Lifestyle

കാര്‍ ബാറ്ററിയുടെ ആയുസ്സ് വര്‍ധിപ്പിക്കണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ

കാറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബാറ്ററികള്‍. എന്നാല്‍ കാറുകളിലെ ബാറ്ററിയുടെ ആയുസും പ്രകടനവുമെല്ലാം തന്നെ കാലാവസ്ഥ അടക്കമുള്ള കാര്യങ്ങളെ ആശ്രയിച്ചിരിക്കും. കാര്‍ ബാറ്ററിയുടെ ആരോഗ്യ സംരക്ഷണത്തിനായി വര്‍ഷം മുഴുവന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായ കുറച്ച് കാര്യങ്ങളുണ്ട്.

ബാറ്ററിയുടെ താപനില വലിയ രീതിയില്‍ ഉയരുന്നത് തടയാനായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണം. ഇത് ബാറ്ററിയുടെ ആയുസ്സ് വര്‍ധിപ്പിക്കുന്നതിന് സഹായകമാകും. ഉയര്‍ന്ന തോതില്‍ അന്തരീക്ഷ താപനിലയുള്ളപ്പോഴും കാര്‍ ബാറ്ററിയിലേക്ക് ഈ താപനില പകരാതിരിക്കാനായി വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ചൂട് കാലത്ത് തണലുള്ളടത്ത് പാര്‍ക്ക് ചെയ്യാം. വാഹനത്തിന്റെ ബാറ്ററികളിലെ ഇലക്ട്രോലൈറ്റ് നില പരിശോധിക്കണം. ബാറ്ററിക്ക് അസാധാരണമായ രൂപവ്യത്യാസങ്ങളില്ലെന്നും ഉറപ്പാക്കണം. ഇതില്‍ കാണുന്ന രൂപവ്യത്യാസം ബാറ്ററി മാറ്ററായി എന്നതിന്റെ ഒരു സൂചനയാണ്.

മഴക്കാലത്തും ബാറ്ററികള്‍ക്ക് നല്ല ശ്രദ്ധ ആവശ്യമാണ്. മഴയുള്ളപ്പോള്‍ ഈര്‍പ്പം കൂടിയിടത്ത് കാര്‍ ദിവസങ്ങളോളം നിര്‍ത്തിയിടുന്നത് ബാറ്ററിയുടെ ആരോഗ്യത്തിനെ ബാധിക്കും. കാര്‍ ദിവസങ്ങളോളം എടുക്കുന്നില്ലെങ്കില്‍ കാര്‍ ബാറ്ററിയുടെ കണക്ഷന്‍ ഊരി മാറ്റുന്നതാണ് നല്ലത്.

കാറിന്റെ വാറണ്ടിയുടെ കാര്യത്തില്‍ ബില്ലും ഇന്‍വോയ്സും പോലുള്ള രേഖകള്‍ അത്യാവശ്യമാണ്. ഇങ്ങനെയുള്ള രേഖകള്‍ കാറിന്റെ മോഡല്‍, സീരിയല്‍ നമ്പര്‍, ബാറ്ററി വാങ്ങിയ തീയതി എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ബാറ്ററിയുടെ ചാര്‍ജ് പൂര്‍ണമായും ഇല്ലാതാക്കുന്ന സാഹചര്യം ഒഴിവാക്കണം. അങ്ങനെ സംഭവിച്ചാല്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യണമെങ്കില്‍ പോലും ജംപ്സ്റ്റാര്‍ട്ട് പോലുള്ള സഹായങ്ങള്‍ അവശ്യം വരും.കാര്‍ ഓഫാക്കി പുറത്തേക്ക് വരുമ്പോള്‍ വാഹനത്തിലെ എല്ലാ ലൈറ്റുകളും ഓഫാണെന്ന് ഉറപ്പാക്കണം.