Healthy Food

അടുക്കളയിലെ പ്രിയങ്കരന്‍… എന്തെല്ലാം ഔഷധ ഗുണങ്ങളാണ് ഒരു ഏലത്തരിയില്‍ !

ഹൃദ്യമായ ഒരനുഭൂതിയായി മലയാളിയുടെ മനസില്‍ എപ്പോഴുമുണ്ട് ഏലയ്ക്കാ. എണ്ണമറ്റ നമ്മുടെ രുചിവിഭവങ്ങളില്‍ ഏലയ്ക്ക പൊടിച്ച് ചേര്‍ക്കാറുണ്ട്. പായസം, പപ്പടം, ഉപ്പുമാവ്, കാപ്പി എന്ന് വേണ്ട ഏലയ്ക്ക ചേര്‍ത്ത് പ്രത്യേക രുചി വരുത്തി ഭക്ഷണം സ്വാദിഷ്ടമാക്കുന്ന അടുക്കള വിദ്യ ഒരു പക്ഷേ മലയാളിക്ക് സ്വന്തമായിരിക്കും.

അടുക്കളയിലെ പ്രിയങ്കരന്‍

മധുരമുള്ള ലഡു കഴിക്കുമ്പോഴും, കേസരിയിലായാലും, എരിവുള്ള മിക്‌സ്ചര്‍ പോലുള്ള ബേക്കറി പലഹാരങ്ങളായാലും ഏലയ്ക്കയുടെ സാന്നിധ്യം നമുക്കറിയാം. ഏറെ വിദേശനാണ്യം നേടിത്തരുന്ന സുഗന്ധ വ്യജ്ഞനം കൂടിയാണ് അടുക്കളയിലെ ഈ പ്രിയങ്കരന്‍. ഏലയ്ക്ക പിളര്‍ത്ത് കറുത്ത വിത്തുകള്‍ എടുത്ത് ചവച്ചിറക്കുമ്പോള്‍, നൂറ് കണക്കിന് ഔഷധ യോഗങ്ങളില്‍ സ്ഥാനം പിടിച്ച മരുന്നാണ് ഈ എളിയവന്‍ എന്ന് നമ്മളാരും അറിഞ്ഞിരിക്കില്ല. എന്തെല്ലാം ഔഷധ ഗുണങ്ങളാണ് കാണാന്‍ വലുപ്പമില്ലാത്ത ഏലത്തരിയില്‍ അടങ്ങയിരിക്കുന്നത്.

പൊടിക്കൈകളില്‍ പ്രധാനം

< ഓര്‍ക്കാപ്പുറത്ത് കടന്നുവരുന്ന കൊച്ചു കൊച്ചു അസുഖങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ഏലയ്ക്കയ്ക്ക് കഴിയും.

< മൂത്ര തടസമുണ്ടാവുമ്പോള്‍ അല്‍പം ഏലത്തരി വറുത്ത് പൊടിച്ച് ഇളനീര്‍ വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ ഉടന്‍ ഫലം കിട്ടും.

< ഛര്‍ദ്ദി, ദഹനക്കുറവ്, അരുചി എന്നീ അസുഖങ്ങളില്‍ ഏലപ്പൊടി തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി.

< വാത, പിത്ത കഫ രോഗങ്ങള്‍ ശമിപ്പിക്കും. വായ്‌നാറ്റം, മോണ പഴുപ്പ് ഇവയില്‍ പ്രത്യേകം ഗുണം ചെയ്യും, ദഹനശക്തി വര്‍ദ്ധിപ്പിക്കും.

കാര്‍മിനേറ്റീവ് മിക്‌സ്ചര്‍ അഥവാ സര്‍വരോഗ സംഹാരി പഴയകാല അലോപ്പതി ആശുപത്രിയിലെ കുപ്പിഭരണിയില്‍ റോസ് നിറത്തിലുള്ള ഏത് രോഗത്തിലും ആദ്യം കുറിച്ച് കൊടുത്തിരുന്ന കാര്‍മിനേറ്റീവ് മിക്‌സ്ചര്‍ ഉണ്ടാക്കിയിരുന്നത് ടിങ്ചര്‍ കാര്‍ഡമം എന്ന ഏലത്തില്‍ നിന്നെടുക്കുന്ന ഘടകം ഉപയോഗിച്ചാണ്. വയറ് സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും ഉടന്‍ ഫലം കിട്ടിയിരുന്നു. രണ്ട് ഏലയ്ക്ക വീതം ദിവസവും രാവിലേയും വൈകുന്നേരവും സേവിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയും. പ്രമേഹത്തിനും ഗുണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *