ഇന്ന് വളരെ അധികം വ്യാപകമാണ് നോ ഷുഗര്‍ ഡയറ്റ്. പഞ്ചസാര ഉപേക്ഷിക്കുന്നതിലൂടെ ശരീരത്തില്‍ അധികം മാറ്റങ്ങള്‍ ഉണ്ടാകാനായി സഹായിക്കും. പഞ്ചസാര അധികമായി കഴിച്ചാല്‍ ശരീരഭാരം വര്‍ധിക്കും, പ്രമേഹം, ഹൃദ്രോഹങ്ങള്‍ തുടങ്ങിയ സാധ്യതകള്‍ കാണുന്നു.
പഞ്ചസാര ഒഴിവാക്കാനായി ശ്രമിക്കുമ്പോള്‍ ആദ്യ കുറച്ച് ദിവസങ്ങളിൽ മധുരപലഹാരങ്ങള്‍, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ എന്നിവ കഴിക്കാനുള്ള തോന്നല്‍ കൂടും. ജലാംശം നിലനിര്‍ത്താനും നാരൂകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ആസക്തിയെ നിയന്ത്രിക്കാനായി സഹായിക്കുന്നു. കൂടാതെ പഞ്ചസാരയുടെ ഉപയോഗം പെട്ടന്ന് കുറയ്ക്കുന്നത് ക്ഷോഭം നിരാശ പോലുള്ള മാനസികാവസ്ഥകള്‍ ഉണ്ടാകുന്നതിന് കാരണമാകും. എന്നാല്‍ ഇത് ഹ്രസ്വകാലത്തേക്ക് മാത്രമാണ്. കാലം കഴിയുമ്പോള്‍ യഥാര്‍ഥ അവസ്ഥയിലേക്കെത്തും.
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ സുഖമായ ഉറക്കം ലഭിക്കാനും സഹായിക്കും. ശരീരഭാരം കുറയുന്നു.ദഹനവ്യവസ്ഥ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും തുടങ്ങും. പഞ്ചസാര ഉപേക്ഷിച്ചതിന് പിന്നാലെ ചര്‍മ്മത്തിനും മാറ്റം കാണാനായി സാധിക്കും.കോളസ്‌ട്രോള്‍ പ്രശ്‌നത്തിനുള്ള സാധ്യതയും കുറയുന്നു.എന്നാല്‍ ഡോക്ടറിനെ കണ്ട് ശരീരത്തിലെ പഞ്ചസാരയുടെ അളവ് മനസ്സിലാക്കിയതിന് ശേഷം ഡയറ്റ് തുടങ്ങുന്നതാണ് നല്ലത്.