Lifestyle

മുടി സ്‌ട്രെയ്റ്റ് ചെയ്യണോ? പാര്‍ലറില്‍ പോയി പണം കളയേണ്ടാ… ഇങ്ങ്‌പോര് ഇവിടെയുണ്ട് മാര്‍ഗം!

എന്തൊക്കെയാല്ലെ പറയുന്നത്…. ആയിരക്കണക്കിനു രൂപ ചിലവില്‍ ചെയ്തു കിട്ടുന്ന കാര്യം കാര്യമായ ഒരു ചെലവും ഇല്ലാതെ ചെയ്തു തരാമെന്ന്… സംഭവം കൊള്ളമെന്നു തോന്നുന്നുണ്ടൊ.. എങ്കില്‍ തുടര്‍ന്നു കേട്ടോളു… മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ പാര്‍ലറില്‍ പോയി പണവും സമയവും ചിലവഴിക്കേണ്ട പകരം നമ്മുടെ അടുക്കളിയില്‍ സുലഭമായി ലഭിക്കുന്ന പശുവിന്‍ പാലോ തേങ്ങാപ്പാലോ ഉപയോഗിച്ചാല്‍ മതി. ചെയ്യേണ്ടത് ഇത്രമാത്രം.

പശുവിന്‍ പാലിനേക്കാള്‍ കൂടുതല്‍ ഫലപ്രദം തേങ്ങാപ്പാല്‍ ആണെന്ന് അനുഭവസ്ഥര്‍ പറയുന്നു. ചുരുണ്ട മുടിക്കാരും മുടി സ്‌ട്രൈയ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരും ചെയ്യേണ്ടത് ഇത്രമാത്രം. അടുക്കളയില്‍ കയറി ഒരു തേങ്ങയുടെ പകുതി ചുരണ്ടി എടുത്ത ശേഷം ആ തേങ്ങാ മിക്‌സിയില്‍ ഇട്ടു നന്നായ അരച്ച് എടുക്കുക.. ശേഷം അതിന്റെ പാല്‍ പിഴിഞ്ഞ് അരിച്ച് എടുക്കണം. തേങ്ങാപ്പാലിനു കട്ടി കുറയ്ക്കാന്‍ അല്‍പ്പം വെള്ളം കൂടി ചേര്‍ക്കാം. എന്നാല്‍ അമിതമാകാന്‍ പാടില്ല.

ഈ തേങ്ങാപ്പാല്‍ ഒരു സ്‌പ്രെബോട്ടിലില്‍ നിറയ്ക്കുക. ശേഷം ഈര്‍പ്പം ഉള്ള മുടിയിലേയ്ക്ക് തേങ്ങാപ്പാല്‍ സ്‌പ്രെ ചെയ്യണം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം തലയോട്ടിയിലും മുടിയുടെ തുമ്പത്തും എല്ലായിടത്തും പാല്‍ വീണു എന്ന ഉറപ്പുവരുത്തണം. തേങ്ങാപ്പാല്‍ മുടിയില്‍ ഇരുന്ന് ഉണങ്ങുമ്പോള്‍ മുടി കെട്ടുകൂടാന്‍ സാധ്യതയുണ്ട് അതുകൊണ്ടു തന്നെ മുടി ചീകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. പാല്‍ മുടിയില്‍ എല്ലായിടത്തും ആയ ശേഷം വലിയ പല്ലുള്ള ചീപ്പ് ഉപയോഗിച്ചു സൂക്ഷിച്ചു മുടി ചീകുക.

നിവര്‍ത്തി ചീവിയിടാന്‍ ശ്രദ്ധിക്കുക. ശേഷം തലയോട്ടി നന്നായി മസാജ് ചെയ്യണം. 15 മിനിറ്റിനു ശേഷം മുടി കഴുകാം. മുടി ഉണങ്ങിയ ശേഷം ചീകി ഇട്ടാല്‍ സ്‌ട്രെയ്റ്റനിങ് ലുക്ക് കിട്ടും. മുടി സോഫ്റ്റ് ആകുകയും ചെയ്യും. മുടിയുടെ ആരോഗ്യം വര്‍ധിപ്പിച്ച തിളക്കമുള്ളതാക്കാന്‍ പാലിനു സാധിക്കും. പശുവിന്‍ പാല്‍ അലര്‍ജിയുള്ളവര്‍ തേങ്ങാപ്പാല്‍ ഉപയോഗിക്കുക.