Featured Movie News

ആലിയ ഭട്ടിന്റെ ബാഗില്‍ എന്തൊക്കെയുണ്ട്?

ആലിയ ഭട്ടിന് കേരളത്തില്‍ നിരവധി ആരാധകരുണ്ട്. അവരുടെ സിനിമകളും ജീവിതത്തിലെ വിശേഷങ്ങളുമൊക്കെ അവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോള്‍ തന്റെ ബാഗില്‍ എന്തൊക്കെയുണ്ട് എന്ന് വെളിപ്പെടുത്തിരിക്കുകയാണ് ആലിയ. മകള്‍ റാഹ ജനിക്കുന്നതിന് മുമ്പ് വ്യായാമവും ജോലിയും തന്റെ ദൈനംദിന ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത കാര്യങ്ങളായിരുന്നു. എന്നാല്‍ അമ്മയായ ശേഷം കാര്യങ്ങള്‍ മാറി മറിഞ്ഞു. കുഞ്ഞ് ജനിച്ചതിന് ശേഷം ജീവിതം വളരെയധികം മാറി. ദിവസത്തില്‍ പല തവണ അവള്‍ക്ക് വലിയ ആലിംഗനവും വലിയ ചുംബനവും നല്‍കണം എന്ന് ആലിയ പറയുന്നു.

ലിപ് ബാം മുതല്‍ നോട്ട് ബുക്കും പേനയും വരെ ബാഗിലുണ്ട്. എ മാസ്‌ക്കും ബാഗില്‍ കരുതും. മറന്നുപോകുന്ന കാര്യങ്ങള്‍ എഴുതി സൂക്ഷിക്കാന്‍ വേണ്ടിയാണ് പേനയും പേപ്പറും കരുതുന്നത്. ജോലിക്ക് വേണ്ടി ഒരുപാട് യാത്രകള്‍ ചെയ്യാറുണ്ട് എന്നും അതുകൊണ്ട് എപ്പോഴും ഐ മാസ്‌ക്ക് കയ്യില്‍ കരുതും. തനിക്ക് ഉറങ്ങാന്‍ വലിയ ഇഷ്ടമാണ് താന്‍ വലിയൊരു ഉറക്കഭ്രാന്തിയാണ് എന്ന് ആലിയ പറയുന്നു.

ചുണ്ടുകള്‍ വരളുന്നത് തടയാന്‍ വേണ്ടിയാണ് ലിപ് ബാം കരുതുന്നത്. തനിക്ക് ലിപ് ബാം വളരെ ഇഷ്മാണ്. ലിപ് ഡ്രൈ ആയില്ലെങ്കില്‍ പോലും താന്‍ ലിപ് ബാം കയ്യില്‍ കരുതുമെന്ന് ആലിയ പറയുന്നു. ഒപ്പം ഇടയ്ക്ക് മുഖം നോക്കാനായി കണ്ണാടിയും ബാഗില്‍ കരുതും. കൂടാതെ മുടിയെ ബന്ധിപ്പിച്ച നിര്‍ത്തുന്ന ക്ലിപ്പായ സ്‌ക്രഞ്ചിയും ബാഗില്‍ എപ്പോഴും സൂക്ഷിക്കാറുണ്ട്. സൂര്യനില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാന്‍ സണ്‍ഗ്ലാസും ആലിയ ബാഗില്‍ കരുതാറുണ്ട്.