ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് മിക്കവാറും വേഗത കുറവായിരിക്കാം. ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം, പരീക്ഷിക്കപ്പെടാം, പക്ഷേ അന്തിമഫലം എല്ലായ്പ്പോഴും വിലയുള്ളതായിരിക്കും. ക്ഷമയോടെയും സ്ഥിരമായിട്ടും നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഇതിന്റെ സാരം. ഇതിന്റെ തെളിവാണ് സിമ്രാൻ പൂനിയയുടെ കഥ.
സിമ്രാൻ പൂനിയ ധാരാളം ആരാധകരുള്ള ഒരു സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറാണ്. തന്റെ അമിതമായ ഭാരം കുറയ്ക്കാനെടുത്ത ശ്രമങ്ങള്‍ അവര്‍ തന്റെ ആരാധകരോട് വെളിപ്പെടുത്തുകയാണ്.
‘nonuphile’ എന്ന ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ടിലൂടെയാണ് സിമ്രാൻ പൂനിയ ഇക്കാര്യം പങ്കുവച്ചത്. റീലിൽ, തനിക്ക് 130 കിലോ ഭാരം ഉണ്ടായിരുന്നെന്നും ഇന്ന് അവരുടെ ഭാരം ഏകദേശം 60-63 കിലോഗ്രാം ആണ്. സിമ്രാന്റെ പ്രിയപ്പെട്ട വ്യായാമം കാർഡിയോ റൊട്ടീനാണ്. ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള വീഡിയോയിൽ, അവരുടെ പ്രിയപ്പെട്ട വ്യായാമമായ കാർഡിയോ റൊട്ടീനിനെക്കുറിച്ച് അവർ പറയുന്നു.
“ഞാൻ ചെയ്ത പ്രധാന വ്യായാമം കാർഡിയോ ആയിരുന്നു. എനിക്ക് 130 കിലോഗ്രാം ഭാരമുണ്ടായിരുന്നു, ആ ഭാരത്തിൽ ദീർഘദൂരം നടക്കാൻ വളരെ ബുദ്ധിമുട്ടാണ്. ആദ്യ ദിവസം എനിക്ക് 700 മീറ്റർ മാത്രമേ നടക്കാൻ കഴിഞ്ഞുള്ളൂ. ഞാൻ ക്ഷീണിച്ചു. അടുത്ത ദിവസം എനിക്ക് ഒരു കിലോമീറ്റർ നടക്കാൻ കഴിഞ്ഞു. ഇത് ചെറിയ കാര്യമല്ല. കാരണം അത്രയും ഭാരമുള്ള എനിക്ക് ദീർഘദൂരം ഓടാനോ ജോഗിംഗ് നടത്താനോ കഴിയില്ല. മാത്രമല്ല അത്രയും ഭാരമുള്ള ഒരാള്‍ ഓടുന്നത് സന്ധികൾക്ക് ആരോഗ്യകരമല്ല,” സിമ്രാൻ തന്റെ വീഡിയോയിൽ പറഞ്ഞു. നേരത്തെ നടത്തവും ഓട്ടവും തനിക്ക് താല്പര്യമില്ലാത്ത കാര്യങ്ങളായിരുന്നെന്നും പക്ഷേ ഇപ്പോൾ പുതിയ ഫിറ്റ്നസ് രീതിയോട് തനിക്ക് പ്രണയമാണെന്നും അവര്‍ പറഞ്ഞു.
“ഇത് ഒരു ദിവസമോ ഒരു മാസമോ അല്ല. ഇതിന് നിങ്ങൾക്ക് മാസങ്ങളോ വർഷങ്ങളോ എടുക്കും! അതിനാൽ സ്ഥിരത വ്യായാമം ചെയ്യുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുക. ഇത് എളുപ്പമാകുമെന്ന് പറയുന്നില്ല, പക്ഷേ നിങ്ങൾ ചെയ്യേണ്ടത് ചെയ്യണം. പതുക്കെ ആരംഭിക്കുക, ദിവസം തോറും നിങ്ങളുടെ വ്യായാമത്തിന്റെ സമയം ആവശ്യാനുസരണം കൂട്ടി സാവധാനം മുന്നോട്ട് കൊണ്ടുപോകുക.
കാർഡിയോവാസ്കുലാർ വ്യായാമങ്ങളെ എയറോബിക് വ്യായാമങ്ങൾ എന്നും വിളിക്കുന്നു. ഇവ അടിസ്ഥാനപരമായി ഒന്നുതന്നെയാണെങ്കിലും, ഇതിന് വ്യത്യസ്ത സംവിധാനങ്ങൾ ഉപയോഗിക്കാം. ജോഗിംഗ്, ഓട്ടം, നീന്തൽ, സ്കിപ്പിംഗ് റോപ്പ് എന്നിവ സാധാരണയായി ആരംഭിക്കുന്ന കാർഡിയോ ദിനചര്യകളാണ്.