Health

എവിടെയെങ്കിലും തൊടുമ്പോള്‍ ഷോക്കടിയ്ക്കുന്ന തോന്നലുണ്ടോ? കാരണം ഇവയാകാം..

നിങ്ങൾ ഒരാളെ തൊടുമ്പോൾ അല്ലെങ്കില്‍ എവിടെയെങ്കിലും തൊടുമ്പോള്‍ പെട്ടെന്ന് ഒരു ചെറിയ ഇലക്ട്രിക് ഷോക്ക് പോലെ അനുഭവപ്പെട്ടിട്ടുണ്ടോ? വേദനയുണ്ടാക്കാറില്ലെങ്കിലും ഇത് അസ്വസ്ഥതയുണ്ടാക്കാം. സൂചികുത്തുന്നതോ, ചൂടേറിയതോ ആയ വേദനയാണ് സാധാരണ ഉണ്ടാകാറുള്ളത്. പലരും ഇതിനെ ശരീരത്തിലൂടെ കടന്നുപോകുന്ന ചെറിയൊരു വൈദ്യുത പ്രവാഹമായിട്ടാണ് പറയുന്നത്. ഇത് കുറച്ച് സെക്കൻഡുകൾ മാത്രമേ നീണ്ടുനിൽക്കൂ. പക്ഷേ ചിലപ്പോൾ കൂടുതൽ സമയം എടുത്തെന്നും വരം.

സ്റ്റാറ്റിക് വൈദ്യുതി കാരണം ചില ആളുകൾക്ക് എന്തെങ്കിലും സ്പർശിക്കുമ്പോൾ ഒരു ചെറിയ വൈദ്യുതാഘാതം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ശാരീരികമായ മറ്റു ചില കാരണങ്ങള്‍ കൊണ്ടും ഇങ്ങനെ സംഭവിക്കാം

ഈ തോന്നലുകൾ സാധാരണയായി നാഡികളുടെ പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്. നാഡികൾ തലച്ചോറും ശരീരവും തമ്മിലുള്ള സന്ദേശങ്ങൾ കൈമാറുന്നു. നാഡികൾക്ക് കേടുപാടുകൾ സംഭവിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്താൽ, അവ സാധാരണയിൽ കൂടുതൽ സിഗ്നലുകൾ അയയ്ക്കാൻ സാധ്യതയുണ്ട്. ഇത് വൈദ്യുത ഷോക്ക് പോലെ അനുഭവപ്പെടാൻ കാരണമാകും.​

കാരണങ്ങൾ

  • നാഡികളുടെ തകരാറ്: സയാറ്റിക്ക അല്ലെങ്കിൽ ഞെരുങ്ങിയ ഞരമ്പുകൾ എന്നിവ പെട്ടെന്നുള്ള വൈദ്യുത ഷോക്കിന് കാരണമാകാറുണ്ട്.
  • പരിക്ക്: നട്ടെല്ലിനോ ഞരമ്പുകൾക്കോ ഉണ്ടാകുന്ന പരിക്കുകൾ.
  • വിറ്റാമിൻ കുറവുകൾ: പലതരം വിറ്റാമിനുകളുടെ കുറവുകൾ ഇതിന് കാരണമാകാറുണ്ട്. എന്നാൽ വിറ്റാമിൻ B12 ന്റെ കുറവ് ഒരു പ്രധാന കാരണമാണ്. B12 കുറയുമ്പോൾ, നാഡീ കോശങ്ങൾക്ക് ദോഷം ഉണ്ടാകാം. ഇത് നാഡീവ്യൂഹ ദുരബലം (neuropathy) ഉണ്ടാക്കി, തിമിരം, മരവിപ്പ്, ഇലക്ട്രിക് ഷോക്ക് തോന്നൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാക്കാം.
  • വിട്ടുമാറാത്ത രോഗങ്ങൾ: പ്രമേഹം, അണുബാധ അല്ലെങ്കിൽ ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവയും കാരണമാകാം.
  • മള്‍ട്ടിപ്പിള്‍ സീറോസിസ്‌(Multiple sclerosis (MS): ഇത് തലച്ചോറിലെയും സുഷുമ്നാ നാഡിയിലെയും നാഡികളെ ബാധിക്കുന്ന ഒരു ന്യൂറോളജിക്കൽ രോഗമാണ്.

ക്രോൺസ് രോഗം, സീലിയാക് രോഗം തുടങ്ങിയ ദഹന പ്രശ്നങ്ങൾ ഉള്ളവർ, അണ്ഡാശയ/ആമാശയ ശസ്ത്രക്രിയ ചെയ്തവർ. B12 ആഗിരണത്തെ ബാധിക്കുന്ന മരുന്നുകൾ എടുക്കുന്നവർ എന്നിങ്ങനെയുള്ള വിഭാഗക്കാര്‍ക്കും ഈ പ്രശ്‌നം ഉണ്ടാകുന്നത് സ്വാഭാവികമാണ്.

ഇത്തരം സംവേദനങ്ങൾ അനുഭവിക്കുന്നവർ, സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, ഒരു ഡോക്ടറെ സമീപിക്കുക. B12 ലെവൽ പരിശോധിക്കാനും ആവശ്യമെങ്കിൽ ന്യൂറോളജിക്കൽ ടെസ്റ്റുകൾ നടത്താനും സാധ്യതയുണ്ട്.ആദ്യ ഘട്ടത്തിൽ തന്നെ ചികിത്സ തുടങ്ങിയാൽ, നാഡീ ദോഷം മെച്ചപ്പെടുത്താനും ഇലക്ട്രിക് ഷോക്ക് സംവേദനങ്ങൾ കുറയ്ക്കാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *