Healthy Food

ശരീരം പവ്വര്‍ഫുള്‍ ആക്കണോ? ബീറ്റ്‌റൂട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

ആരോഗ്യത്തില്‍ കരുതലുളളവര്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനു ഭക്ഷണത്തില്‍ ചില പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. അവയില്‍ പ്രധാനപ്പെട്ടവയാണ് കാരറ്റ്, ബീറ്റ്‌റൂട്ട്, ചീര, മുരിങ്ങ തുടങ്ങിയവയെല്ലാം. കാരണം അത്രയേറെ ഗുണങ്ങളാണ് ഇവയിലെല്ലാം അടങ്ങിയിട്ടുള്ളത്.

  1. ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ബീറ്റ്‌റൂട്ട്. ഇത് മെറ്റബോളിസം ഉയര്‍ത്തുകയും ശരീരത്തില്‍ പവ്വര്‍ഫുള്‍ ആയ ആന്റിഓക്‌സിഡന്റുകള്‍ക്ക് സ്ഥാനം നല്‍കുകയും ചെയ്യുന്നു. മെറ്റബോളിസം ഉയരുന്നതുവഴി അമിത വണ്ണം ഒഴിവാക്കാം. അതുകൊണ്ട് ഡയറ്റില്‍ ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്തണം.
  2. പോളിഫിനോള്‍സും ബീറ്റെയ്‌നും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബീറ്റ്‌റൂട്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കല്‍സിനെ ചെറുക്കാനും പല രോഗാവസ്ഥകളെയും തരണം ചെയ്യാനും സഹായിക്കുന്നു. മാത്രമല്ല ഓക്‌സിഡേറ്റീവ് ഡാമേജ് കുറയ്ക്കുകയും ചെയ്യുന്നു.
  3. വിറ്റാമിന്‍ കലവറയാണ് ബീറ്റ്‌റൂട്ട്. ബി ഗ്രൂപ്പ് വിറ്റാമിനുകളെല്ലാം തന്നെ ധാരാളം അടങ്ങിയിട്ടുണ്ട് ബീറ്റ്‌റൂട്ടില്‍. വിറ്റാമിന്‍ സിയും ഒട്ടും മോശമല്ലാത്ത അളവില്‍ ഉണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
  4. ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് ഏറ്റവും സഹായിക്കുന്ന ഒന്നാണിത്. ആരോഗ്യ ഗുണങ്ങളാകട്ടെ എത്ര പറഞ്ഞാലും തീരാത്തതും. വിറ്റാമിന്‍ ബി ബീറ്റ്‌റൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു.
  5. മിനറല്‍സ്, അയോഡിന്‍, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ഇത് എല്ലുകള്‍ക്ക് കരുത്ത് നല്‍കുന്നു. ദഹനത്തിന് വളരെയധികം സഹായിക്കുന്നതിനോടൊപ്പം വയറ്റിലുണ്ടാകുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം ലഭിക്കുന്നതിനും ബീറ്റുറൂട്ട് സഹായിക്കും.
  6. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് തലച്ചോറിലേക്കുളള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. അതുവഴി മറവിരോഗങ്ങള്‍ക്ക് ഒരു പരിധി വരെ ആശ്വാസം ലഭിക്കുകയും ചെയ്യുന്നു.