Sports

കോഹ്ലി പരിശീലകന്‍ രവിശാസ്ത്രിയോട് ചോദിച്ചു ‘അവളെ കൊണ്ടുവന്നോട്ടെ?’ ഒരു പഴയ ഡേറ്റിംഗ് കഥ

പെര്‍ത്തില്‍ തന്റെ 30-ാം ടെസ്റ്റ് സെഞ്ചുറിക്ക് ശേഷവും പതിവ് പോലെ ഇന്ത്യയുടെ സൂപ്പര്‍ബാറ്റര്‍ വിരാട്‌കോഹ്ലി തന്റെ ഫ്‌ളൈയിംഗ് കിസ് അനുഷ്‌ക്ക ശര്‍മ്മയ്ക്ക് നേരെ പറത്തിവിട്ടിരുന്നു. ആദ്യ ഇന്നിംഗ്‌സിലെ മോശം പ്രകടനത്തിനും കുറേ കാലമായി ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ചതിനും ശേഷം ഫോമില്‍ തിരിച്ചെത്തിയ വിരാടിന്റെ സവിശേഷമായ ഇന്നിംഗ്‌സ് ഇന്ത്യയുടെ പ്രകടനത്തില്‍ നിര്‍ണ്ണായകമായിരുന്നു.

അനുഷ്‌ക്കയുടെ സാന്നിദ്ധ്യത്തില്‍ വിരാട് എങ്ങിനെയാണ് മെച്ചപ്പെട്ട പ്രകടനം നടത്തുന്നതെന്നതിന്റെ ഒരു കഥ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രണയത്തില്‍ ആയിരുന്ന സമയത്ത് കാമുകിയെ ടീമിനൊപ്പം കൊണ്ടുവരാന്‍ വിരാട് അനുവാദം ചോദിച്ച പഴയ ഡേറ്റിംഗ് കഥ പുറത്തുവിട്ടിരിക്കുന്നത് ഇന്ത്യയുടെ പഴയ പരിശീലകന്‍ രവിശാസ്ത്രിയാണ്.

വൈറല്‍ വീഡിയോയില്‍, മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ബ്രെറ്റ് ലീയുമായി ഒരു പാനല്‍ പങ്കിടുന്ന രവി ശാസ്ത്രി സംഭവം വിവരിച്ചത് ഇങ്ങിനെയാണ്. ” 2015 ല്‍ അന്നു ഞാന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാണ്. വിരാട് വിവാഹിതനായിരുന്നില്ല. അദ്ദേഹം അനുഷ്‌ക്കയുമായി ഡേറ്റിംഗിലായിരുന്നു. ടീമിനൊപ്പം ഭാര്യമാരേയും പങ്കാളികളേയും മാത്രമായിരുന്നു അനുവദിച്ചിരുന്നത്. ഒരു ദിവസം കോഹ്ലി വന്നു ചോദിച്ചു. ”ഭാര്യമാര്‍ക്ക് മാത്രമേ ഇവിടേയ്ക്ക് അനുവാദമുള്ളൂ എന്ന് നിങ്ങള്‍ക്കറിയാമല്ലേ എന്നിരുന്നാലും ഞാന്‍ എന്റെ കാമുകിയെ കൂടി ഞാന്‍ അകത്തു കയറ്റിക്കോട്ടേ?” ഞാന്‍ കൊണ്ടുവന്നുകൊള്ളാന്‍ ഉറപ്പു പറഞ്ഞു.

പക്ഷേ ബോര്‍ഡ് അനുവദിക്കുന്നില്ല എന്നായിരുന്നു വിരാട് പറഞ്ഞത്. അപ്പോള്‍ ഞാന്‍തന്നെ പോയി വിളിച്ചു. അവള്‍ കയറി വന്നു ജോയിന്‍ ചെയ്തു. ആദ്യ ഗെയിമില്‍ തന്നെ കോഹ്ലി 160 റണ്‍സ് അടിച്ചു. ഇന്നലെത്തെ പോലെ അന്നും ഫ്‌ളൈയിംഗ് കിസ് പറന്നു. അവര്‍ വിരാടിന് ഒരു വലിയ പിന്തുണയാണെന്നും ശാസ്ത്രി പറഞ്ഞു.

ഞായറാഴ്ച, വിരാടിന്റെ സെഞ്ചുറിക്ക് തൊട്ടുപിന്നാലെ, 534 റണ്‍സിന്റെ ലീഡുമായി ഇന്ത്യ 487/6 എന്ന സ്‌കോര്‍ കാര്‍ഡ് ഉപയോഗിച്ച് ഡിക്ലയര്‍ ചെയ്തിരുന്നു. തുടര്‍ന്ന് വിരാട് തന്റെ ജീവിതത്തില്‍ അനുഷ്‌കയുടെ സ്വാധീനത്തെക്കുറിച്ച് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ആദം ഗില്‍ക്രിസ്റ്റിനോട് സംസാരിച്ചു. എല്ലാ കാര്യങ്ങളിലും തന്റെ അരികിലുണ്ടായിരുന്നതിന് അവളെ ക്രെഡിറ്റ് ചെയ്ത വിരാട് പറഞ്ഞു.


”അനുഷ്‌ക തടിച്ചതും മെലിഞ്ഞതും എന്റെ അരികില്‍ തന്നെയായിരുന്നു. അതിനാല്‍ തിരശ്ശീലയ്ക്ക് പിന്നില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അവള്‍ക്കറിയാം, ഞാന്‍ മുറിയിലായിരിക്കുമ്പോള്‍, തലയില്‍ എന്താണ് സംഭവിക്കുന്നത്, നിങ്ങള്‍ നന്നായി കളിക്കാത്തതെപ്പോള്‍, തെറ്റുകള്‍ വരുത്തുന്നതെപ്പോള്‍ എല്ലാം അവള്‍ക്കറിയാം.”

തന്റെ ടീമിനും രാജ്യത്തിനും വേണ്ടിയുള്ള പ്രകടനത്തെക്കുറിച്ച് സംസാരിച്ച വിരാട്, അനുഷ്‌കയുടെ സാന്നിധ്യം ഒരു നല്ല മത്സരത്തെ കൂടുതല്‍ സവിശേഷ മാക്കുന്നുവെന്നും പരാമര്‍ശിച്ചു. ”ഞാന്‍ വെറുതെ ചുറ്റിക്കറങ്ങാന്‍ ആഗ്രഹിക്കുന്ന ആളല്ലെന്ന് നിങ്ങള്‍ക്കറിയാം. എന്റെ രാജ്യത്തിന് വേണ്ടിയുള്ള പ്രകടനത്തില്‍ ഞാന്‍ അഭിമാനിക്കുന്നു, മാത്രമല്ല അവള്‍ ഇവിടെയുണ്ട് എന്നത് അതിശയകരമാണ്. അത് കൂടുതല്‍ സവിശേഷമാണ്, ”അദ്ദേഹം പറഞ്ഞു.