Movie News

‘വിവേകാനന്ദൻ’ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റില്‍ വൈറൽ..! ശ്രദ്ധ നേടി കമൽ- ഷൈൻ ടോം ചാക്കോ ചിത്രത്തിന്റെ ടീസർ

പൊട്ടിച്ചിരിപ്പിക്കാൻ പോരുന്ന ഒരു പിടി മുഹൂർത്തങ്ങളുമായി കമൽ സംവിധാനം ചെയ്യുന്ന ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിന്റെ ടീസർ യുട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാമത്. പുറത്തിറങ്ങി ഇരുപത്തിനാല് മണിക്കൂർ ആകുന്നതിന് മുന്നേയാണ് ചിത്രത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധനേടിയത്.

ഗൗരവമുള്ള പ്രമേയങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിപ്പോരുന്ന കമലിൽ നിന്നും നർമ്മമുഹൂർത്തങ്ങൾക്ക്ഏറെ പ്രാധാന്യം നൽകുന്ന ആദ്യ ചിത്രമായിരിക്കുമിത്. ഗൗരവമുള്ള ഒരു വിഷയം തന്നെയാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് കമൽ വ്യക്തമാക്കിയിരുന്നു. സ്ത്രീകഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുള്ള ഈ ചിത്രത്തിൽ ഗ്രേസ് ആന്റെണി , സാസ്വികാ, മെറിനാ മൈക്കിൾ, അനുഷ രാജൻ, മാലാ പാർവ്വതി, അഞ്ജലി രാജ് എന്നിവർ പ്രധാന വേഷങ്ങളിലുണ്ട്.

ജോണി ആന്റണി, സിദ്ധാർത്ഥ് ശിവ, നിയാസ് ബക്കർ, ശരത് സഭ, പ്രമോദ് വെളിയനാട്, വിനിത് തട്ടിൽ, ജോസുകുട്ടി, നീനാ ക്കുറുപ്പ്, രമ്യാ സുരേഷ്, മഞ്ജു പിള്ള ,സ്മിനു സിജോഎന്നിവരും പ്രധാന താരങ്ങളാണ്. ഗാനങ്ങൾ – ഹരി നാരായണൻ. സംഗീതം – ബിജി പാൽ. ഛായാഗ്രഹണം – പ്രകാശ് വേലായുധൻ. എഡിറ്റിംഗ് – രഞ്ജൻ ഏബഹാം. കലാസംവിധാനം – ഗോകുൽദാസ്. മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റും – ഡിസൈൻ – സമീരാ സനീഷ്.നെടിയത്ത് ഫിലിംസിന്റെ ബാനറിൽ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. മാജിക്ക് ഫ്രയിംസ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.