Lifestyle

മുടി ബാത്ത്‌റൂമിന്റെ ഡ്രെയിനില്‍ കുടുങ്ങി ബ്ലോക്ക് ആയോ? പരിഹാരമുണ്ട്

ബാത്ത് റൂം വൃത്തിയാക്കുമ്പോള്‍ നമ്മെ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യമാണ് ഡ്രെയിനിലെ ബ്ലോക്ക് മാറ്റുന്നത് . ഒരുപക്ഷെ ഡ്രെയിന്‍ മുടികൊണ്ട് നിറഞ്ഞ് വലിയ ബ്ലോക്ക് തന്നെ ആയിട്ടുണ്ടാവാം. ഇത് സ്വാഭാവികമായി വെള്ളം ഒഴികിപോകുന്നതിന് തടസ്സം സൃഷ്ടിക്കാം. അങ്ങനെ ബാത്ത്‌റൂമില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് വൃത്തിഹീനമാകാം. ഇത് തടയാനായി ചില മാര്‍ഗങ്ങളുണ്ട്.

ബേക്കിങ് സോഡയും വിനാഗിരിയും അഴുക്ക് നീക്കം ചെയ്യാന്‍ മിടുക്കരാണ്. ആദ്യം കുറച്ച് ഡിഷ് സോപ്പ് ലായനി ഡ്രെയിനിലേക്ക് ഒഴിച്ചുകൊടുക്കുക പിന്നീട് ബേക്കിങ് സോഡയും അരക്കപ്പോളം വിനാഗിരിയും ഒഴിച്ചുകൊടുക്കാം. 5 മിനിറ്റിന് ശേഷം ഒരു കപ്പ് ചൂട് വെള്ളം ഡ്രെയിനില്‍ ഒഴിച്ച് കൊടുക്കാം. കെട്ടികിടിക്കുന്ന മുടിയില്‍ ഭൂരിഭാഗവും നീങ്ങി കിട്ടും.

അല്ലെങ്കില്‍ നനവുള്ള ഇടങ്ങളിൽ ഉപയോഗിക്കാവുന്ന വാക്വം ഹോസുകളും ഡ്രെയിനിലെ അഴുക്കും കെട്ടിയ മുടിയും നീക്കം ചെയ്യാന്‍ ഫലപ്രദമാണ്. ആദ്യം ഡ്രെയിന്‍ കവര്‍ നീക്കം ചെയ്ത് ഹോസ് ഡ്രെയിനിന്റെ മുകള്‍ഭാഗത്തായി ചേര്‍ത്തുപിടിച്ചതിന് ശേഷം വാക്വം ഓണ്‍ ചെയ്യാം. ഇത്തരത്തില്‍ അനായാസമായി ഡ്രെയിനിലെ അഴുക്ക് നീക്കം ചെയ്യാം.

ഡ്രെയിന്‍ സ്‌നേക്കുകള്‍ ഉപയോഗിക്കാം. സ്റ്റീലിലും പ്ലാസ്റ്റിക്കിലുമാണ് ഡ്രെയിന്‍ സ്‌നേക്കുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത്. ഡ്രെയിന്‍ കവര്‍ നീക്കം ചെയ്തതിന് പിന്നാലെ ഇത് ഉള്ളിലേക്ക് കടത്തിവിട്ട് തടസ്സമുണ്ടാക്കുന്ന മുടിക്കെട്ടുകള്‍ വലിച്ചെടുക്കാം. തടസ്സം നീക്കം ചെയ്തതിന് പിന്നാലെ ബേക്കിങ് സോഡയും വിനാഗിരിയും ചൂടുവെള്ളവുമൊഴിച്ച് ഡ്രെയിന്‍ ഒന്ന് കൂടി വൃത്തിയാക്കാം.

ഡ്രെയിന്‍ ക്ലിനിങ് ഉല്‍പന്നങ്ങളും നിങ്ങള്‍ക്ക് ഉപയോഗിക്കാം. കെമിക്കലുകള്‍ അടങ്ങിയവയാണിത്. ഡ്രെയിനിലെ തടസ്സങ്ങള്‍ പെട്ടെന്ന് അലിയിച്ച് വെള്ളത്തിന്റെ ഒഴുക്ക് പൂര്‍വസ്ഥിതിയിലാക്കുന്നു. നിര്‍ദേശിച്ചിരിക്കുന്ന അളവില്‍ ക്ലീനറുകള്‍ ഡ്രെയിനിലേക്ക് നിക്ഷേപിക്കണം. പിന്നീട് കുറച്ച് നേരം കാത്തിരിക്കണം. പിന്നീട് ചൂട് വെള്ളമുപയോഗിച്ച് ഡ്രെയിന്‍ വൃത്തിയാക്കാവുന്നതാണ്.

ഒന്നോ രണ്ടോ ആഴ്ചകള്‍ ഇടവിട്ട് ഡ്രെയിന്‍ വൃത്തിയാക്കാവുന്നതേയുള്ളൂ. മുടി കൂടുതലായി ഡ്രെയിനിനുള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് തടയിടാനായി ഷവര്‍ ഹെയര്‍ക്യാച്ചറുകള്‍ ഒട്ടിക്കുന്നതും ഫലപ്രദമാണ്.

Leave a Reply

Your email address will not be published. Required fields are marked *