പ്രഭാതഭക്ഷണത്തിനൊപ്പം ആരോഗ്യദായകമായ ഒരു ജ്യൂസ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അത് നിങ്ങളുടെ വിശപ്പിന് ശമനമുണ്ടാക്കും എന്നു മാത്രമല്ല ശരീരത്തിനാവശ്യമായ വൈറ്റമിനുകളും മറ്റ് പോഷകങ്ങളും നൽകുകയും ചെയ്യും. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനെക്കാൾ എളുപ്പമാണ് ജ്യൂസ് കുടിക്കുന്നത്. ഇത് ശരീരത്തിന് ആഗിരണം ചെയ്യുന്നതിനും എളുപ്പമാണ്.
കൂടുതൽ ഇന്ത്യക്കാരും രാവിലെ ഒരു കപ്പ് കാപ്പി അല്ലെങ്കിൽ ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇത്തരം കഫീൻ അടങ്ങിയ പാനീയങ്ങൾക്ക് പകരമായി ധാരാളം പാനീയങ്ങൾ ഉണ്ട് എന്ന് ഓർക്കുക. രാവിലെ, കാരറ്റ് ജ്യൂസിൽ ഇഞ്ചി ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് നിങ്ങൾക്ക് ധാരാളം പോഷകങ്ങളും ആന്റിഓക്സിഡന്റുകളും നൽകും. ഇത് വളരെ വേഗം ദഹിക്കുന്നതും ശരീരത്തിന് വളരെ വേഗം ആഗിരണം ചെയ്യാൻ കഴിയുന്നതുമാണ്.
ജ്യൂസുകളുടെ പ്രയോജനം ഏറ്റവുമധികം ലഭിക്കുന്നത് അവ വെറും വയറ്റിൽ കഴിക്കുമ്പോഴാണ്. എല്ലാ ദിവസവും രാവിലെ കാരറ്റ് ജ്യൂസിൽ ഇഞ്ചി ചേർത്ത് കഴിച്ചാൽ ലഭിക്കുന്ന അവിശ്വസനീയമായ അഞ്ച് ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്
- ശരീരത്തെ വിഷമുക്തമാക്കുകയും സുഖപ്പെടുത്തുകയും ചെയ്യും (Detoxifies and heals the body
വിഷമുക്തമാക്കാൻ സഹായിക്കുന്ന ജ്യൂസുകൾ കുടിക്കുന്നതാണ് ഏറ്റവും എളുപ്പം ശരീരത്തെ വിഷമുക്തമാക്കാനുള്ള വഴി. കാരറ്റിനും ഇഞ്ചിക്കും ശുചീകരണ ഗുണങ്ങൾ ഉണ്ട്. ഇവ കോശജ്വലനത്തിന് (ഇൻഫ്ളമേഷൻ) എതിരായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇവ മുറിവുകൾ വേഗം സുഖപ്പെടുത്താനും സഹായിക്കുന്നു. - ചർമ്മ സംരക്ഷണത്തിനും ഉത്തമം (Improves the texture of your skin)
ബീറ്റാ-കരോട്ടിൻ, വൈറ്റമിൻ സി എന്നിവയുടെ കലവറയാണ് കാരറ്റ്. ഇവ നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്. ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താൻ വേണ്ട ‘കൊളാജൻ’ ഉത്പാദിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. വൈറ്റമിൻ ഇ യുടെയും ഒരു സ്രോതസ്സാണ് കാരറ്റ്. സൂര്യപ്രകാശത്തിൽ നിന്ന് സ്വാഭാവികമായി സംരക്ഷണം നൽകുന്ന ഇത് ഇത് ഒരു ആന്റിഓക്സിഡന്റുമാണ്. ഒരു കപ്പ് കാരറ്റ് – ഇഞ്ചി ജ്യൂസ് 1.5 മില്ലി ഗ്രാം വൈറ്റമിൻ ഇ നൽകുന്നു (ഇത് ദിവസവും വേണ്ട വൈറ്റമിൻ ഇ യുടെ 10% ആണ്). - ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു (Promotes the functioning of the heart)
കാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റാ-കരോട്ടിൻ, ആൽഫ-കരോട്ടിൻ, ല്യൂട്ടിൻ എന്നിവ ഹൃദയത്തിന്റെയും രക്തധമനികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യത കുറയ്ക്കുകയും ചെയ്യും. ഇവയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിനുപരി, കൊളസ്ട്രോൾ നില നിയന്ത്രണാധീനമാക്കാൻ സഹായിക്കുന്ന ഒരു ഉത്തമ സ്രോതസ്സാണ് ഇഞ്ചി. - പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു (Keeps Diabetes under control)
കാരറ്റ്-ഇഞ്ചി ജ്യൂസ് കുടിക്കുന്നത് പ്രമേഹത്തെ വരുതിയിലാക്കാൻ സഹായിക്കും. മിതമായി ഉപയോഗിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഒരു നല്ല വീട്ടുമരുന്നാണ് ഇഞ്ചി. ഇൻസുലിൻ ഉത്പാദനത്തെ സ്വാധീനിക്കാൻ ഇതിനു കഴിയും. എന്നാൽ, ഇത് എത്രത്തോളം ഉപയോഗിക്കണം എന്നും പാർശ്വഫലങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനും ഡോക്ടറുടെ സഹായം തേടണം. - പ്രതിരോധശേഷി ഉയർത്തുന്നു (Boosts the immunity
കാരറ്റ് – ഇഞ്ചി ജ്യൂസിൽ ധാരാളം വൈറ്റമിൻ എ യും വൈറ്റമിൻ സി യും അടങ്ങിയിരിക്കുന്നു. ഇത് കുട്ടികളിലെയും മുതിർന്നവരിലെയും പ്രതിരോധശേഷി ഉയർത്താൻ സഹായിക്കുന്നു. മജ്ജയിലെ സ്റ്റെം കോശങ്ങളുമായി ചേർന്ന് ശ്വേതരക്താണുക്കൾ വികാസം പ്രാപിക്കുന്നതിന് വൈറ്റമിൻ എ സഹായിക്കുന്നു.