Fitness

കൂടുതല്‍ ചെറുപ്പമാകണോ? നീന്തല്‍ മികച്ച ഒരു വ്യായാമം ആണെന്ന് പറയുന്നത് വെറു​തേയല്ല

നീന്തല്‍ മിക്ക ആളുകള്‍ക്കും വശമുള്ള ഒന്നാണ്. നീന്തല്‍ കൊണ്ട് ആരോഗ്യപരമായും മാനസികപരമായും നിരവധി ഗുണങ്ങള്‍ ഉണ്ട്. കൊഴുപ്പിനെ എരിച്ചു കളയുകയും, മസിലുകള്‍ക്ക് പ്രഷര്‍ നല്‍കുകയും ചെയ്യുന്നു, രോഗപ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നു. നീന്തലിന്റെ കൂടുതല്‍ പ്രയോജനങ്ങളെ കുറിച്ച് അറിയാം…

  1. പേശികളെ നിവര്‍ത്തിക്കുന്നു – സാധാരണ വര്‍ക്കൗട്ടുകളേക്കാള്‍ വെള്ളത്തിനടിയിലുള്ള വ്യായാമം ആയതിനാല്‍ പേശികളെ നിവര്‍ത്തിക്കാന്‍ സഹായിക്കുന്നു. കൂടാതെ വെള്ളത്തില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്താനും സഹായിക്കുന്നു.
  2. ശ്വാസകോശങ്ങളെയും സഹിഷ്ണുതയും മെച്ചപ്പെടുത്തുന്നു – ശ്വാസകോശങ്ങളെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് വ്യായാമം കൂടി ആയ നീന്തല്‍ ചെയ്യുന്നത്. നിങ്ങളുടെ ബലവും വര്‍ദ്ധിപ്പിക്കാന്‍ നീന്തല്‍ സഹായിക്കുന്നു.
  3. പരിക്കുകള്‍ തടയുന്നു – നിങ്ങളുടെ ഏത് വയസ്സിലെയും പരിക്കുകള്‍ തടയാന്‍ നീന്തല്‍ എന്ന വ്യായാമത്തിലൂടെ സാധിക്കുന്നു. വീഴ്ച പോലുള്ള ഉണ്ടായാല്‍ ശരീരത്തെ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ സഹായിക്കുന്നു.
  4. അസ്ഥികളെ ബലപ്പെടുത്തുന്നു – അസ്ഥികളെ ബലപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് നീന്തല്‍. ഒരുമിച്ച് മത്സരമായുള്ള നീന്തലുകള്‍ നടത്തുന്നത് നല്ലതാണ്.
  5. നിങ്ങളെ ചെറുപ്പമാക്കുന്നു – നീന്തല്‍ നിങ്ങളുടെ വയസ്സിന്റെ കണക്കുകളെ പുറകോട്ട് നീക്കുന്നു. നീന്തുന്നവര്‍ അവരുടെ വയസ്സിനെക്കാള്‍ ചെറുപ്പമായാണ് തോന്നുന്നതെന്ന് പഠനങ്ങളില്‍ പോലും തെളിയിച്ചിട്ടുണ്ട്.
  6. സമ്മര്‍ദ്ദം കുറയ്ക്കുന്നു – സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് നീന്തല്‍. നിങ്ങളുടെ മനസ്സും ശരീരത്തിനും കൂടുതല്‍ ഉണര്‍വ്വ് ഉണ്ടാക്കുന്നു.
  7. നല്ല ഉറക്കം ലഭിക്കുന്നു – നിങ്ങള്‍ ശരീരം മൊത്തമായി ചെയ്യുന്ന വ്യായാമം ആയതിനാല്‍ നല്ല ഉറക്കം ലഭിക്കുന്നതിന് നീന്തല്‍ സഹായിക്കുന്നു.
  8. തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു – 14 % തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് നീന്തല്‍ സഹായിക്കുന്നു.
  9. അസുഖ സാധ്യത കുറയ്ക്കുന്നു – മികച്ച വ്യായാമം അയതിനാല്‍ കൊളസ്്‌ട്രോള്‍ ബ്ലഡ് പ്രഷര്‍ എന്നിവ നീന്തല്‍ ചെയ്യുന്നവര്‍ക്ക് ഉണ്ടായിരിക്കില്ല. പക്ഷാഘാതം, പ്രമേഹം എന്നിവ വരാനുള്ള സാധ്യതയും കുറവാണ്.
  10. ശരീരം വഴങ്ങുന്നു – നിങ്ങളുടെ ശരീരം ഏത് വശത്തേക്കും ചലിപ്പിക്കാന്‍ സാധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *