ആളുകള്‍ ജോലി രാജി വയ്ക്കുന്നത് തികച്ചും സ്വഭാവികമാണ് എന്നാല്‍ രാജിവെയ്ക്കൽ ഒരു ആഘോഷമാക്കുന്നിനെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പൂനെയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവന്ന അനികേത് എന്ന യുവാവാണ് വ്യത്യസ്തമായ രാജി പ്ലാന്‍ ചെയ്തത്. മാനേജര്‍ക്ക് തന്റെ രാജി കത്ത് കൈമാറിയ യുവാവ് ജോലിയിലെ അവസാനദിവസം ബാന്റ് മേളത്തിന്റെ അകമ്പടിയോടെ മാനേജരുടെ മുന്നില്‍ നൃത്തം ചെയ്ത് ആഘോഷമാക്കി തീര്‍ക്കുകയായിരുന്നു.
അനികേതിന്റെസുഹൃത്തായ അനീഷ് ഭഗട്ടാണ് ഈ വ്യത്യസ്തമായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത്. തന്റെ ജോലിസ്ഥലം ടോക്‌സിക്കായിരുന്നതായി അനികേത് വീഡിയോയില്‍ പറയു ന്നുണ്ട്. മൂന്ന് വര്‍ഷത്തോളം ജോലിചെയ്തിട്ടും ശമ്പളത്തില്‍ നേരിയ വര്‍ധനവ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും തന്റെ ബോസില്‍ നിന്നും നിരവധി ദുരനുഭവം നേരിടേണ്ടതായി വന്നിരുന്നുവെന്നും പറഞ്ഞു.
ഒരു ഇടത്തരം കുടുംബത്തില്‍ നിന്ന് വന്ന തനിക്ക് ജോലി ഉപേക്ഷിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നെന്നും അയാള്‍ പറയുന്നു.നിങ്ങളില്‍ പലവര്‍ക്കും ഈ അവസ്ഥ സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തി വായിക്കാന്‍ സാധിക്കുമെന്നും എഴുതിയാണ് അനീഷ് ഭഗട്ട് വീഡിയോ പങ്കുവച്ചത്.
ഈ പ്രവൃത്തി അദ്ദേഹത്തിന്റെ ബോസിന് മാത്രമല്ല കണ്ടുനിന്ന പലവര്‍ക്കും സര്‍പ്രൈസായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ അനികേതിന്റെ ധൈര്യത്തിനെ പ്രശംസിച്ച് നിരവധി വ്യക്തികളാണ് രംഗത്തെത്തിയത്.