Sports

മാര്‍ക്ക് ഒരു വ്യക്തിയുടെ കഴിവിനെ നിര്‍വ്വചിക്കില്ല ; വിരാട്‌കോഹ്ലിയുടെ മാര്‍ക്ക്‌ലിസ്റ്റ് വൈറലാകുന്നു

ശ്രദ്ധേയമായ 96.3% വിജയശതമാനത്തോടെ സിബിഎസ്്‌സി 10ാം ക്ലാസ് ഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍, മറ്റൊരു വിഷയം ഓണ്‍ലൈനില്‍ ശ്രദ്ധ പിടിച്ചുപറ്റി. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ പഴയ പത്താം ക്ലാസ് മാര്‍ക്ക്ഷീറ്റ്. 2023ല്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ജിതിന്‍ യാദവ് പങ്കിട്ട കോഹ്ലിയുടെ മാര്‍ക്ക് ഷീറ്റ് വീണ്ടും വൈറലായി.

ഭാഷകളിലും സാമൂഹിക പഠനങ്ങളിലും കോഹ്ലി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും കണക്കിലും ഐടിയിലും താരതമ്യേന കുറഞ്ഞ സ്‌കോര്‍ നേടിയതായി മാര്‍ക്ക് ഷീറ്റ് കാണിക്കുന്നു. ഇംഗ്ലീഷ് – 83 (ഗ്രേഡ് എ1)്, ഹിന്ദി – 75 (ഗ്രേഡ് ബി1), സോഷ്യല്‍ സയന്‍സ് – 81 (ഗ്രേഡ് എ2) ഗണിതം – 51 (ഗ്രേഡ് സി2), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി – 74 (ഗ്രേഡ് സി2)

മികച്ച സ്‌കോറര്‍ അല്ലെങ്കിലും, അക്കാദമിക് മാര്‍ക്ക് ഒരു വ്യക്തിയുടെ കഴിവിനെ നിര്‍വചിക്കുന്നില്ലെന്ന് വ്യക്തമാക്കുവാന്‍ വേണ്ടിയാണ് ഈ മാര്‍ക്ക്‌ലിസ്റ്റ് സാമൂഹ്യമാധ്യമത്തില്‍ ഇട്ടത്. മാര്‍ക്ക് ഷീറ്റിനൊപ്പം ഐഎഎസ് ജിതിന്‍ യാദവ് ചിന്തോദ്ദീപകമായ ഒരു അടിക്കുറിപ്പും പങ്കുവച്ചു. ‘മാര്‍ക്ക് മാത്രമായിരുന്നു ഘടകമെങ്കില്‍, രാജ്യം മുഴുവന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കില്ലായിരുന്നു. അഭിനിവേശവും അര്‍പ്പണബോധവുമാണ് പ്രധാനം’. ഈ സന്ദേശം പലരിലും, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളില്‍ പ്രതിധ്വനിച്ചു.

ഒരു ശരാശരി വിദ്യാര്‍ത്ഥിയില്‍ നിന്ന് ആഗോള ക്രിക്കറ്റ് ഐക്കണിലേക്കുള്ള കോഹ്ലിയുടെ യാത്ര – കഠിനാധ്വാനവും ശ്രദ്ധയും നിശ്ചയദാര്‍ഢ്യവുമാണ് യഥാര്‍ത്ഥത്തില്‍ മഹത്വത്തിലേക്കുള്ള വഴി തുറക്കുന്നത് എന്ന ശക്തമായ ഓര്‍മ്മപ്പെടുത്തലാണ്. അതേസമയം ഈ വൈറല്‍ മാര്‍ക്ക്ഷീറ്റ് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസത്തിന്റെ പാരമ്പര്യത്തിലേക്ക് ഒരു മാനുഷിക സ്പര്‍ശം നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *