Celebrity

‘ബസില്‍ യാത്ര ചെയ്യുമ്പോള്‍ നെഞ്ചില്‍ നോക്കുന്നു’, രൂക്ഷമായ തുറിച്ച് നോട്ടം ; വീഡിയോ

യാത്രകളിലും പൊതുനിരത്തിലും സ്ത്രീകള്‍ക്ക് നേരെയുള്ള തുറിച്ച് നോട്ടം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ ഇത്തരക്കാരുടെ നോട്ടങ്ങള്‍ക്ക് ഇരയാകാറുണ്ട്. ഇപ്പോള്‍ ബസില്‍ തനിക്ക് നേരെയുണ്ടായ തുറിച്ച് നോട്ടത്തെപ്പറ്റി പറയുകയാണ് വ്ലോഗര്‍ സ്നേഹ.

ബസില്‍ തന്റെ അടുത്തിരുന്ന ചേച്ചി തുറിച്ച് നോക്കിയെന്നും, തന്റെ ചെസ്റ്റിലായിരുന്നു ചേച്ചിയുടെ നോട്ടമെന്നും ഡ്രസ്സിംഗ് ആയിരുന്നോ ചേച്ചിയുടെ പ്രശ്നമെന്നും സ്നേഹ ചോദിക്കുന്നു. താന്‍ നോക്കുമ്പോള്‍ ആ ചേച്ചി സാരി ഉടുത്തിരുന്നത് വയറുകാണിച്ചായിരുന്നുവെന്നും വ്ലോഗിലൂടെ സ്നേഹ പറയുന്നു.

സമ്മിശ്ര പ്രതികരണമാണ് വി‍ഡിയോയ്ക്ക് ലഭിക്കുന്നത്. സ്നേഹയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് വരുന്നുണ്ട്.