Health

വെള്ളം ചൂടോടെ കുടിക്കുന്നതാണോ നല്ലത്? ഏത് സമയത്ത് കുടിച്ചാലാണ് നല്ലത്‌? അറിയാം

ചൂട് കാലമായിരിക്കേ നന്നായി വെള്ളം കുടിക്കേണ്ടത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി അത്യാവശ്യമാണ്. എന്നാല്‍ വെള്ളം ഏത് സമയത്ത് കുടിക്കണമെന്ന് പ്രാധാന്യം അര്‍ഹിക്കുന്നു. ഉണര്‍ന്നാല്‍ ഉടനെ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. തണുത്തവെള്ളത്തിന് പകരമായി ചൂട് വെള്ളമാണ് കുടിക്കുന്നതെങ്കില്‍ ഏറെ ഗുണം ചെയ്യും.

ഏത് സമയത്ത് വേണമെങ്കിലും ചൂട് വെള്ളം കുടിക്കാം. ഉണര്‍ന്ന ഉടനെ ചൂട് വെള്ളം കുടിക്കുമ്പോള്‍ ദഹനം മെച്ചപ്പെുത്തുകയും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. കൂടാതെ ഉന്മേഷവും നിലനിര്‍ത്തുന്നു. 54 മുതല്‍ 71 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയിലുള്ള വെള്ളം മാത്രമേ കുടിക്കാവൂവെന്ന് വിദഗ്ധര്‍ പറയുന്നു.

ചൂടുവെള്ളത്തിന്റെ ആവി ശ്വസിക്കുന്നത് അടഞ്ഞ സൈനസിനെ തുറപ്പിക്കുന്നു. തലവേദനയില്‍ നിന്നും ആശ്വാസവും പകരുന്നു. ചൂടുവെള്ളം കുടിക്കുന്നത് മ്യൂക്കസ് സ്തരങ്ങളെയും സൈനസിനെയും തൊണ്ടയെയും ചൂടാക്കാനും തൊണ്ടവേദന മാറ്റുന്നതിനും സഹായിക്കുന്നു. ചായ പോലുള്ള പാനീയങ്ങള്‍ മൂക്കൊലുപ്പ്, ചുമ എന്നിവയെല്ലാം അകറ്റാനായി സഹായിക്കും.

അചലാസിയ എന്ന രോഗം അന്നാനാളത്തിലെ പേശികളെ ബാധിക്കുന്ന രോഗമാണ്. വിഴുങ്ങാനായി പ്രയാസം തോന്നുന്ന അവസ്ഥയാണിത്. ഇങ്ങനെ അനുഭവപ്പെട്ടാല്‍ ഉടനെ ചൂട് വെള്ളം കുടിച്ചാല്‍ ആശ്വാസം ലഭിക്കും.

ദഹനം എളുപ്പമാക്കാനായി ചൂടുവെള്ളം സഹായിക്കും. വയറിലൂടെയും കുടലിലൂടെയും ചൂട് വെള്ളം നീങ്ങുമ്പോള്‍ മലിന വസ്തുക്കളെ നീക്കം ചെയ്യാനും ശരീരത്തിന് സഹായകമാണ്. കുടലിന്റെ ചലനങ്ങള്‍ക്കും സര്‍ജറിക്ക് ശേഷം വായുവിനെ പുറത്തുകളയാനും ചൂടുവെള്ളം സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

നിര്‍ജലീകരണമാണ് മലബന്ധത്തിന് കാരണം. വെള്ളം നന്നായി കുടിച്ചാല്‍ മലബന്ധം അകറ്റാനായി സഹായിക്കും.ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് വിസര്‍ജ്യങ്ങള്‍ വേഗം പുറത്തുകളയാനായി സഹായിക്കും.

ചൂട് വെള്ളം കുടിച്ചാല്‍ രക്തചംക്രമണം സുഗമമാക്കും. ചൂട് വെള്ളം കുടിക്കുന്നത് സുരക്ഷിതവും ശരീരത്തിന് ദിവസം മുഴുവന്‍ ജലാംശം നിലനിർ‍ത്താനും സഹായിക്കുന്നു. രാവിലെ ചൂട് വെള്ളം കുടിച്ച് ആരോഗ്യകരമായി ദിവസം തുടങ്ങാം.