ചൈനയിൽ നിന്നും പുറത്തുവരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ അസ്വസ്ഥത ഉളവാക്കുന്നത്. ഒരു യുവാവ് ആയിരക്കണക്കിന് പാറ്റകളെ പെട്ടിയിൽ നിന്ന് പുറത്തേക്ക് തുറന്ന് വിടുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്.
‘ഇൻസെയ്ൻ റിയാലിറ്റി ലീക്ക്‌സ്’ എന്ന എക്സ് അക്കൗണ്ടാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഒരു ഗ്രാമീണ ഫാം പ്ലോട്ടിൽ ഒരാൾ പെട്ടികൾ തുറക്കുന്നതാണ് കാണുന്നത്. തൊട്ടടുത്ത നിമിഷം സംഭവിക്കുന്നത് തീർത്തും പേടി ഉളവാക്കുന്ന കാര്യമാണ്. ഒരു ഹൊറർ സിനിമയിൽ നിന്നുള്ള ഒരു രംഗം പോലെ പെട്ടിയിൽ നിന്ന് ആയിരകണക്കിന് പാറ്റകൾ പുറത്തേക്ക് കുതിക്കുകയാണ്. തുടർന്ന് അവ സ്വതന്ത്രമായി നിലത്ത് ചിതറി ഓടുകയാണ്.
കാണികൾ അസ്വസ്ഥരായെങ്കിലും വൈറൽ വീഡിയോയിലെ മനുഷ്യൻ അസ്വസ്ഥനാകാതെയാണ് കാണപ്പെടുന്നത്. കാരണം എല്ലാം ഒരു ദിവസത്തെ ജോലിയിൽ എന്നപോലെ ശാന്തമായി ആ സാഹചര്യം അദ്ദേഹം കൈകാര്യം ചെയ്യുകയാണ്.
പരമ്പരാഗത വൈദ്യശാസ്ത്രം, മൃഗങ്ങളുടെ തീറ്റ, മാലിന്യ സംസ്കരണം എന്നിവയിൽ പോലും പാറ്റകളെ വളർത്തുന്ന ചൈനയിൽ വളരുന്ന വ്യവസായത്തിന്റെ ഭാഗമാണ് വീഡിയോ. എന്നാൽ ഇതൊന്നും അറിയാതെ ഈ വീഡിയോ കാണുന്ന മനുഷ്യർക്ക് ഈ വീഡിയോ ഒരു പേടി സ്വപ്നമായിരിക്കും.
നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോയോട് പ്രതികരിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ചില ഉപയോക്താക്കൾ ക്ലിപ്പിനെ “ദുഃസ്വപ്നം” എന്ന് വിശേഷിപ്പിച്ചു, മറ്റുള്ളവർക്ക് അത്തരമൊരു സമ്പ്രദായം ഉണ്ടെന്ന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് കുറിച്ചു.
“നിങ്ങൾക്ക് ആളുകളെ കെട്ടിടത്തിൽ നിന്ന് പുറത്താക്കാനും വാടക നൽകുമ്പോൾ അറ്റകുറ്റപ്പണികൾക്കായി അധിക തുക നൽകാനും ആഗ്രഹിക്കുന്നുവെങ്കിൽ, എന്തുചെയ്യണമെന്ന് നിങ്ങൾക്കറിയാം” എന്ന് ഒരു കമൻ്റേറ്റർ പരിഹസിച്ചു.