ഇപ്പോള്‍ പലരും ഭക്ഷണം കഴിക്കുന്നത് തന്നെ അതില്‍ എത്രമാത്രം കാലറി ഉണ്ടെന്ന് കണക്കാക്കിയാണ്. ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്കും ഭാരം കൂട്ടാനായി ആഗ്രഹിക്കുന്നവര്‍ക്കും കാലറി നോക്കി ഭക്ഷണം കഴിക്കുന്നത് ഒരുപോലെ ആവശ്യമാണ്.
ഒരു ഗ്രാം വെള്ളത്തിന്റെ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ത്താന്‍ ആവശ്യമുള്ള ഊര്‍ജ്ജത്തെയാണ് ഒരു കാലറി എന്ന് പറയുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ യൂണിറ്റാണ് കാലറികള്‍. അവയവങ്ങളുടെ പ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണ്. ഒരു ഗ്രാം കാര്‍ബോഹൈഡ്രേറ്റ്സിലും ഒരു ഗ്രാം പ്രോട്ടീനിലും നാല് കിലോ കാലറി. ഒരു വ്യക്തിയ്ക്ക് ഒരു ദിനം എത്ര കാലറി ആവശ്യമുണ്ടെന്ന് അവര്‍ എത്ര മാത്രം സജീവമായ ജീവിതം നയിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെട്ടിരിക്കും.ഇത് മണിപ്പാല്‍ ആശുപത്രിയിലെ ചീഫ് ഡയറ്റീഷന്‍ പവിത്ര എന്‍ രാജ് ഇന്ത്യ ടുഡേയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞതാണ്.
ജോലി ചെയ്യാതിരിക്കുന്ന ഒരു പുരുഷന് ജീവിക്കുന്നതിനായി 1800 മുതല്‍ 2000 കിലോ കാലറി ഊര്‍ജ്ജം മതിയാകുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അലസയായ ഒരു സ്ത്രീയ്ക്കാവട്ടെ 1400 മുതല്‍ 1600 വരെ കാലറി മതിയാവും. ഒരാളുടെ ഭാരം, ഉയരം, ആകൃതി എന്നിങ്ങനെയുള്ള ഘടകങ്ങളും നിര്‍ണായകമാകും. 65 കിലോയുള്ള ഒരാള്‍ക്ക് ദിവസം 2080 കിലോകാലറി ആവശ്യമാണ്. ആറ് മാസം വരെ യുള്ള കുഞ്ഞിന് ഒരു ദിവസം ഒരു കിലോ ശരീരഭാരത്തിന് 90 കിലോ കാലറിയാണ് വേണ്ടത്. എന്നാല്‍ 1 വയസ്സ് വരെയുള്ള കുട്ടിക്ക് 83 കിലോ കലറിയും. 4 – 6 വയസ് വരെയുള്ള കുട്ടിയ്ക്ക് 74 കിലോ കാലറിയും.7- 9 വയസ്സുള്ള കുട്ടിക്ക് 67 കിലോ കാലറിയും 10- 12 വയസ്സുള്ള ആണ്‍കുട്ടിയ്ക്ക് ശരീരഭാരത്തിന്റെ ഒരു കിലോ ഗ്രാമിന് 64 കിലോ കാലറിയും ആവശ്യമാണ്. എന്നാല്‍ ഇതേ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് 57 കിലോ കാലറിയും, 49 കിലോ കാലറിയുമാണ്. കൗമാരക്കാരില്‍ ഇത് 52 ഉം 45ഉമാണ്.
ആവശ്യത്തിനെക്കാള്‍ അധികമായി കാലറി ശരീരത്തില്‍ ചെന്നാല്‍ ഇത് ശരീരത്തില്‍ കൊഴുപ്പായി ശേഖരിക്കപ്പെടുകയും പിന്നീട് ഭാരം വര്‍ധിക്കുകയും ചെയ്യുന്നു. എന്നാല്‍ വ്യായമത്തിലൂടെ കാലറി കത്തുകയും ഭാരം കുറയ്ക്കുകയും ചെയ്യാം. ഒരു കഷ്ണം ബ്രഡിലും ചപ്പാത്തിയിലും 80- 100 കാലറി വരെയുണ്ട്. ഭാരം കുറയ്ക്കാനായി എണ്ണയുടെ അളവ് കുറയ്ക്കാം. കാലറികുറഞ്ഞ പഴങ്ങള്‍ സ്നാക്സായി കഴിക്കാം. ഭക്ഷണത്തില്‍ പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്താമെന്നും ഡയറ്റീഷ്യന്‍ അഭിപ്രായപ്പെടുന്നു.