സല്‍മാന്‍ ഖാന്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ടൈഗര്‍ 3 റിലീസ് ചെയ്യാന്‍ ഇനി ആറ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. സിനിമയെക്കുറിച്ച് വന്‍ പ്രതീക്ഷയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ സിനിമയില്‍ സംഘട്ടനം നിര്‍വ്വഹിക്കാന്‍ നിര്‍മ്മാതാക്കള്‍ സമീപിച്ചിരുന്നത് ഹോളിവുഡിലെ വിഖ്യാത സംഘട്ടന സംവിധായകരെ. ചിത്രത്തിനായി വലിയ ഹോളിവുഡ് ആക്ഷന്‍ സംവിധായകരെ ഉള്‍പ്പെടുത്താന്‍ നിര്‍മ്മാതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഡണ്‍കിര്‍ക്ക്, ഇന്റര്‍സ്റ്റെല്ലാര്‍, അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ക്രിസ് ബാര്‍ണ്‍സ്, മാര്‍ക്ക് സ്‌കിസാക്, ഫ്രാന്‍സ് സ്പില്‍ഹോസ്, പര്‍വേസ് ഷെയ്ഖ്, സെ-യോങ് ഓ എന്നിവരുള്‍പ്പെടെ ഹോളിവുഡ് ആസ്ഥാനമായുള്ള ആക്ഷന്‍ സംവിധായകരെ നിയമിക്കാന്‍ നിര്‍മ്മാതാക്കള്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
അന്തര്‍ദേശീയ നിലവാരത്തിലുള്ള സിനിമയുടെ നിലവാരവുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ചിത്രത്തിന്റെ ആക്ഷന്‍ ഭാഗങ്ങള്‍. അതേസമയം ആക്ഷന്‍ ഇന്‍ഡസ്ട്രിയിലെ ഈ ഭീമന്മാര്‍ തന്നെയാണോ ടൈഗര്‍ 3 യുടെ സംഘട്ടനം ചെയ്തത് എന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ് ഈ വസ്തുത ഞങ്ങള്‍ ഇപ്പോഴും അനുമാനിക്കുന്നുണ്ടെങ്കിലും, സിനിമ റിലീസ് ചെയ്യുന്നതോടെ മാത്രമേ വെളിപ്പെടൂ.