Featured Health

യുവത്വം നിലനിര്‍ത്തണോ ? ; എങ്കില്‍ കഴിയ്ക്കാം ഈ ഭക്ഷണങ്ങള്‍

സൗന്ദര്യം എന്നത് ജന്മനാ ലഭിക്കുന്നതെങ്കിലും അവ നിലനിര്‍ത്തണമെങ്കില്‍ സ്വയം തീരുമാനിക്കണം. വ്യായാമവും, ഭക്ഷണ ക്രമീകരണവും സൗന്ദര്യം നിലനിര്‍ത്തേണ്ടതിന് ആവശ്യമായ കാര്യങ്ങളാണ്. എപ്പോഴും യുവത്വം വേണമെന്ന് ആഗ്രഹിക്കാത്ത ആരുമില്ല. ആരോഗ്യവും യുവത്വവും നഷ്ടമാകാതിരിക്കാന്‍ ഭക്ഷണക്രമത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം…..

* ഇഞ്ചി – കോശങ്ങള്‍ക്ക് വരുന്ന മാറ്റമാണ് പ്രായക്കൂടുതലിന് കാരണമാകുന്നത്. ഇത് തടഞ്ഞു നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇതിലെ ഫ്ളേവനോയ്ഡുകള്‍ ഏറെ നല്ലതാണ്. ഇഞ്ചി ചവച്ചരച്ചു കഴിയ്ക്കാം, ഇഞ്ചിച്ചായ കഴിയ്ക്കാം. ദിവസവും അരയിഞ്ച് വീതം കഴിയ്ക്കുന്നത് നല്ലതാണ്.

* കോളിഫ്ളവര്‍ –  കോളിഫ്ളവര്‍ ചര്‍മത്തിന് നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ സി, എ എന്നിവയെല്ലാം അടങ്ങിയതാണ്. ഇത് ചര്‍മാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

* ബീറ്റ്റൂട്ട് – ബീറ്റ്റൂട്ട് ചര്‍മത്തിന് പ്രധാനപ്പെട്ടൊരു ഭക്ഷണ വസ്തുവാണ്. ഇത് രക്തോല്‍പാദനത്തിന് സഹായിക്കുന്നു. ഇത് നാരുകളാല്‍ സമ്പുഷ്ടമാണ്. ആന്റിഓക്സിഡന്റുകളും ഏറെ നല്ലതാണ്. കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇതില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

* മീനുകള്‍ – ചാള, ചൂര, അയല പോലുള്ള മീനുകള്‍ നല്ലതാണ്. ഇതില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രായത്തെ തടുക്കാന്‍ സഹായിക്കുന്നു. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന ഇത് ചര്‍മത്തിന് ചെറുപ്പം നല്‍കുന്നു.

* മധുരക്കിഴങ്ങ് – മധുരക്കിഴങ്ങ് ഇത്തരത്തിലെ ഒരു ഭക്ഷണ വസ്തുവാണ്. വൈറ്റമിന്‍ സി ഇതില്‍ ധാരാളമുണ്ട്. ഗ്ലൈസമിക് ഇന്‍ഡെക്സ് ഏറെ കുറവാണ്. ഇത് കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ്. ഈ കൊളാജനാണ് ചര്‍മത്തിന് ഇറുക്കം നല്‍കുന്നത്. മുടി നര ഒഴിവാക്കാന്‍, കണ്ണുകളിലെ തിളക്കത്തിന്, വരണ്ട ചര്‍മം മാറുന്നതിന് എല്ലാം ഇതേറെ നല്ലതാണ്. ഇത് ഒരു നേരത്തെ ഭക്ഷണമാക്കാം. ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം ഇത് കഴിയ്ക്കാം.

* ബ്ലാക് ബീന്‍സ് – ഇതു പോലെ ബ്ലാക് ബീന്‍സ് ഏറെ നല്ലതാണ്. പയര്‍ വര്‍ഗങ്ങളില്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയത് ഇതിലാണ്. ഇതില്‍ നാരുകളും ആന്റി ഓക്സിഡന്റുകളുമെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും വൈറ്റമിനുകളും ഒരുമിച്ചെത്തുന്നത് ചര്‍മത്തിന് ചെറുപ്പം നല്‍കുന്നു. പല ക്യാന്‍സറുകളും തടയുന്നതിന് ഇതേറെ നല്ലതാണ്. ഇതിലെ ഫൈറ്റോന്യൂട്രിയന്റുകള്‍ ചര്‍മം അയഞ്ഞ് തൂങ്ങുന്നത് തടയാന്‍ സഹായിക്കുന്നു.

* ബ്രൊക്കോളി – ബ്രൊക്കോളി മറ്റൊരു ഭക്ഷണമാണ്. വൈറ്റമിന്‍ എ, സി, കെ എന്നിവ ഇതിലുണ്ട്. ഇത് ഇന്‍ഫ്ളമേഷന്‍ തടയാന്‍ സഹായിക്കുന്നു. എന്‍എംഎന്‍ എന്ന എന്‍സൈം ഉല്‍പാദത്തിന് ബ്രൊക്കോളി സഹായിക്കുന്നു. ഇത് ഊര്‍ജോല്‍പാദത്തിന് സഹായിക്കുന്നു. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം കഴിയ്ക്കാം.

* വഴുതനങ്ങ – വഴുതനങ്ങ അഥവാ കത്തിരിക്ക ചെറുപ്പം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതേറെ നല്ലതാണ്. ഇത് പല രോഗങ്ങളും തടയുവാനും നല്ലതാണ്.

* അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് – അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ചര്‍മത്തിന് ഏറെ നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പുള്ള ഒന്നാണിത്. ഗുണകരമായ കൊഴുപ്പിന് സഹായിക്കുന്ന, ചര്‍മത്തിന് യുവത്വം നല്‍കുന്ന ഒന്നാണിത്.

* കടല – കടല പ്രോട്ടീന്‍ സമ്പുഷ്ടമാണ്. മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മസിലുകള്‍ക്ക് വരുന്ന ശോഷിപ്പ് തടയാന്‍ ഇതേറെ നല്ലതാണ്. മസിലുകള്‍ക്ക് ചെറുപ്പം നല്‍കുന്ന ഒന്നാണിത്. ഇത് ചര്‍മത്തിന് ഏറെ ഗുണകരമാണ്.