പല വിചിത്ര സംഭവങ്ങളും സോഷ്യൽ മീഡിയകൾ നമ്മൾ കാണാറുണ്ട. വൈറൽ ആകാന്‍ എന്തു കാട്ടിക്കൂട്ടലുകളും നടത്താൻ തയാറുള്ള ആളുകളാണ് സമൂഹത്തിൽ ഉള്ളത്. ലോകമെമ്പാടുമുള്ള ജനത ക്രിസ്തുമസിന്റെ ആഘോഷത്തിലും ആവേശത്തിലും ആണ്.
വീടുകളിലും ഓഫീസുകളിലും നിരത്തുകളിലും എല്ലാം ക്രിസ്മസിനോട് അനുബന്ധിച്ച് അലങ്കാര പണികളും ട്രീ യും പുൽക്കൂടുമെല്ലാം ഒരുക്കി കഴിഞ്ഞു. സ്വന്തം തലയിൽ ഒരു താജ്മഹൽ പണിയും എന്നൊക്കെ നമ്മൾ തമാശയ്ക്ക് പറയുമെങ്കിലും സ്വന്തം തലയിൽ ഒരു ക്രിസ്മസ് ട്രീ പണിതിരിക്കുകയാണ് ടാനിയ സിംഗ് എന്ന യുവതി.
തലയിൽ ക്രിസ്മസ് ട്രീയോ? കേൾക്കുമ്പോൾ ആരുമെന്ന് ആശ്ചര്യപ്പെടും. ഞെട്ടണ്ട സത്യം തന്നെയാണ്. അവളുടെ ഇൻസ്റ്റാഗ്രാം പേജിൽ തലയിൽ തീർത്ത ക്രിസ്മസ് ട്രീയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ചാലിയ ഒഴിഞ്ഞ ഒരു കുപ്പി ആദ്യം തലയിൽ ഫിറ്റ് ചെയ്യുന്നത് മുതലാണ് വീഡിയോ തുടങ്ങുന്നത്. അതിനുശേഷം കുപ്പിയുടെ മുകളിലേക്ക് എല്ലാ മുടിയും കയറ്റിവെച്ച് കുപ്പിയുടെ വാവട്ടവുമായി ചേർത്ത് കെട്ടുന്നു. അതിനുശേഷം കുറച്ചു മുടിയെടുത്ത് പിന്നിഎടുത്ത് മുടി അഴിഞ്ഞു പോകാതെ മുറുക്കുന്നു. ശേഷം കുറെ എൽഇഡി ബൾബുകൾ ചുറ്റിലും വെച്ച് കെട്ടുന്നു. ട്രീക്ക് ആവശ്യമായ മണികളും, സാന്തയെയും കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങളും എല്ലാം സെറ്റ് ചെയ്യുന്നു. അങ്ങനെ ടാനിയ അവളുടെ തലയിൽ ഒരിത്തിരി കുഞ്ഞൻ ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുകയാണ്.
വീഡിയോ വൈറൽ ആയതോടുകൂടി കൊള്ളാലോ സംഗതി എന്ന് കമന്റുമായി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ വന്നത്. ആണോ കുഞ്ഞേ എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല എഴുതിയവരും കുറവല്ല. എന്തായാലും ടാനിയയും സൈബറിടങ്ങളിൽ ഒരു കുട്ടി സ്റ്റാർ ആയി മാറി.