോള്‍ ഇന്ത്യ 4.3 ഓവറില്‍ 34/3 എന്ന നിലയിലായിരുന്നു. അക്‌സര്‍ സ്വാതന്ത്ര്യത്തോടെ ബാറ്റ് ചെയ്തു. അദ്ദേഹം ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാരെ അടിച്ചു പറത്തി. കേശവ് മഹാരാജ്, തബ്രൈസ് ഷംസി, എയ്ഡന്‍ മാര്‍ക്രം എന്നിവരെ ഓരോ സിക്സറുകള്‍ക്ക് തൂക്കി. തുടര്‍ന്ന് കാഗിസോ റബാഡയേയും സിക്‌സിന് വിട്ടു. മറുവശത്ത് നിന്ന കോഹ്ലിയും തന്റെ സ്വാഭാവിക കളി കളിക്കാന്‍ അനുവദിച്ചു. ”കളിക്കിടയില്‍ എനിക്കും ചിന്തിക്കാന്‍ സമയമില്ലായിരുന്നു. ഞാന്‍ സ്‌കോര്‍ ബോര്‍ഡില്‍ പോലും നോക്കിയില്ല.

മൈതാനത്തേക്ക് ഇറങ്ങുമ്പോള്‍, ഹാര്‍ദിക് പാണ്ഡ്യ എന്നോട് ഗുജറാത്തി ഭാഷയില്‍ നേരെ പന്തില്‍ നോക്കുക, അടിക്കുക. മറ്റൊന്നും ചിന്തിക്കേണ്ടെന്നും പറഞ്ഞു. ഞാന്‍ ക്രീസിലേക്ക് കടന്നപ്പോള്‍, വിരാട് കോഹ്ലി പറഞ്ഞു നമ്മള്‍ 34 ന് 3 വിക്കറ്റ് നഷ്ടപ്പെട്ട അവസ്ഥയിലാണ്. നമ്മളുടെ കൂട്ടുകെട്ട് 8-9 ഓവര്‍ വരെ എടുക്കണം. അപ്പോഴേക്കും സ്‌കോര്‍ 60/3 എന്ന നിലയിലൊക്കെ എത്തും. അശേഷിക്കുന്ന ഓവറുകള്‍ നമുക്ക് അവിടെ നിന്ന് പ്ലാന്‍ ചെയ്യാം. കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടാല്‍ നങ്ങള്‍ കൂടുതല്‍ പിന്നോക്കം പോകും. ആദ്യ പന്തില്‍ ഞാന്‍ ഒരു ബൗണ്ടറി കണ്ടെത്തി, ബാക്കി എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഞാന്‍ പോസിറ്റീവായി മാത്രം ചിന്തിക്കുകയും അതിനനുസരിച്ച് ഓരോ പന്തും കളിക്കുകയും ചെയ്തു.” താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *