എ.സി. യൂണിറ്റിനുള്ളിൽ കടന്നുകൂടിയ പാമ്പിനെയും മുട്ടവിരിഞ്ഞു പുറത്തുചാടിയ കുഞ്ഞുങ്ങളെയും ഒരു പ്രൊഫഷണൽ പാമ്പ് പിടുത്തക്കാരൻ രക്ഷപെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.
ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ പെൻഡുർത്തിയിൽ, സത്യനാരായണയുടെ വീട്ടിലാണ് സംഭവം. കുറച്ചു നാളായി ഇയാൾ എസി ഉപയോഗിച്ചിരുന്നില്ല. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം എസിയുടെ സ്വിച്ച് ഓൺ ചെയ്‌തപ്പോഴാണ് ഒരു പാമ്പും മുട്ട വിരിഞ്ഞുനിൽക്കുന്ന നിരവധി കുഞ്ഞുങ്ങളും ഉള്ളിൽ കിടക്കുന്നത് കണ്ടത്.
സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ സത്യനാരായണ ഉടൻ തന്നെ ഒരു പ്രൊഫഷണൽ പാമ്പ് പിടിത്തുക്കാരനുമായി ബന്ധപ്പെട്ടു, തുടർന്ന് അദ്ദേഹം സംഭവസ്ഥലത്തേക്ക് ഉടനെ എത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോയിൽ പാമ്പ് പിടുത്തക്കാരൻ പുതുതായി വിരിഞ്ഞ കുഞ്ഞുങ്ങളെ വളരെ സുരക്ഷിതമായി പുറത്തെടുക്കുന്നതാണ് കാണുന്നത്.
@TeluguScribe എന്ന അക്കൗണ്ടിലാണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ട് നാട്ടുകാർ എല്ലാം ഭയപ്പെട്ടിരിക്കുകയാണ്.”
നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോ ഇതിനോടകം ഒരു ലക്ഷത്തോളം ആളുകളാണ് കണ്ടിരിക്കുന്നത്. നിരവധിപേർ കമന്റുകളുമായി രംഗത്തെത്തി. “ഇൻസ്റ്റലേഷൻ സമയത്ത് ചില ആളുകൾ എസി പൈപ്പ് ലൈൻ ദ്വാരം വെള്ള സിമന്റ് കൊണ്ട് മൂടില്ല, ആ തെറ്റ് കാരണം ശൈത്യകാലത്ത് ചില പ്രാണികൾ ദ്വാരത്തിലൂടെ കടന്നുവരുന്നു, അതിനാൽ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ദ്വാരം മൂടിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.” ഒരാൾ കുറിച്ചു. മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്.