Sports

ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തേണ്ട ; ഐപിഎല്ലില്‍ വിരാട്‌കോഹ്ലി മറുപടിനല്‍കും

ഹൈദരാബാദ്: വരാനിരിക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌കോഹ്ലിയെ ഉള്‍പ്പടുത്തുമോ എന്ന കാര്യത്തില്‍ ഒരു തീരുമാനവും അന്തിമമായി അറിയാനാകാതെ വിഷമിക്കുകയാണ് ആരാധകര്‍. അതിനിടയില്‍ ഐപിഎല്ലിന് ഒരുങ്ങുകയാണ് ആര്‍സിബി താരം വിരാട്‌കോഹ്ലി. ഇന്ത്യയുടെ മുന്‍ നായകന് ടി20 ലോകകപ്പ് കളിക്കണമെങ്കില്‍ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കേണ്ടിവരുമെന്ന് ഇന്ത്യയുടെ മുന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്.

കോഹ്ലിയെ ഒഴിവാക്കാനും അവഗണിക്കാനും സെലക്ടര്‍മാര്‍ ശ്രമിക്കുമ്പോള്‍ രോഹിതും കോഹ്ലിയും ഇന്ത്യന്‍ ടീമിന്റെ എല്ലാ ഫോര്‍മാറ്റിലെയും അവിഭാജ്യ ഘടകങ്ങളാണെന്നാണ് പ്രസാദ് പറയുന്നത്. ”ഐപിഎല്ലിന്റെ കാര്യം സെലക്ടര്‍മാര്‍ ഓര്‍ക്കുന്നില്ല. ഐപിഎല്ലില്‍ കോഹ്ലി അദ്ദേഹത്തിന്റെ കഴിവ് വ്യക്തമാക്കു. അദ്ദേഹത്തിന്റെ ഫോം വെച്ചു നോക്കിയാല്‍ ഒരു ടീമും പുറത്തിരുത്തുകയില്ല. ദീര്‍ഘകാലമായി മികച്ച ഫോമിലുള്ള കോഹ്ലി ഐപിഎല്ലിലും അദ്ദേഹം റണ്‍സ് കണ്ടെത്തും.” പ്രസാദ് പറയുന്നു.

അതുപോലെ തന്നെ കഴിയുന്നിടത്തോളം കാലം എംഎസ് ധോണിയെയും ഐപിഎല്ലില്‍ കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു. നാല്‍പ്പത്തിരണ്ടാം വയസ്സിലും ടീമിനോട് അസാധാരണമായ കടപ്പാടാണ് ധോണി കാട്ടുന്നത്്. വര്‍ഷങ്ങളായി ഒരേ ഫ്രാഞ്ചൈസിക്കായി കളിക്കുന്ന ധോണി ആ ടീമിലും ആരാധകരിലും ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. കഴിഞ്ഞ സീസണില്‍ പരിക്കേറ്റ കാലുമായി ടൂര്‍ണമെന്റില്‍ ഉടനീളം കളിച്ച അദ്ദേഹം ടീമിന് കപ്പ് നേടിക്കൊടുത്ത നായകനായി മാറാനും കഴിഞ്ഞെന്ന് പ്രസാദ് പറയുന്നു.