The Origin Story

ലോണ്‍ ടെന്നീസ് പിറക്കുന്നതിന് 300 വര്‍ഷം മുമ്പുണ്ടായ ഗെയിം ; ‘റീയല്‍ ടെന്നീസ്’ ഇപ്പോഴും 50 ലധികം പേര്‍ കളിക്കുന്നു

ടെന്നീസ് എന്ന് കേള്‍ക്കുമ്പോള്‍ ആരാധകരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് വിംബിള്‍ഡണിലെ പച്ചവിരിച്ച പുല്‍മൈതാനവും ഫ്‌ളൂറസെന്റ് നിറമുള്ള പന്തുമാണ്. എന്നാല്‍ സ്‌കോട്‌ലന്റിലെ ഫോക്ക്ലാന്‍ഡ് പാലസ് കോര്‍ട്ടിലെ ‘റീയല്‍ ടെന്നീസ്’ ക്ലബ്ബിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗോള്‍ഫിന്റെ ജന്മസ്ഥലത്ത് നിന്ന് 20 മൈല്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന ഇവിടെ ടെന്നീസിന് സമാനമായ ഒരു ഗെയിം കളിക്കാറുണ്ട്. ആധുനിക ലോണ്‍ ടെന്നീസിന് 300 വര്‍ഷം മുമ്പുണ്ടായ ഈ ഗെയിമിനെ ‘റീയല്‍ ടെന്നീസ്’ എന്നാണ് അതിന്റെ ആരാധകര്‍ വിളിക്കുന്നത്.

ഫോക്ക്ലാന്‍ഡ് പാലസ് റോയല്‍ ടെന്നീസ് ക്ലബ്ബുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ ഗെയിം കളിക്കുന്ന 50 സജീവ അംഗങ്ങള്‍ ഇപ്പോള്‍ ക്ലബ്ബിലുണ്ട്. അവര്‍ ഇവിടെ വന്ന് റീയല്‍ ടെന്നീസ് എന്ന് വിളിക്കുന്ന ഈ പഴയ ടെന്നീസ് മത്സരം ഇപ്പോഴും കളിക്കുന്നുണ്ട്. സെന്റ് ആന്‍ഡ്രൂസില്‍ നിന്ന് കാറില്‍ കേവലം അരമണിക്കൂര്‍ സഞ്ചരിച്ചാല്‍ മനോഹരമായ ലോമണ്ട് ഹില്‍സിന് സമീപം സ്ഥിതി ചെയ്യുന്ന ഫോക്ക്ലാന്‍ഡ് കൊട്ടാരത്തിലെത്താനാകും. 1539-ല്‍ സ്‌കോട്ട്ലന്‍ഡിലെ ജെയിംസ് അഞ്ചാമന്‍ രാജാവാണ് മനോഹരമായ ഈ കൊട്ടാരം നിര്‍മ്മിച്ചത്.

നാല് ചുവരുകളാല്‍ ചുറ്റപ്പെട്ട ഹാര്‍ഡ് കോര്‍ട്ടിലാണ് ടെന്നീസിന്റെ ഈ പഴയരൂപം കളിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ ഈ കായികവിനോദം യൂറോപ്പിലുടനീളം പ്രഭുക്കന്മാര്‍ക്കിടയില്‍ പോപ്പുലറായിരുന്നു. ഇവിടെ ഭിത്തിയില്‍ വിവിധ സ്‌കോറുകളും കുറിച്ചിട്ടുണ്ട്. ഈ മത്സരത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട പൈതൃകവും പാരമ്പര്യവും നിലനിര്‍ത്താന്‍ സന്ദര്‍ശകരെയും ക്ലബ്ബ് അംഗങ്ങള്‍ ക്ഷണിക്കുന്നു. ഓസ്‌ട്രേലിയയില്‍ ആയിരിക്കുമ്പോള്‍ പോലും ക്ലബ്ബ് അംഗം കെവിന്‍ ഗില്‍ബര്‍ട്ട് ‘റീയല്‍ ടെന്നീസ്’ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ ഈ ഗെയിമിന്റെ 50 മൈതാനങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അതില്‍ കൂടുതലും യുകെയിലാണ്. 19 ാം നൂറ്റാണ്ടില്‍ പിറവിയെടുത്തത് എന്ന് കരുതുന്ന ഈ വ്യത്യസ്ത ടെന്നീസ് മറ്റൊരു രീതിയിലാണ് കളിക്കുന്നത്.

നിങ്ങള്‍ക്ക് ബോള്‍ ചുവരിലേക്കോ മേല്‍ക്കൂരയിലേക്കോ അടിക്കാനാകും. ഗെയിമിന്റെ മറ്റ് ചില രീതികള്‍ നിങ്ങള്‍ക്ക് പോയിന്റ് നേടാനാകും.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ലോണ്‍ ടെന്നീസ് കണ്ടെത്തിയതോടെയാണ് ഈ കളിക്ക് ‘റീയല്‍ ടെന്നീസ്’ എന്ന് പേരിട്ടത് ഒരു പത്രപ്രവര്‍ത്തകനായിരുന്നു. പ്രഭുക്കന്മാരും സമ്പന്നവര്‍ഗത്തില്‍ പെടുന്നവരും മാത്രമേ അന്ന് ഇത് കളിച്ചിരുന്നുള്ളൂ. കോര്‍ട്ട് ഗ്രൗണ്ടിന്റെ ഭാഗമായുള്ള ഫോക്ക്ലാന്‍ഡ് കൊട്ടാരം നാഷണല്‍ ട്രസ്റ്റ് ഓഫ് സ്‌കോട്ട്ലന്‍ഡാണ് പരിപാലിക്കുന്നത്.