മകള്‍ ഉണ്ടായതിന് ശേഷം ബിപാഷ ബസുവിന്റെ ലോകം മകള്‍ ദേവി തന്നെയാണ്. ദേവിയുടെ വിശേഷങ്ങള്‍ ക്യത്യമായിതന്നെ ബിപാഷ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. പ്രത്യേകിച്ച് ഇന്‍സ്റ്റ്ഗ്രാമിലൂടെ അവര്‍ മകളുടെ ഫോട്ടോയും വീഡിയോയായുമൊക്കെ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് ബിപാഷയുടെ ആരാധകര്‍ക്കും ഫോളോവേഴ്‌സിനുമൊക്കെ മകള്‍ ദേവി സുപരിചിതയാണ്.
ഇപ്പോള്‍ മകളുടെ ഒരു ക്യൂട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ് ബിപാഷ. ദില്‍ ഹേ ചോട്ടാ സാ എന്ന ഗാനത്തിനൊപ്പം പങ്കുവച്ച ദേവിയുടേയും ബിപാഷയുടെയും ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ ആരാധകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. മഞ്ഞ സല്‍വാര്‍കമ്മീസാണ് ബിപാഷയുടെ വേഷം. പിങ്ക് നിറത്തിലുള്ള ഫ്ളോറല്‍ സ്യൂട്ടാണ് ദേവിയുടേത്. തീര്‍ച്ചയായും വീഡിയോയിലെ താരം ദേവി തന്നെ.
ആ കുഞ്ഞ് ഉടുപ്പില്‍ ദേവി അസാധാരണമാം വിധം ക്യൂട്ട് ആയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ബിപാഷ വെള്ളിത്തിരിയില്‍ തിന്ന് അവധിയെടുത്തിട്ട് കുറച്ചു നാളുകളായി. ഭര്‍ത്താവ് കരണ്‍ സിങ്ങ് ഗ്രോവര്‍ ഫൈറ്റര്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം 2024-ല്‍ തിയേറ്ററില്‍ എത്തും.
https://www.instagram.com/reel/Cygij28hmQg/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==